World

ഇസ്രായേൽ തിരിച്ചടിക്കാൻ ശ്രമിച്ചാൽ മറുപടി കനക്കും; മുന്നറിയിപ്പുമായി ഇറാൻ

കഴിഞ്ഞ ദിവസം നടന്ന മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രായേൽ ശ്രമിച്ചാൽ അതിനുള്ള മറുപടി കൂടുതൽ ശക്തമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി. കഴിഞ്ഞ ദിവസം ഇസ്രായേലിനെതിരെ ഇറാൻ തൊടുത്ത് വിട്ടത് 180ലധികം ഹൈപ്പര്‍സോണിക് മിസൈലുകളാണ്.ഇറാൻ മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ […]

India

ഒന്നാമന്‍ ബുംറ, ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം

ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. രവിചന്ദ്രന്‍ അശ്വിനെ പിന്നിലാക്കിയാണ് ബുംറയുടെ നേട്ടം. 870 പോയന്റുള്ള ബുംറയും അശ്വിനും തമ്മില്‍ ഒരു പോയിന്റ് വ്യത്യാസമാണുള്ളത്. ബംഗ്ലാദേശിനെതിരായ പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടമായത്. ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ബാറ്റിങ് റാങ്കിങ്ങില്‍ […]

Keralam

‘അർജുൻ്റെ പേരിൽ ഫണ്ട് പിരിക്കുന്നു, ഞങ്ങൾക്ക് ആരുടെയും പണം വേണ്ട’; ലോറിയുടമ മനാഫിനെതിരെ കുടുംബം

അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന്‍റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്തുവെന്നും അര്‍ജുനെ കണ്ടെത്തിയശേഷം സഹോദരി അ‍ഞ്ജു നടത്തിയ പ്രതികരണത്തിൽ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുവെന്നും ജിതിൻ ആരോപിച്ചു. ഇത്തരത്തിൽ വൈകാരികമായ […]

Keralam

കലാപാഹ്വാനത്തിന് കേസ് എടുക്കണം; മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകള്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പേരില്‍ ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതിനും ഒരു ദേശത്തെ മറ്റുള്ളവര്‍ക്കുമുമ്പില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു. അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ തന്റേതല്ല […]

Keralam

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സി എങ്ങനെ കേരളാ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി?: രമേശ് ചെന്നിത്തല

വരാനിരിക്കുന്ന മഹാരാഷ്ട്രാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വേണ്ടി കര്‍ട്ടനു പിന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സിയാണ് കൈസണ്‍ എന്നു വിവരം ലഭിച്ചതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ബിജെപിക്കു വേണ്ടി തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്ന പിആര്‍ ഏജന്‍സി എങ്ങനെ പിണറായി വിജയന്റെ ഓഫീസിനകത്തു കടന്നു കൂടി […]

Technology

കാത്തിരുന്ന മാറ്റം, വിഡിയോ കോളില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വാഷിങ്ടണ്‍: ഉപയോക്താക്കള്‍ക്കായി വിഡിയോ കോളിങ് ഫീച്ചറില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വിഡിയോ കോളിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് രണ്ട് പുതിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. വിഡിയോ കോളുകളില്‍ ഫില്‍ട്ടര്‍, ബാഗ്രൗണ്ട്‌ ഫീച്ചറുകളാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക. വിഡിയോ കോളില്‍ പശ്ചാത്തലം മാറ്റാനുള്ള ഫീച്ചര്‍ ഉപയോക്തകള്‍ക്ക് കൂടുതല്‍ സ്വകാര്യത സൂക്ഷിക്കാന്‍ സഹായിക്കും. […]

Keralam

നടനും സംവിധായകനുമായ മഹേഷ് ബിജെപിയിലേക്ക്; കെ സുരേന്ദ്രനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് മഹേഷ് അംഗത്വ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലായിരുന്നു അംഗത്വ സ്വീകരണം. അംഗത്വവിതരണ കാമ്പയിനിന്റെ ഭാഗമായാണ് നടനെ ബിജെപി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കാമ്പയിനിലൂടെ കൂടുതല്‍ പ്രമുഖര്‍ […]

Keralam

കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ല: വയനാട് സഹായം സംബന്ധിച്ച ചോദ്യം സംസ്ഥാന സർക്കാറിനോട് ചോദിക്കണം; സുരേഷ് ഗോപി

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിലെ ധനസഹായം സംബന്ധിച്ച ചോദ്യങ്ങളിൽ വീണ്ടും വിചിത്രവാദവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാര്യങ്ങൾ സംസ്ഥാനസർക്കാരിനോട് ചോദിക്കണമെന്ന് സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ലെന്നും ധനസഹായം അനുവദിക്കുന്നതിൽ കാലതാമസം ഇല്ലെന്നും സുരേഷ്ഗോപി പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പിന്നാലെ കേരളം ആവശ്യപ്പെട്ട അധിക ധനസഹായത്തിൽ ഇതുവരെ […]

Keralam

പിആർ ഏജൻസി അന്യ രാജ്യത്ത് നിന്ന് വന്നതല്ല, മുസ്ലീം ലീഗിന് പതിച്ചു കൊടുത്ത സ്ഥലമല്ല മലപ്പുറം; എ വിജയരാഘവൻ

ബോധപൂർവ്വം മുസ്ലിം സമുദായത്തിനകത്ത് തെറ്റുദ്ധാരണ ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ. വരാനിരിക്കുന്ന തിരഞ്ഞടുപ്പിനെ മുന്നിൽ കണ്ട് തെറ്റുദ്ധാരണ ഉണ്ടാക്കാൻ മുസ്ലിം ലീഗ് നേതൃത്വം ശ്രമിക്കുന്നുണ്ട് അതുകൊണ്ടാണ് ഇത്തരം വിഷയങ്ങളെ വർഗീയമായി ചിത്രീകരിക്കാൻ ഇവർ ശ്രമിക്കുന്നത് . ഇടതുപക്ഷ സ്വീകാര്യത ന്യൂനപക്ഷങ്ങൾക്കിടയിൽ […]

Technology

‘ആപ്പിൾ കാർ പ്ലേ അപ്ഡേറ്റ് ചെയ്യൂ, ആസ്വദിക്കാം അതിനൂതന സൗകര്യങ്ങള്‍’; ഐഒഎസ് 18ൽ പുതിയ ഫീച്ചറുകൾ

സെപ്റ്റംബറിൽ ആപ്പിൾ പുറത്തിറക്കിയ സോഫ്റ്റ് വെയർ അപ്ഡേറ്റ് ആയ ഐഒഎസ് 18ന്റെ ഭാഗമായി ആപ്പിൾ കാർ പ്ലേയിലും കാര്യമായ മാറ്റങ്ങൾ. കാർ കണക്ടിവിറ്റി സോഫ്റ്റ്‌വെയറുകളായ ആൻഡ്രോയിഡ് ഓട്ടോയ്ക്കും ആപ്പിൾ കാർ പ്ലേയ്ക്കും നിരവധി ആരാധകരുണ്ട്. അതിൽ കുറച്ചധികം ആളുകൾക്ക് താൽപ്പര്യമുള്ളത് ആപ്പിൾ കാർ പ്ലേ ആണ്. കണക്ടിവിറ്റിക്ക് പേരുകേട്ട […]