Keralam

വയനാട് ദുരന്തം: കാണാതായ 138 പേരുടെ പട്ടിക പുറത്തുവിട്ട് സര്‍ക്കാര്‍

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ പട്ടിക പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. 138 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് താത്കാലിക പട്ടികയാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 154 പേരെയാണ് ദുരന്തത്തില്‍ കാണാതായിരുന്നത്. പട്ടികയില്‍ വിശദാംശങ്ങള്‍ ചേര്‍ക്കാന്‍ പൊതുജനങ്ങള്‍ കഴിയുമെങ്കില്‍ അത് നല്‍കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. പട്ടികയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ […]

Uncategorized

ദുരന്തത്തിന്റെ ഇരകൾക്ക് ബാങ്കുകൾ മോറട്ടോറിയം നൽകണം: സ്വകാര്യ ധനകാര്യസ്ഥാപനം ബുദ്ധിമുട്ടിക്കരുത്; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

വയനാട് ദുരന്തത്തിന്റെ ഇരകൾക്ക് ബാങ്കുകൾ മോറട്ടോറിയം നൽകണമെന്ന് മന്ത്രിസഭാ യോ​ഗത്തിൽ നിർണായക തീരുമാനം. സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകി. ഇരകളെ ബുദ്ധിമുട്ടിക്കരുതെന്ന് നിർദേശം. വായ്പയും പലിശയും ഇപ്പോൾ തിരിച്ചു ചോദിക്കരുതെന്നും നിർദേശം നൽകി. ഇക്കാര്യം സർക്കാർ അവശ്യപ്പെടുന്നതായി മന്ത്രി മുഹമ്മദ്‌ റിയാസ് അറിയിച്ചു. താത്കാലിക പുനരധിവാസം വേഗത്തിൽ […]

Business

തിരിച്ചു കയറി ഓഹരി വിപണി, സെന്‍സെക്‌സ് 79,000ന് മുകളില്‍; ആയിരം പോയിന്റ് നേട്ടം, കുതിച്ച് മാരുതി, ഇന്‍ഫോസിസ് കമ്പനികള്‍

മുംബൈ: തുടര്‍ച്ചയായി മൂന്ന് ദിവസം നഷ്ടത്തില്‍ ക്ലോസ് ചെയ്ത ഓഹരി വിപണിയില്‍ ഇന്ന് നേട്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി. എന്‍എസ്ഇ നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. തിങ്കളാഴ്ച രണ്ടായിരത്തിലധികം പോയിന്റ് ഇടിവോടെയാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ആഗോള വിപണി കനത്ത നഷ്ടം നേരിട്ടതാണ് ഇന്ത്യന്‍ […]

Keralam

‘സ്കൂൾ കലോത്സവങ്ങൾക്ക് നിയന്ത്രണം വേണം; സംസ്ഥാനതലത്തിൽ മത്സരങ്ങൾ പാടില്ല’; ഖാദർ കമ്മിറ്റി ശുപാർശ

സംസ്ഥാന സ്കൂൾ കലോത്സവങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ. സംസ്ഥാനതലത്തിൽ മത്സരങ്ങൾ നടത്താൻ പാടില്ലെന്നും ജില്ലാതലത്തിൽ എല്ലാ മത്സരങ്ങളും അവസാനിപ്പിക്കണമെന്നും ഖാദർ കമ്മിറ്റി ശുപാർശയിൽ പറയുന്നു. സംസ്ഥാനതലത്തിൽ സാംസ്കാരിക വിനിമയം മാത്രം മതിയെന്ന് നിർദ്ദേദേശം. പ്രൈമറി വിഭാഗത്തിന്റെ മത്സരങ്ങൾ പഞ്ചായത്ത് തലത്തിൽ തീർക്കണം. കലോത്സവങ്ങൾ തർക്കവേദിയാകുന്നു എന്ന് […]

