Keralam

‘അർജുനെ കണ്ടെത്താൻ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യും’: മുഖ്യമന്ത്രി

കർ‌ണാടക ഷിരൂരിൽ മണ്ണിടിച്ചിലി‍ൽ കാണാതയ അർജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി അർജുനെ കണ്ടെത്താൻ സംസ്ഥാന സർക്കാറിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി ഷിരൂരിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ കത്ത് കർണാടക മുഖ്യമന്ത്രി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രതികൂല കാലാവസ്ഥയിലും അർജുനായുള്ള തിരച്ചിൽ തുടരുകയാണെന്ന് […]

Keralam

2700 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ച് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ

കൊച്ചി: വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്ത 2700 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ച് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കൊച്ചി മേഖല യൂണിറ്റ് . ചൊവ്വാഴ്ച എറണാകുളം അമ്പലമേട്ടിലുള്ള കെഇഐഎൽ പ്രദേശത്ത് ഇൻസിനറേഷൻ വഴിയാണ് മയക്കുമരുന്ന് നശിപ്പിച്ചത്. 2022 ഒക്‌ടോബർ മാസത്തിൽ 199.445 കിലോഗ്രാം ഹെറോയിനും , 2023 മെയ് മാസത്തിൽ 2525.675 […]

India

വിനേഷ്, നിങ്ങൾ ചാമ്പ്യന്മാരുടെ ചാമ്പ്യനാണ്, കരുത്തോടെ തിരിച്ചുവരൂ; പ്രതികരിച്ച് പ്രധാനമന്ത്രി

പാരിസ് ഒളിംപിക്സ് ​ഗുസ്തിയിൽ വിനേഷ് ഫോ​ഗട്ട് അയോ​ഗ്യയാക്കപ്പെട്ടതിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനേഷ് നിങ്ങൾ ചാമ്പ്യന്മാരുടെ ചാമ്പ്യനാണ്. ഇന്ത്യക്കാരായ ഓരോത്തരുടെയും അഭിമാനവും പ്രോത്സാഹനവുമാണ് താങ്കൾ. ഇന്നുണ്ടായ തിരിച്ചടി തീർച്ചയായും വേദനിപ്പിക്കുന്നതാണ്. തന്റെ വേദന വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയില്ല. താങ്കൾ നേരിട്ട വെല്ലുവിളികളിൽ ഒന്നാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കരുത്തോടെ […]

Keralam

വയനാട് ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി നൽകി പ്രഭാസ്

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങായി നടൻ പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ താരം സംഭാവന നൽകി. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. വയനാട് ദുരന്തത്തിൽ ഖേദം പ്രകടിപ്പിച്ച പ്രഭാസ് കേരളത്തിൽനിന്നു […]

India

ബംഗ്ലാദേശിൽ കലാപം കത്തുന്നു; നിരവധി പേരെ ചുട്ടുകൊന്നു, ന്യൂനപക്ഷങ്ങൾക്കു നേരെയും വ്യാപക ആക്രമണം, 205 ഇന്ത്യക്കാരെ തിരികെയെത്തിച്ചു

പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിലെ ഭരണകക്ഷിയായ ആവാമി ലീഗിലെ നേതാക്കൾ നടുക്കുന്ന ആക്രമണങ്ങൾക്കാണ് ഇരയാകേണ്ടി വരുന്നതെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം ഇരുപത്തിയൊൻപതോളം നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നായി കണ്ടു കിട്ടിയിട്ടുണ്ട്. ഇവരെ ഒരു ഹോട്ടലിൽ ചുട്ടുകൊന്നെന്നാണ് വിവരം. നിരവധി നേതാക്കളുടെ […]

Keralam

ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നത് റവന്യൂ വകുപ്പ്, പണമെടുക്കാന്‍ ധന സെക്രട്ടറിയുടെ അനുമതി വേണം, വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന രീതിയില്‍ വലിയ കുപ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും ദാരുണമായ ഒരു ദുരന്തമുഖത്ത് ഇത്തരം വ്യാജ പ്രചരണം നടത്തുന്നത് തീര്‍ത്തും പ്രതിലോമപരമായ കാര്യമാണ്. ഈ പ്രചരണത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള മനുഷ്യരുമുണ്ട്. അവര്‍ യാഥാര്‍ത്ഥ്യമെന്തെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ദുരിതാശ്വാസ […]

World

പാരിസിൽ‌ ഇന്ത്യയ്ക്ക് നിരാശ: വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കി; പ്രതിഷേധം അറിയിച്ച് ഇന്ത്യ

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ. ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കി. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ​ഗ്രാം കൂടുതലാണ് താരത്തിന്. ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അയോ​ഗ്യയാക്കിയത്. അയോ​ഗ്യയാക്കിയതോടെ വിനേഷ് ഫോ​ഗട്ട് മെഡലുകൾ […]

Keralam

ഓൾ പാസില്ല; 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വാർഷിക പരീക്ഷ ജയിക്കണം

സംസ്ഥാനത്ത് ഓൾ പാസ് രീതിയിൽ‌ മാറ്റം. 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇനി പരീക്ഷ ജയിക്കണം. സ്കൂൾ തലത്തിലുള്ള വാർഷിക പരീക്ഷയാണ് വിജയിക്കേണ്ടത്. ഓരോ വിഷയത്തിനും ജയിക്കാൻ കുറഞ്ഞ മാർക്ക് നിർബന്ധമാക്കും. വിദ്യാഭ്യാസ കോൺക്ലേവിലെ ശിപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. എസ്.എസ്.എൽ.സിക്ക് വിജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കി. […]

Keralam

സിഎംആര്‍എല്ലിൻ്റെ ഇടപാടുകളില്‍ പ്രാഥമിക അന്വേഷണം വേണം; ഹൈക്കോടതിയില്‍ അമികസ് ക്യൂറി നിലപാടറിയിച്ചു

കൊച്ചി: സിഎംആര്‍എല്ലിൻ്റെ ഇടപാടുകളില്‍ പ്രാഥമിക അന്വേഷണം വേണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി. ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധിയനുസരിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആവശ്യം. സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് അമികസ് ക്യൂറി നിലപാട് അറിയിച്ചത്. വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ പൊതുപ്രവർത്തകനായ ജി ഗിരീഷ് ബാബു […]

India

വ്യാജ ഇന്ത്യൻ രേഖകളുമായി അതിർത്തി കടക്കാൻ ശ്രമം; ബംഗ്ലാദേശിൽ നിന്നുള്ള ദമ്പതികളും കുഞ്ഞും കസ്റ്റഡിയിൽ

വ്യാജരേഖ ഹാജരാക്കി ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ദമ്പതികളെ അതിർത്തി ചെക്പോസ്റ്റിൽ വച്ച് കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലാണ് സംഭവം. ഛംഗ്രബന്ദ ചെക്പോസ്റ്റിൽ എത്തിയ ബംഗ്ലാദേശ് പൗരന്മാരായ ഇനാമുൾ ഹഖ് സുഹൈൽ, ഭാര്യ സഞ്ജിത സിന ഇലാഹി എന്നിവരാണ് വ്യാജരേഖ ഹാജരാക്കി അതിർത്തി കടക്കാൻ […]