Keralam

നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആലുവ സ്വദേശിയായ നടി യൂട്യൂബിലും ഫേസ്ബുക്കിലും അശ്ലീല […]

Uncategorized

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ; വയനാട്ടിലേത് സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു പ്രദേശമാകെ തകര്‍ന്നുപോകുന്ന സാഹചര്യമാണുണ്ടായത്. രാജ്യത്തിന്നു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തില്‍പ്പെടുന്ന ദുരന്തമാണ് ഉണ്ടായത്. ദുരന്തത്തില്‍ 231 […]

Keralam

മാള സ്നേഹഗിരിയിൽ വീടിനും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും പെട്രോൾ ഒഴിച്ച് തീയിട്ടു

തൃശൂർ: മാള സ്നേഹഗിരിയിൽ വീടിനും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും പെട്രോൾ ഒഴിച്ച് തീയിട്ടു. സ്‌നേഹഗിരി പുന്നക്കല്‍ ജോസിന്റെ വീട്ടിലാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ ആളാണ് വ്യാഴാഴ്ച ഉച്ചയോടെ തീയിട്ടത്.  തീയിട്ട ശേഷം ഇയാൾ കടന്നു കളയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. ഇയാള്‍ക്കും പൊള്ളലേറ്റു.  ഇയാള്‍ ജോസിന്റെ ഭാര്യ മേഴ്‌സിയുടെ […]

Health

കേക്ക് അത്ര സേഫല്ല ; ക്യാൻസറിനു കാരണമായേക്കാവുന്ന കാര്യങ്ങളുണ്ടെന്ന് കണ്ടെത്തൽ

എല്ലാ സന്തോഷങ്ങളും മധുരത്തോടെ ആഘോഷിക്കുന്ന പതിവാണ് നമുക്കുള്ളത്. അത് കേക്കിന്റേയും ലഡുവിന്റേയുമൊക്കെ രൂപത്തിലാണ്. എല്ലാത്തിനും സമീപിക്കുന്നത് ബേക്കറികളേയും, സ്വന്തമായി ഇതെല്ലാം തയാറാക്കുന്നവർ ചുരുക്കമാണുതാനും. എന്നാല്‍, ഇത്തരം ബേക്കറികളില്‍ നിർമ്മിക്കുന്ന പല ഉത്പന്നങ്ങളിലും അർബുദത്തിന് കാരണമാകുന്ന പദാർഥങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.  കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വിഭാഗമാണ് 12 കേക്ക് സാമ്പിളുകളില്‍ ഇത്തരത്തിലുള്ള […]

Keralam

പി വി അൻവറിനെതിരെ വീണ്ടും കേസ് ; നടപടി എംഎസ്പി ക്യാമ്പിൽ വച്ച് ഫോൺ ചോർത്തിയെന്ന പരാമർശത്തിൽ

മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ വീണ്ടും കേസ്. മഞ്ചേരി പോലീസാണ് കേസെടുത്തത്. പി വി അൻവർ വാർത്താ സമ്മേളനത്തിൽ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടതിനാണ് കേസ്. അരീക്കോട് എംഎസ്പി ക്യാമ്പ് കമാന്റന്റ് നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പുറത്ത് […]

Keralam

‘അർജുന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം പാടില്ല; ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കും’; മനാഫ്

അർജുന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം പാടില്ലെന്ന് ലോറി ഉടമ മനാഫ്. ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കുമെന്ന് മനാഫ് പറയുന്നു. മതസ്പർദ്ദ വളർത്താൻ ശ്രമിച്ചിട്ടില്ല. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. യൂട്യൂബ് ചാനൽ എല്ലാവർക്കും പരിശോധിക്കാം. ഇന്നലെ മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയതെന്ന് മനാഫ് പറഞ്ഞു. സങ്കടമുണ്ടെന്നും വലിയ മാനസിക സംഘർഷത്തിലാണെന്നും […]

Keralam

മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം: ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പോലീസ്

കൊല്ലം : മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പ്രതിയായ ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ 54ാം വകുപ്പ് കൂടി ചേർത്ത് ശാസ്താംകോട്ട പോലീസ് മജിസ്ട്രേറ്റ് കോടതിയിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതോടെ പ്രേരണയ്ക്കൊപ്പം കുറ്റകൃത്യവേളയിലെ സാന്നിധ്യo കൂടി കണക്കിലെടുത്തുള്ള ശിക്ഷ ഉറപ്പാക്കാനാകും. […]

Sports

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. കരുത്തരായ ന്യുസിലൻഡാണ് ഹർമൻപ്രീത് കൗറിന്റേയും സംഘത്തിന്റേയും എതിരാളികള്‍. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. വനിതാവിഭാഗത്തില്‍ ആദ്യ ലോകകിരീടം എന്ന ലക്ഷ്യമാണ് ഇന്ത്യയ്ക്കുള്ളത്. കഴിഞ്ഞ മൂന്ന് ട്വന്റി 20 ലോകകപ്പില്‍ രണ്ട് […]

Keralam

‘മന്ത്രിമാറ്റം പാർ‌ട്ടിയുടെ തീരുമാനം; ജീവിതകാലം മുഴുവൻ കാത്തിരിക്കാൻ കഴിയില്ല’; തോമസ് കെ തോമസ്

എൻസിപിയിലെ മന്ത്രിമാറ്റം വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി തോമസ് കെ തോമസ്. എന്താണ് അനിശ്ചിതത്വം എന്തൊണെന്ന് തനിക്ക് അറിയില്ലെന്ന് തോമസ് കെ തോമസ് പറഞ്ഞു. പാർട്ടിയുടെ തീരുമാനമാണ് മന്ത്രിമാറ്റമെന്നും അത് എന്ത് കൊണ്ടാണ് ഇങ്ങനെ തട്ടുന്നത് എന്നറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്കെതിരെ സാമ്പത്തിക ക്രമക്കേട് എന്ന് പത്രത്തിൽ വാർത്ത വന്നു. […]

Keralam

സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറില്‍ നടക്കില്ല; ജനുവരിയിലേക്ക് മാറ്റിവെച്ചു

തിരുവനന്തപുരം: ഈ അധ്യയനവർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ തീയതിയിൽ മാറ്റം. കലോത്സവം 2024 ജനുവരി ആദ്യവാരം നടത്തുമെന്ന് അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കലോത്സവം ഈ വർഷം ഡിസംബർ 3 മുതൽ തിരുവനന്തപുരത്തു വെച്ച് നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ നാഷണൽ അച്ചീവ്‌മെൻ്റ് സർവേ പരീക്ഷകൾ നടക്കുന്നത്തിന്‍റെ […]