India

ഇസ്രയേലിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിമാന സർവീസുകളില്ല: എയർ ഇന്ത്യ

ഇസ്രയേൽ – ഇറാൻ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ ടെൽ അവീവിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയത് നീട്ടി. മധ്യ പൂർവ്വേഷ്യയിൽ സമാഇത് സംബന്ധിച്ച് സമൂഹ മാധ്യമമായ എക്സിൽ എയർ ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും […]

Keralam

ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിലേക്കുള്ള വഴി അടച്ച് തമിഴ്നാട് വനം വകുപ്പ്

രാമക്കൽമേട്: ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിലേക്കുള്ള വഴി അടച്ച് തമിഴ്നാട് വനം വകുപ്പ്. ജില്ലയിൽ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള നടപ്പു വഴിയാണ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ അടച്ച് ബോർഡ് സ്ഥാപിച്ചത്. രാമക്കല്‍മേട്ടില്‍ എത്തുന്ന സഞ്ചാരികള്‍ പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിഞ്ഞ് തമിഴ്‌നാടിന്‍റെ സ്ഥലം മലിനപ്പെടുത്തുന്നു […]

Local

കോട്ടയം ഗാന്ധിനഗറിൽ വീട് കയറി ആക്രമണം; കൈപ്പുഴ സ്വദേശിയായ മധ്യവയസ്കൻ അറസ്റ്റിൽ

ഗാന്ധിനഗർ : ഗൃഹനാഥനെ വീട് കയറി ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ കുര്യാറ്റ്കുന്നേൽ ലക്ഷംവീട് കോളനിയിൽ ജോയി എന്നുവിളിക്കുന്ന രാജേഷ് (49) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മാർച്ച് മാസം മൂന്നാം തീയതി രാത്രി 08.30 മണിയോടുകൂടി കൈപ്പുഴ കുട്ടോംപുറം സ്വദേശിയായ […]

Local

ഏറ്റുമാനൂരിൽ ജോലിക്ക് എത്തിയ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; കാണക്കാരി സ്വദേശിനി അറസ്റ്റിൽ

ഏറ്റുമാനൂർ : ക്ലീനിങ് ജോലിക്ക് എത്തിയ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കറുമുള്ളൂർ കരിങ്ങാലി ഭാഗത്ത് പ്രശാന്ത് ഭവൻ വീട്ടിൽ മുത്തുലക്ഷ്മി (25) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ക്ലീനിംഗ് ജോലിക്കായി എത്തിയിരുന്ന കാണക്കാരി സ്വദേശിനിയായ മധ്യവയസ്കയുടെ […]

India

‘അര്‍ഹിച്ച മെഡല്‍ കൊള്ളയടിച്ചു!’ നേഷിനെ പിന്തുണച്ച് സച്ചിന്‍

മുംബൈ: ഒളിംപിക്‌സ് ഫൈനലിലെത്തിയിട്ടും ഭാരക്കൂടതലിന്റെ പേരില്‍ അയോഗ്യത നേരിട്ട് പുറത്തായ ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനു പിന്തുണയുമായി ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം വിനേഷിനു വെള്ളി മെഡലിനു അര്‍ഹതയുണ്ടെന്നു സച്ചിന്‍ വ്യക്തമാക്കി. അവരുടെ കൈയില്‍ നിന്നു മെഡല്‍ തട്ടിപ്പറിക്കുന്ന അവസ്ഥയാണ് […]

Keralam

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ ഇത്തവണ പുലിക്കളിയില്ല

തൃശൂര്‍ : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ ഇത്തവണ പുലിക്കളിയില്ല.നാലോണ നാളിലെ പുലിക്കളിയും മറ്റ് ആഘോഷങ്ങളും ഉപേക്ഷിക്കാന്‍ തൃശൂര്‍ കോര്‍പറേഷന്റെ സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചു. 11 സംഘങ്ങള്‍ ഇത്തവണ റജിസ്റ്റര്‍ ചെയ്തിരുന്നു. കുമ്മാട്ടി ആഘോഷങ്ങളും വേണ്ടെന്നുവച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ 18നായിരുന്നു പുലിക്കളി നടക്കേണ്ടിയിരുന്നത്. സെപ്റ്റംബര്‍ 16,17 […]

Movies

31 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴ് ; പ്രീമിയർ ഷോയ്ക്ക് വൻവരവേൽപ്പ്

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ മണിച്ചിത്രത്താഴ് ഡോൾബി അറ്റ്‌മോസ് മികവിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രീമിയർ ഷോ ഇന്നലെ കൊച്ചിയിലെ ഫോറം മാളിലെ പിവിആർ ഐനോക്സിൽ നടന്നിരുന്നു. വലിയ വരവേൽപ്പാണ് 31 വര്‍ഷങ്ങള്‍ക്കിപ്പുറവും മണിച്ചിത്രത്താഴിന് പ്രീമിയർ ഷോയിൽ ലഭിച്ചത്. ’31 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ വെച്ച് […]

Sports

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ

കൽപ്പറ്റ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾക്ക് പുറമെ സാധ്യമായ സഹായങ്ങളാൽ ചെയ്യുമെന്നും ലോകത്തെ ക്രിക്കറ്റ് താരങ്ങളിലേക്ക് സഹായാഭ്യാർത്ഥന എത്തിക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്താനിരിക്കുന്ന കേരള […]

Movies

സേനാപതി ഒടിടിയിലേക്ക് ; ഇന്ത്യൻ 2 സ്ട്രീമിങ് ആരംഭിച്ചു

ശങ്കർ-കമൽഹാസൻ കോംബോയിൽ ഒരുക്കിയ ‘ഇന്ത്യൻ’ സിനിമയുടെ സീക്വൽ ‘ഇന്ത്യൻ 2’ സമ്മിശ്ര പ്രതികരണങ്ങളുമായാണ് തിയേറ്റർ വിട്ടത്. ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം കാണാൻ കഴിയുക. ഇന്ത്യൻ 2 തിയേറ്ററിൽ എത്തി ഒരുമാസം പിന്നിടും മുൻപാണ് ഒടിടിയിൽ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന്റെ മൂന്നാം ഭാഗം ഏറെ […]

Keralam

പാലക്കാടും മലപ്പുറത്തും പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ

പാലക്കാട്: പാലക്കാടും മലപ്പുറത്തും പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ. വി കെ പടിയിലും എടപ്പാളിലും പരിസരങ്ങളിലുമാണ് മലപ്പുറത്ത് പ്രകമ്പനമുണ്ടായത്. പാലക്കാട് ജില്ലയിൽ മണ്ണാർക്കാടും ഒറ്റപ്പാലത്തുമാണ് പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്. രാവിലെ പത്തുമണിയോടെ ശബ്ദവും ഭൂമിക്ക് വിറയലും ഉണ്ടാവുകയായിരുന്നു. മണ്ണാർക്കാട് അലനല്ലൂരിലാണ് പ്രകമ്പനം ഉണ്ടായത്. ഒറ്റപ്പാലത്ത് അകലൂർ, ചളവറ […]