World

ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ലയുടെ ശവസംസ്‌കാരം വെള്ളിയാഴ്ച

ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ലയുടെ ശവസംസ്‌കാരം വെള്ളിയാഴ്ച നടക്കുമെന്ന് റിപ്പോർട്ടുകൾ. ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ളയുടെ എക്കാലത്തെയും പ്രധാന നേതാവായ നസ്റല്ല കൊല്ലപ്പെട്ടത്.  നസ്റല്ലയുടെ കൊലപാതകത്തോടെ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. നസ്‌റല്ലയുടെ തിരോധാന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇറാനിൽ പ്രതിഷേധമുയർന്നിരുന്നു. കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡറുടെ […]

Business

ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സിന് ആയിരം പോയിന്റ് നഷ്ടം; റിലയന്‍സ്, എച്ച്ഡിഎഫ്‌സി ഓഹരികള്‍ ‘റെഡില്‍’

മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 1200ലധികം പോയിന്റ് നഷ്ടം നേരിട്ടു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഒരു ഘട്ടത്തില്‍ 85,000 കടന്ന് മുന്നേറിയ സെന്‍സെക്‌സ് 83000 പോയിന്റിലേക്കാണ് താഴ്ന്നത്. നിഫ്റ്റി 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ പോയി. പശ്ചിമേഷ്യയിലെ […]

Keralam

അഭിമുഖത്തിൻ്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിന് ; പിവി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം തുടർന്ന് പിവി അൻവർ എംഎൽഎ. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ വിവാദ അഭിമുഖത്തിന്റെ പൂർണ ഉത്തരവാ​ദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിനാണെന്ന് അൻവർ ആരോപിച്ചു. പി.ആർ ഏജൻസിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നതിൽ എനിക്ക് സംശയമില്ലെന്ന് അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിയ്ക്കുകയാണെന്ന് പിവി […]

Keralam

കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ ചരിഞ്ഞു

തൃശൂര്‍: കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ ചരിഞ്ഞു. ആരാധകരേറെ ഉണ്ടായിരുന്ന ആനയ്ക്ക് നാല്‍പ്പതുവയസ്സായിരുന്നു. തമിഴ്‌നാട്ടില്‍ ജനിച്ച ആനക്കുട്ടി പിന്നീട് കേരളത്തിലെ ഉത്സവപ്പറപ്പുകളിലെ ആനച്ചന്തമായി മാറി. വിടര്‍ന്ന കൊമ്പഴകായിരുന്നു ശ്രീനിവാസന്റെ സവിശേഷത. 1991ല്‍ തൃശൂര്‍ പൂങ്കുന്നം കുട്ടന്‍കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കിരുത്തി.  ലക്ഷണ തികവുകൊണ്ടും അതിശയിപ്പിക്കുന്ന കൊമ്പു വളര്‍ച്ചകൊണ്ടും ആരാധകരെ നേടിയെടുത്തതാണ് ചരിത്രം. […]

Keralam

മലയാളപുരസ്‌കാര സമിതിയുടെ എട്ടാമത് മലയാളപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കൊച്ചി: മലയാളപുരസ്‌കാര സമിതിയുടെ എട്ടാമത് മലയാളപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സംവിധായകന്‍ ഹരിഹരന്‍, സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍, മധു അമ്പാട്ട്, മരട് രഘുനാഥ്, ചെറുന്നിയൂര്‍ ജയപ്രസാദ്, വാസന്‍, ജനു ആയിച്ചാന്‍കണ്ടി എന്നിവരെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. വിവിധ വിഭാഗങ്ങളില്‍ ബ്ലെസി -(മികച്ച സംവിധായകന്‍ ആടുജീവിതം), മമിത ബൈജു […]

Business

ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറി ; പുതിയ റെക്കോർഡിട്ട് സ്വർണവില

കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തി പുതിയ സർവകാല റെക്കോഡ് എത്തിയിരിക്കുകയാണ് സ്വർണം. ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് വില 7,110 രൂപയായി. 80 രൂപ ഉയർന്ന് 56,880 രൂപയാണ് പവൻ വില. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 5 രൂപ വർധിച്ച് സർവകാല റെക്കോർഡായ 5,880 […]

Keralam

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. ദ ഹിന്ദു പത്രത്തിന് നൽകിയ മുഖ്യമന്ത്രിയുടെ അഭിമുഖം സംഘപരിവാറിനെ സഹായിക്കാനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.  മലപ്പുറം പരാമർശം സംഘപരിവാർ വാദമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കായി പിആർഡിയും സമൂഹമാധ്യമ ടീമും […]

Keralam

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം ; അന്‍വറിന്റെ ആരോപണവും പിആര്‍ വിവാദവും സഭയെ കലുഷിതമാക്കും

തിരുവനന്തപുരം : രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയില്‍ പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ക്ക് ഇടയിലാണ് നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകുന്നത്. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവർക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആദ്യദിനത്തില്‍ സമ്മേളനം പിരിയും. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച മുതല്‍ […]

District News

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബികയിൽ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബികയിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. കലാമണ്ഡപത്തിൽ കലോപാസകരുടെ സംഗീതാർച്ചനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. കലാപരിപാടികളുടെ ഉദ്ഘാടനം ടോപ്‌ സിംഗർ ഫെയിം നിവേദിത എസ് തിരുവഞ്ചൂർ നിർവഹിച്ചു. ഇന്ന് ദേശീയ സംഗീത നൃത്തോത്സവത്തിന് തുടക്കമാകും. ചലച്ചിത്രതാരം ജയകൃഷ്‌ണനും, തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ചേർന്ന് സംഗീത നൃത്തോത്സവം ഉദ്ഘാടനം ചെയ്യും. […]

Technology

വീഡിയോ കോളുകൾ ഉപഭോക്താക്കൾക്ക് കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

വീഡിയോ കോളുകൾ ഉപഭോക്താക്കൾക്ക് കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. വീഡിയോ കോളുകൾക്ക് ഇഫക്ടുകൾ ചേർക്കാൻ കഴിയുന്ന ഫിൽറ്റർ ഓപ്ഷനും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുമാണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ച മാറ്റം. ഫിൽറ്റർ വഴി വീഡിയോയിൽ സ്പ്ലാഷ് പോലുള്ള ഇഫക്ടുകൾ ചേർക്കാൻ അനുവദിക്കുന്നു. ബാക്ക് ഗ്രൗണ്ട് ഓപ്ഷൻ വഴിയും വാട്സ്ആപ്പ് […]