Keralam

പിആര്‍ ഏജന്‍സി വിവാദത്തില്‍ സിപിഎമ്മില്‍ അതൃപ്തി ; മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം : പി ആര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്ത രീതിയിൽ സിപിഎമ്മില്‍ അതൃപ്തി. ‘ചില കോണുകളില്‍ നിന്നുള്ള അമിത ആവേശം’ മുഖ്യമന്ത്രി നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് വന്‍ കുഴപ്പത്തിലാക്കി എന്നാണ് വിലയിരുത്തല്‍. വിവാദം ഉടന്‍ അവസാനിപ്പിക്കണമെന്നും പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ […]

Keralam

മനാഫിനെതിരായ വാർത്താസമ്മേളനം : അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ശക്തം

കോഴിക്കോട് : ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ശക്തം. കഴിഞ്ഞ ദിവസം ലോറി ഉടമ മനാഫിനെതിരെ നടത്തിയ വാർത്ത സമ്മേളനത്തിന് ശേഷമാണ് സൈബർ ആക്രമണം രൂക്ഷമായത്. മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസം അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് […]

Keralam

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ; ശോഭാ സുരേന്ദ്രന് അഭിപ്രായ സർവെയിൽ പിന്തുണ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് അഭിപ്രായ സർവെയിൽ പിന്തുണ. 34 പേരുടെ പിന്തുണ ശോഭയ്ക്ക് ലഭിച്ചു. എന്നാൽ ഔദ്യോഗിക പക്ഷം ശോഭപക്ഷത്തെ അവഗണിക്കുന്നതായി പരാതിയുണ്ട്. കുമ്മനം രാജശേഖരനാണ് അഭിപ്രായ സർവേയുടെ ചുമതല. ഒരു കാരണവശാലും ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ്‌ ഔദ്യോഗിക നേതൃത്വം. സംസ്ഥാന പ്രസിഡന്റ്‌ കെ […]

Keralam

‘ലിംഗനീതി ഉറപ്പാക്കും, വിനോദ മേഖലയിൽ നിയമനിർമാണം പരിഗണനയിൽ’; വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ

വിനോദ മേഖലയിൽ നിയമനിർമാണം പരിഗണനയിലെന്ന് വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ. ലൈംഗികാതിക്രമം ഒഴിവാക്കാൻ ഹേമ കമ്മിറ്റി നിർദേശിച്ച കാര്യങ്ങൾ ഉൾക്കൊള്ളിക്കുമെന്നും ലിംഗനീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും വനിതാ കമ്മീഷൻ പറഞ്ഞു. സിനിമ , സീരിയൽ , നാടകം ഫാഷൻ തുടങ്ങി എല്ലാ മേഖലയിലും ബാധകമാക്കുമെന്നും വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ […]

District News

കാലിത്തീറ്റ സബ്സിഡി ഉയർത്തണം : കേരള ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ അസോസിയേഷൻ കുമരകത്ത് നടന്നു

കോട്ടയം: ക്ഷീരകർഷകർക്ക് ലഭിക്കുന്ന കന്നു കുട്ടി കാലിത്തീറ്റ സബ്സിഡി പരിധി 12500ൽ നിന്ന് 25000 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർത്തി കേരള ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ അസോസിയേഷൻ ജില്ലാ സമ്മേളനം കുമരകത്ത് നടന്നു. മൃഗസംരക്ഷണ വകുപ്പിൽ ഓൺലൈൻ ട്രാൻസ്ഫറുകൾ നടപ്പാക്കാൻ വൈകരുതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി കേരള ലൈഫ് സ്റ്റോക്ക് […]

Keralam

മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളതീരത്ത് ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ […]

Keralam

‘സിനിമനയം ഉടൻ പ്രാബല്യത്തിൽ വരും; മുകേഷ് എംഎൽഎയായി തുടരുന്നതിൽ പ്രശ്നങ്ങളില്ല’; മന്ത്രി സജി ചെറിയാൻ

മലയാള സിനിമയെ നന്നാക്കാൻ ഉറച്ച് സംസ്ഥാന സർക്കാർ. സിനിമനയം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആഭ്യന്തര പരിഹാര സെല്ലിൽ സർക്കാർ സാന്നിധ്യം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നം സമ്പൂർണമായി പരിഹരിക്കുമെന്ന് മന്ത്രി  പറഞ്ഞു. […]

India

ഐഫോണ്‍ 16 പ്രോ മാക്‌സുകള്‍ കടത്താന്‍ ശ്രമം; ഡല്‍ഹിയില്‍ യുവതി അറസ്റ്റില്‍, പിടികൂടിയത് 26 ഫോണുകള്‍

ന്യൂഡൽഹി: ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യാത്രക്കാരിയിൽ നിന്നും 26 ഐഫോൺ 16 പ്രോ മാക്‌സ് കസ്‌റ്റംസ് പിടിച്ചെടുത്തു. യുവതിയുടെ വാനിറ്റി ബാഗിൽ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകള്‍. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതിയിൽ നിന്നും ഫോണ്‍ പിടിച്ചെടുത്തത്. ഹോങ്കോങ്ങിൽ നിന്നും ഡൽഹിയിൽ എത്തിയതായിരുന്നു യുവതി. […]

India

‘ഇത് അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെയുള്ള പോരാട്ടം, ബിജെപിയെ തൂത്തെറിയണം’: പ്രിയങ്ക ഗാന്ധി

ചണ്ഡീഗഢ്: ഹരിയാനയില്‍ ഒക്‌ടോബര്‍ 5ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിയെ തൂത്തെറിയണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അനീതിക്കും അക്രമങ്ങള്‍ക്കും അസത്യങ്ങള്‍ക്കും നേരെയുള്ള പോരാട്ടമാണിതെന്നും അവര്‍ പറഞ്ഞു. ഹരിയാനയിലെ ജുലാനയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും ഗുസ്‌തി താരവുമായ വിനേഷ് ഫോഗട്ടിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. ബിജെപി സര്‍ക്കാര്‍ ജനങ്ങളെ എല്ലാ രംഗത്തും […]

Keralam

ഗാന്ധിജയന്തി ദിനത്തിൽ എക്സൈസ് ഓഫീസിന് സമീപത്തെ ബാറിൽ മദ്യവിൽപന

എക്സൈസ് ഓഫീസിന് സമീപത്തെ ബാറിൽ ഡ്രൈ ഡേയിലും മദ്യവിൽപന. എറണാകളും കച്ചേരിപ്പടിയിലെ ബാറിലാണ് ഗാന്ധിജയന്തി ദിനത്തിൽ ഇരട്ടിവിലയ്ക്ക് മദ്യം വിറ്റത്. കച്ചേരിപ്പടിയിലെ കിങ്‌സ് എമ്പയർ ബാറിലാണ് മദ്യ വിൽപന നടന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനടുത്താണ് മദ്യവിൽപന നടന്നത്. ഇരട്ടി വിലയ്ക്കാണ് ഗോഡൗണിൽ മദ്യം വിറ്റത്. ഡ്രൈ ഡേയിൽ […]