Keralam

വയനാട് ഉരുള്‍പൊട്ടല്‍; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇതിനായി രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച പരാതികളുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സ്വമേധയാ സ്വീകരിച്ച ഹര്‍ജി നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി എം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ […]

District News

കോട്ടയത്ത് സ്കൂളിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് സ്കൂളിൽ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കോട്ടയം ആർപ്പൂക്കര കരിപ്പൂത്തട്ട് ചേരിക്കൽ ലാൽ സി ലൂയിസിന്റെ മകൾ ക്രിസ്റ്റൽ (12) ആണ് മരിച്ചത്. ആർപ്പൂക്കര സെന്റ് ഫിലോമിന ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് […]

World

ജപ്പാനില്‍ ഭൂകമ്പം, 7.1 തീവ്രത; ദ്വീപുകളില്‍ സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്. തെക്കൻ തീരപ്രദേശമായ മിയാസാക്കിയിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. റിക്ടർ സ്കെയിലില്‍ 7.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം 4.42നാണ് ഭുകമ്പമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സർവെ (യുഎസ്‌ജിഎസ്) വ്യക്തമാക്കി. ജപ്പാൻ മെറ്റീരിയോളജിക്കല്‍ ഏജൻസി പ്രാഥമിക ഘട്ടത്തില്‍ 6.9 തീവ്രത ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ജപ്പാനിലെ […]

Banking

‘ബാങ്ക് ഡെപ്പോസിറ്റ് കുറയുന്നു, വായ്പ ​ഗണ്യമായി വർധിക്കുന്നു’; ആശങ്കയുമായി ആർബിഐ, നൂതന വഴികൾ തേടാൻ നിർദേശം

മുംബൈ: ബാങ്കുകളില്‍ ഡെപ്പോസിറ്റ് വളര്‍ച്ച കുറയുന്നതില്‍ ആശങ്ക രേഖപ്പെടുത്തി റിസര്‍വ് ബാങ്ക്. ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം കൂടുതല്‍ നേട്ടം ലഭിക്കുന്ന മറ്റു നിക്ഷേപ പദ്ധതികളിലേക്ക് കുടുംബ സമ്പാദ്യം പോകുന്നതാണ് ഇതിന് കാരണം. നിക്ഷേപം ബാങ്കുകളിലേക്ക് തന്നെ തിരിച്ച് എത്തുന്നതിന് നൂതനമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആരംഭിക്കാന്‍ ബാങ്കുകള്‍ തയ്യാറാവണം. ഇത്തരം […]

India

പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിൽ; മൂന്നു മണിക്കൂറോളം ദുരന്ത ബാധിത മേഖലയിൽ ചെലവഴിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ സന്ദര്‍ശനം നടത്തും. ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ രാവിലെ 11.20 ഓടെ കണ്ണൂരിലെത്തുമെന്നാണ് വിവരം. അവിടെ നിന്നും ഹെലികോപ്റ്ററിൽ കൽപ്പറ്റയിലേക്ക് പോകും. കൽപ്പറ്റയിൽ അവലോകന യോ​ഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തേക്കും. ദുരന്തപ്രദേശത്ത് ആകാശ നിരീക്ഷണം നടത്തും. ദുരന്തബാധിതര്‍ താമസിക്കുന്ന ദുരിതാശ്വാസ […]

Banking

ഇനി വ്യാജ ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെടില്ല; പുതിയ സംവിധാനവുമായി ആര്‍ബിഐ

മുംബൈ: നിലവില്‍ രാജ്യത്ത് ഓരോ ദിവസവും നിരവധിപ്പേരാണ് ലോണ്‍ ആപ്പുകളുടെ കെണിയില്‍ വീഴുന്നത്. ഇതില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് വേണ്ടി അംഗീകൃത ലോണ്‍ ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാബേസിന് രൂപം നല്‍കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്. ഇതിലൂടെ അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകള്‍ ഏതെല്ലാമാണ് എന്ന് ഉപഭോക്താവിന് തിരിച്ചറിയാന്‍ സാധിക്കും. ആര്‍ബിഐയുടെ […]

Banking

ചെക്ക് ക്ലിയറിങ് ഇനി ഞൊടിയിടയില്‍; സമയം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്

മുംബൈ: ഉപഭോക്തൃ സേവനത്തിന്റെ ഭാഗമായി ചെക്ക് ക്ലിയറിങ് സമയം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്. ചെക്ക് ക്ലിയറിങ് സൈക്കിള്‍ ടി+1ല്‍ നിന്ന് ഏതാനും മണിക്കൂറുകളാക്കിയാണ് റിസര്‍വ് ബാങ്ക് സമയം കുറച്ചത്. ഇടപാട് നടന്ന ദിവസത്തിന് ശേഷം ഒരു ദിവസത്തിനുള്ളില്‍ സെറ്റില്‍മെറ്റ് എന്നതാണ് ടി+1 എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ചെക്ക് ക്ലിയറിങ്ങിന്റെ കാര്യക്ഷമത […]

Banking

റിപ്പോ നിരക്കുകളില്‍ മാറ്റമില്ല; 6.5 ശതമാനത്തില്‍ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്

റിപ്പോ നിരക്ക് ഇത്തവണയും മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ഇതോടെ ഭവന വാഹന വായ്പകളെടുത്തവരുടെ തിരിച്ചടവിൽ തത് സ്ഥിതി തുടരും. അതേസമയം യുപിഐ വഴി നികുതി അടയ്ക്കാനുള്ള പരിധി അഞ്ച് ലക്ഷമായി ഉയർത്തി. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. തുടർച്ചയായി ഒമ്പതാം തവണയും […]

India

കോളജിലെ ഹിജാബ് വിലക്ക്; ഹര്‍ജികള്‍ നാളെ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ക്യാംപസില്‍ ഹിജാബും ബുര്‍ഖയും വിലക്കിയ മുംബൈ കോളജിന്റെ നടപടി ശരിവച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളില്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. കോളജിന്റെ ഡ്രസ് കോഡ് […]

Sports

‘ഒരു പരമ്പര തോറ്റത് കൊണ്ട് ലോകമവസാനിക്കാൻ പോകുന്നില്ല’: രോഹിത് ശർമ

ഒരു പരമ്പര തോറ്റത് കൊണ്ട് ലോകമവസാനിക്കാൻ പോകുന്നില്ല, ശക്തമായി തിരിച്ചുവരുമെന്ന് രോഹിത് ശർമ. ഇന്ത്യയ്ക്ക് വേണ്ടി ആരും അലസതയോടെ കളിക്കാറില്ല. ഞാന്‍ നായകനായിരിക്കുന്ന സമയത്ത് അതിനുള്ള ഒരു സാധ്യതയുമില്ല. സ്പിന്നിനെതിരെ കളിക്കേണ്ടത് വലിയ ആശങ്കയായി കാണുന്നില്ല. എങ്കിലും അത് ഗൗരവമായി കാണേണ്ട വിഷയം തന്നെയാണ്. പരമ്പരകളില്‍ മികച്ച പ്രകടനം […]