Local

ജില്ലയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി അതിരമ്പുഴ തൊട്ടിമാലിയിൽ അച്ചു സന്തോഷിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: ജില്ലയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. അതിരമ്പുഴ കോട്ടമുറി ഭാഗത്ത് തൊട്ടിമാലിയിൽ വീട്ടിൽ അച്ചു സന്തോഷ് (34) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വർഷക്കാലത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ […]

World

‘ഇറാന്റെ ആക്രമണത്തെ അപലപിച്ചില്ല’; യുഎൻ സെക്രട്ടറി ജനറലിന് പ്രവേശന വിലക്കേർപ്പെടുത്തി ഇസ്രയേൽ

യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏ‍ർപ്പെടുത്തി ഇസ്രയേൽ. ഇറാന്റെ ആക്രമണത്തെ ഗുട്ടറസ് അപലപിച്ചില്ലെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ അസാധാരണ നടപടി. അതേസമയം, ഇറാന്റെ ആക്രമണത്തോട് കരുതലോടെ പ്രതികരിക്കാനാണ് ഇസ്രയേലിന്റെ തീരുമാനം. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. ലെബനനിലും […]

World

ലെബനനില്‍ കരയുദ്ധം രൂക്ഷം; ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ഇസ്രയേല്‍ സൈനികർ കൊല്ലപ്പെട്ടു, ഏഴ് പേർക്ക് പരുക്ക്

ലെബനനില്‍ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രയേല്‍ ഡിഫെൻസീവ് ഫോഴ്‌സ് (ഐഡിഎഫ്). ഇതിനുപുറമെ ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുള്ളതായും ഐഡിഎഫ് അറിയിച്ചു. ഇഗോസ്‍ യൂണിറ്റില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടവരില്‍ നാല് സൈനികരും. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഐഡിഎഫ് സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്. Captain Eitan Itzhak Oster, Captain Harel […]

Health

വ്യാജ ചികിത്സകര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം; ഐ എം എ

തിരുവനന്തപുരം: വ്യാജ ചികിത്സകര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മെഡിക്കല്‍ കൗണ്‍സില്‍ നൈതിക ചട്ടങ്ങള്‍ പ്രകാരം ഡോക്‌ടര്‍മാര്‍ അവരുടെ ബോര്‍ഡുകള്‍, കുറിപ്പടികള്‍, സീലുകള്‍ മുതലായവയില്‍ അംഗീകൃത ബിരുദങ്ങളും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നമ്പറും ഉള്‍പ്പെടുത്താന്‍ ബാധ്യസ്ഥരാണെന്ന് ഐ എം എ അറിയിച്ചു. മലപ്പുറം കോട്ടക്കടവ് നടന്ന […]

Keralam

തിരുവനന്തപുരം എറണാകുളം റൂട്ടിലെക്ക് പ്രത്യേക ട്രെയിൻ അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം എറണാകുളം റൂട്ടിലെ യാത്ര പ്രതിസന്ധിക്ക് പരിഹാരം. പ്രത്യേക ട്രെയിൻ അനുവദിച്ചു റെയിൽവേ ഉത്തരവായി. കൊല്ലം എറണാകുളം റൂട്ടിലാണ് ട്രെയിൻ സർവീസ് നടത്തുക.ഈമാസം ഏഴാം തീയതി മുതൽ സർവീസ് ആരംഭിക്കും.റെയിൽവേ പ്രത്യേക സർവീസ് ആരംഭിക്കുന്നത് കൊടിക്കുന്നിൽ സുരേഷ് എംപി നൽകിയ അപേക്ഷയിലാണ്. തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസം […]

Entertainment

‘ലോക ചിത്രങ്ങൾക്കിടയിൽ ഇന്ത്യയിൽ നിന്ന് മമ്മൂട്ടി ചിത്രം’, ടോപ് 10 ഹൊറർ ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്ത്

മലയാള ചിത്രം ഭ്രമയുഗത്തിന് അന്താരാഷ്ട്ര നേട്ടം. ആഗോളതലത്തിൽ പ്രശസ്തമായ പ്രമുഖ എന്റർടെയ്‌മെന്റ് പ്ലാറ്റ്‌ഫോം ലെറ്റർബോക്‌സിഡിന്റെ 2024 ലെ ടോപ് 10 ഹൊറർ ചിത്രങ്ങളിൽ രണ്ടാം സ്ഥാനം ഭ്രമയുഗം സ്വന്തമാക്കി. ഈ വർഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ നിന്നാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഹോളിവുഡ് ചിത്രം ദ സബ്‌സ്റ്റൻസ് ആണ് ഒന്നാം […]

Keralam

കണ്ണൂരിൽ രണ്ട് വീടുകളിൽ കയറി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, പി ശശിക്കെതിരെ കെ സുധാകരൻ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരിൽ രണ്ട് വീടുകളിൽ കയറി ശശി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, പി ശശിക്കെതിരെ സിപിഐഎം നടപടി എടുത്തിട്ടുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.അതിനാൽ തന്നെ പിവി അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാവാനാണ് സാധ്യത. പി […]

Keralam

‘വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും തള്ളിപ്പറയില്ല’; അന്‍വറിന്റെ പാര്‍ട്ടിയിലേക്ക് ഇല്ലെന്ന് കെ ടി ജലീല്‍

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയെ തള്ളി കെ ടി ജലീല്‍. അന്‍വറിന്റെ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ഇല്ലെന്നും വിയോജിപ്പ് അദ്ദേഹത്തെ അറിയിക്കുമെന്നും കെടി ജലീല്‍ പറഞ്ഞു. സിപിഎം സഹയാത്രികനായി തുടര്‍ന്നും സഹകരിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസിനെതിരെയും അന്‍വര്‍ ഉന്നയിച്ച […]

District News

വാര്‍ദ്ധക്യത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാന്‍ വയോജനങ്ങള്‍ക്ക് കഴിയണം ; മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

കോട്ടയം: വാര്‍ദ്ധക്യത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാന്‍ വയോജനങ്ങള്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍.അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വയോജന ദിനാചരണത്തിന്റെയും പ്രതിനിധി സംഗമത്തിന്റെയും ഉദ്ഘാടന കര്‍മ്മം […]

Uncategorized

ലോറിക്ക് അര്‍ജുന്റെ പേരിടും; തെറ്റ് ചെയ്‌തെങ്കില്‍ എന്നെ കല്ല് എറിഞ്ഞുകൊല്ലാം; ഒരുരൂപ പോലും പിരിച്ചിട്ടില്ലെന്ന് മനാഫ്

കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ലോറി ഡ്രൈവര്‍ മനാഫ്. താന്‍ തെറ്റ് ചെയ്തിട്ടില്ല, ആര്‍ജുന്റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു. ‘സത്യമായിട്ടും അവരുടെ കുടുംബം പറഞ്ഞത് കേട്ടിട്ടില്ല. എന്നെ നിങ്ങള്‍ക്ക് വിശ്വസിക്കാം. ഞാന്‍ എവിടെ നിന്നെങ്കിലും ഫണ്ട് പിരിച്ചതായി കണ്ടെത്തിയാല്‍ ഞാന്‍ നടുറോഡില്‍ വന്നുനില്‍ക്കാം, നിങ്ങള്‍ക്ക് […]