District News

മന്ത്രി പങ്കെടുക്കുന്ന ജില്ലാതല തദ്ദേശ അദാലത്ത്: തീയതികൾ പുതുക്കി നിശ്ചയിച്ചു; കോട്ടയത്ത് 24 ന്

കോട്ടയം: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല തദ്ദേശ അദാലത്തിന്റെ തീയതികൾ പുതുക്കി നിശ്ചയിച്ചു. 16ന് എറണാകുളം റവന്യൂ ജില്ലയിലും, 17ന് കൊച്ചി കോർപ്പറേഷനിലും മന്ത്രി പങ്കെടുക്കുന്ന തദ്ദേശ അദാലത്ത് നടക്കും. ഈ മാസം 19 ന് പാലക്കാട്, 21ന് […]

District News

അഖിലിനെ കണ്ടെത്താനാവാതെ പൊലീസ്; വൈക്കം നഗരസഭയിലും പരിശോധന

കോട്ടയം: കോട്ടയം നഗരസഭയിൽ നിന്ന് കോടികൾ തട്ടിയ മുൻ ജീവനക്കാരൻ അഖിൽ, നിലവിൽ ജോലി ചെയ്യുന്ന വൈക്കം നഗരസഭയിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധന. അഖിലിനുള്ള അന്വേഷണം മൂന്നാം ദിവസവും തുടരുകയാണ്. കോട്ടയം നഗരസഭയിൽ നിന്നും പത്ത് മാസം മുമ്പാണ് അഖിൽ വൈക്കം നഗരസഭാ കാര്യാലയത്തിൽ ക്ലർക്കായി എത്തിയത്. […]

Keralam

ജീവനെടുത്തത് തുമ്പച്ചെടി തോരനെന്ന് സംശയം; ആലപ്പുഴയിലെ യുവതിയുടെ മരണത്തില്‍ ദുരൂഹത

ചേര്‍ത്തല: തുമ്പച്ചെടി തോരന്‍ കഴിച്ചതിനു ശേഷം ദേഹാസ്വാസ്ഥ്യം, തുടര്‍ന്നു മരണം. ആലപ്പുഴ ചേര്‍ത്തലയില്‍ യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ചേര്‍ത്തല 17-ാം വാര്‍ഡ് ദേവീനിവാസിലെ ജയാനന്ദന്റെയും മീരാഭായിയുടെയും മകളായ ഇന്ദു (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇവര്‍ […]

Keralam

മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ്

തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കും. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ 4 പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ കിറ്റുകള്‍ നല്‍കും. 5.87 ലക്ഷം പേര്‍ക്കാണ് കിറ്റ് ലഭിക്കുക. സപ്ലൈകോ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് […]

Keralam

കേരളം ഒറ്റയ്ക്കല്ല, രാജ്യം ഒപ്പമുണ്ട്; സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി

കല്‍പ്പറ്റ: ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ തനിക്ക് […]

Keralam

കേരള സഭ 2025 ഹരിതശീല വര്‍ഷമായി ആചരിക്കും: കെസിബിസി

കൊച്ചി: കേരള സഭ 2025 ഹരിതശീല വര്‍ഷമായി ആചരിക്കുമെന്ന് കെസിബിസി. നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിരക്ഷിക്കുകയെന്ന ആഹ്വാനത്തോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 2015 ലെ ചാക്രിക ലേഖനമായ ‘ലൗതാത്തോ സി’ 10-ാം വാര്‍ഷികാഘോഷത്തിന്റെയും ആഗോളസഭയുടെ മഹാ ജൂബിലിയോടനുബന്ധിച്ചുള്ള സഭാനവീകരണത്തിന്റെയും  ഭാഗമായാണ് വര്‍ഷാചരണം നടത്തുന്നത്. കേരളസഭ സംസ്ഥാന തലത്തിലും രൂപത,  ഇടവക തലങ്ങളിലും […]

Keralam

ചേര്‍ത്തലയില്‍ ഭക്ഷ്യവിഷ ബാധയേറ്റ് യുവതി മരിച്ചു

ആലപ്പുഴ : ചേര്‍ത്തലയില്‍ ഭക്ഷ്യവിഷ ബാധയേറ്റ് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശി ജെ. ഇന്ദു (42) ആണ് മരിച്ചത്. തുമ്പചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ സംശയം ഉന്നയിച്ചു. വ്യാഴാഴ്ച രാത്രി തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ കഴിച്ചെന്നും തുടര്‍ന്ന് അസ്വസ്ഥത ഉണ്ടായെന്നുമാണ് ബന്ധുക്കള്‍ […]

World

ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്

പാരിസ്: ഒളിംപിക്സ് ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയിൽ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്. വിധി പറയാൻ ഇന്ന് രാത്രി 9.30വരെ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിക്ക് സമയം നൽകിയതായി സിഎഎസ് പ്രസിഡന്റ് […]

Keralam

കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന് ; കെ സി വേണുഗോപാൽ എംപി

തിരുവനന്തപുരം : കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന് കെ സി വേണുഗോപാൽ എംപി. ചേർത്തലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ജനങ്ങളെയും ജനപ്രതിനിധികളെയും വിശ്വാസത്തിലെടുക്കുന്നില്ല. ഏകപക്ഷീയമായ തീരുമാനമാണ് നടക്കുന്നത്. ഭരണപക്ഷത്തുള്ള സിപിഐ പോലും എതിർപ്പ് പ്രകടിപ്പിക്കുന്നു. വയനാട്ടിലെ ദുരന്തത്തിന്റെ മറവിലാണ് കരിമണൽ ഖനന നീക്കമെന്നാണ് സംശയം. മുഖ്യമന്ത്രി ഇടപെട്ട് പരിശോധനകൾ നടത്തണമെ’ന്നും […]

Keralam

അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച പാലക്കാട്, മലപ്പറും ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളില്‍ […]