District News

അന്തരിച്ച കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ സംസ്‍കാരം ഞായറാഴ്ച

കോട്ടയം: അന്തരിച്ച കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ സംസ്‍കാരം ഞായറാഴ്ച കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ചർച്ച്  സെമിത്തേരിയിൽ നടക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് കാരിത്താസ് ആശുപത്രിയിൽ നിന്നും മൃതദേഹം ഡിസിസി ഓഫീസിൽ എത്തിക്കും. 2.30 മുതൽ 4 മണി വരെ പൊതുദർശനം. […]

Keralam

വയനാട്: ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; സി ഷുക്കൂറിന് കാല്‍ലക്ഷം രൂപ പിഴ

കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാന്‍ വിവിധ സംഘടനകള്‍ പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരന് 25,000 രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. […]

Keralam

സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി. പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതും നടപടികള്‍ എടുക്കുന്നതും സംബന്ധിച്ച് എന്ത് സംവിധാനമാണ് സംസ്ഥാനത്ത് ഉള്ളതെന്നും കോടതി ചോദിച്ചു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് കോടതി റിപ്പോര്‍ട്ട് തേടി. പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനങ്ങള്‍ വേണം. സര്‍ക്കര്‍ വകുപ്പുകള്‍ കാര്യക്ഷമമാകണമെന്നും, […]

Keralam

ദുരന്തഭൂമിയില്‍ സന്നദ്ധ സേവകന്‍ കുഴഞ്ഞു വീണു മരിച്ചു

മേപ്പാടി ( വയനാട്): ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്നദ്ധസേവകനായി പ്രവര്‍ത്തിച്ച വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. ചൂരല്‍മല സ്വദേശി കുഞ്ഞുമുഹമ്മദ് (61) ആണ് മരിച്ചത്. ചൂരല്‍മലയില്‍ നിന്ന് ബന്ധുവീട്ടിലേക്ക് ഇയാള്‍ താമസം മാറിയിരുന്നു. ഡ്രൈവര്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ദുരന്തമുണ്ടായശേഷം ചൂരല്‍മലയിലെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ടായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ ഛര്‍ദ്ദിയോടെ […]

Keralam

കേരളത്തില്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട് നെന്മാറയില്‍ നെല്‍ കര്‍ഷകനായ സോമന്‍ ഇന്നലെ ആത്മഹത്യ ചെയ്ത സംഭവം വേദനജനകമാണ്. നെല്‍ കര്‍ഷകനായ സോമന് വിവിധ ബാങ്കുകളില്‍ ലക്ഷങ്ങളുടെ വായ്പാ കുടിശ്ശികയുണ്ടായിരുന്നു. കൃഷി നാശവും സാമ്പത്തിക […]

India

പലസ്തീൻ ഐക്യദാർഢ്യ പരിപാടി; സിപിഐ നേതാവ് ആനി രാജ ഡല്‍ഹി പോലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി: സിപിഐ നേതാവ് ആനി രാജയെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തു. ജന്തർമന്തറിൽ നിന്നാണ് ആനി രാജയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ക്വിറ്റ് ദിനത്തോടനുബന്ധിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ആനി രാജ ഡൽഹിയിലെ മന്ദിർമാർഗ് സ്റ്റേഷനിലാണുള്ളത്.

India

വയനാട് ദുരന്ത മേഖലയിലെ കുട്ടികളെ കാണാനായി ഉടൻ വരുമെന്ന് : ഡോ കഫീൽ ഖാൻ

ന്യൂഡൽഹി : വയനാട് ദുരന്ത മേഖലയിലെ കുട്ടികളെ കാണാനായി ഉടൻ വരുമെന്ന് ഉത്തര്‍പ്രദേശുകാരനായ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാൻ. കേരളം തന്നെ ഒത്തിരി സ്നേഹിച്ചിട്ടുണ്ടെന്നും അതിന് പകരം അൽപമെങ്കിലും തിരിച്ചുതരാൻ പ്രകൃതി ദുരന്തമുണ്ടായ വയനാട്ടിലേക്ക് ഉടൻ വരുമെന്നുമാണ് ഡോ. കഫീൽ ഖാൻ അറിയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് […]

Keralam

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി :  ഡോ. വന്ദനാ ദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. വിടുതല്‍ ഹര്‍ജി ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഡോ. വന്ദനദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. വിചാരണയ്ക്കുള്ള സ്റ്റേയും കോടതി നീക്കിയിരുന്നു. കേസില്‍ കൊലപാതകക്കുറ്റം […]

Keralam

വയനാട്ടില്‍ ഭൂമികുലുക്കം, ഭൂമിക്കടിയില്‍ നിന്ന് മുഴക്കം, അസാധാരണ ശബ്ദം; പ്രദേശവാസികള്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഭൂമികുലുക്കം. കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലാണ് മുഴക്കം കേട്ടത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളിലുള്ളവരോട് താത്കാലികമായി ഒഴിഞ്ഞുപോകാനും അധികൃതര്‍ നിര്‍ദേശിച്ചു. വിവരം അറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. മുഴക്കം കേട്ട പ്രദേശത്തെ സ്കൂളുകൾക്ക് അവധി നൽകി. […]

Keralam

സ്വന്തം ജീവനപ്പോലെ സ്‌നേഹിച്ച ജീപ്പ് ഉരുള്‍പൊട്ടലില്‍ നശിച്ച നിയാസിന് പുതിയ വാഹനം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

കല്‍പ്പറ്റ: സ്വന്തം ജീവനപ്പോലെ സ്‌നേഹിച്ച ജീപ്പ് ഉരുള്‍പൊട്ടലില്‍ നശിച്ച നിയാസിന് പുതിയ വാഹനം നല്‍കുമെന്ന് അറിയിച്ച് യൂത്ത് കോണ്‍ഗ്രസ്. ചൂരല്‍മല സ്വദേശി നിയാസിന്റെ ജീവിത മാര്‍ഗമായിരുന്ന ‘വായ്പ്പാടന്‍’ എന്ന ജീപ്പാണ് ഉരുള്‍ കൊണ്ടുപോയത്. ഉപജീവനത്തിനായി മറ്റുമാര്‍ഗങ്ങളില്ലാതെ പകച്ചുനില്‍ക്കുന്ന നിയാസിന് മുന്നിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് സഹായഹസ്തവുമായി എത്തിയത്. യൂത്ത് കോണ്‍ഗ്രസ് […]