India

പിന്നും ഒടിപിയും ഇല്ലാതെയാകും!; യുപിഐയില്‍ വരുന്നു പുതിയ സുരക്ഷാക്രമീകരണം

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പരിഷ്‌കരണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ യുപിഐ ഇടപാടുകള്‍ സുരക്ഷിതമായി ചെയ്യുന്നതിന് പിന്‍ സമ്പ്രദായമാണ് പിന്തുടരുന്നത്. പകരം ബയോമെട്രിക് ഓതന്റിക്കേഷന്‍ നടപ്പാക്കുന്നതിന്റെ സാധ്യതയാണ് റിസര്‍വ് ബാങ്കിന് കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തേടിയത്. ഇതുമായി […]

Keralam

സ്വര്‍ണവില വീണ്ടും 51,000ല്‍ താഴെ; അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് ആയിരം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് 320 രൂപ കൂടി കുറഞ്ഞതോടെ സ്വര്‍ണവില 51,000 രൂപയില്‍ താഴെയെത്തി. 50,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 6350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി […]

Keralam

‘സാധ്യമായതെല്ലാം ദുരന്തമേഖലയിലേക്ക് ചെയ്യും: വയനാടിനെ സർക്കാർ ചേർത്ത് പിടിക്കും’: മന്ത്രി കെ രാജൻ

സാധ്യമായതെല്ലാം ദുരന്തമേഖലയിലേക്ക് ചെയ്യുമെന്ന് റവന്യുമന്ത്രി കെ രാജൻ. വയനാടിനെ സർക്കാർ ചേർത്ത് പിടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മൃതദേഹങ്ങൾക്കും ശരീരഭാഗങ്ങൾക്കും സംസ്ഥാന പോലീസിന്റെ ആദരം നൽകിയാണ് സംസ്കരിച്ചത്. ഡിഎൻഎ ടെസ്റ്റിന്റെ നമ്പർ സഹിതമാണ് ഓരോ മൃതദേഹവും സംസ്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ വയനാടിനായി നീർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്ന് […]

Keralam

പ്ലസ് വണ്‍ പ്രവേശനം, ഒഴിവുകളില്‍ നാളെ വൈകീട്ട് വരെ അപേക്ഷിക്കാം; വിശദാംശങ്ങള്‍

തിരുവനന്തപുരം: മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്കും നിലവിലുള്ള ഒഴിവുകളില്‍ പ്രവേശനം നേടുന്നതിന് ഓഗസ്റ്റ് 7ന് ( ബുധനാഴ്ച) ഉച്ചയ്ക്ക് 1 മണി മുതല്‍ വ്യാഴാഴ്ച വൈകീട്ട് 4 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ […]

Keralam

ബാ​ഗിൽ ബോംബാണെന്ന് തമാശക്ക് പറഞ്ഞു: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ ഒരാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ലഗേജിൽ ബോംബ് ഉണ്ടെന്നാണ് പ്രശാന്ത് പറഞ്ഞത്. തമാശക്ക് പറഞ്ഞതെന്ന് പ്രശാന്ത് വിശദീകരണം നൽകിയത്. ബോംബ് ഭീഷണിയെ തുടർന്ന് വിമാനം രണ്ട് മണക്കൂർ വൈകുകയും ചെയ്തു. ബാ​ഗിലെന്താണെന്ന് സുരക്ഷാ ഉ​ദ്യോ​ഗസ്ഥർ ചോദിച്ചത് […]

Keralam

‘വിമർശനങ്ങൾക്ക് മറുപടിയില്ല; താത്കാലിക പുനരധിവാസത്തിന് പ്രഥമ പരിഗണന’; മന്ത്രി മുഹമ്മദ് റിയാസ്

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാ നഷ്ടപ്പെട്ടവർക്കായി താത്കാലിക പുനരധിവാസത്തിന് പ്രഥമ പരിഗണനയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സർക്കാർ ക്വാട്ടേഴ്‌സുകൾ നൽകുന്നത് പോലെ തന്നെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ താത്കാലിക പുനരധിവാസത്തിന് സ്വയം തയ്യാറായി വരുന്നവരുണ്ടോ എന്ന് പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വയനാട് ജില്ലയിലെ ഓരോ പഞ്ചായത്തുകളും മുൻകൈ […]