Movies

മോഹൻലാലിനും അക്ഷയ് കുമാറിനുമൊപ്പം ശക്തമായ തിരിച്ചുവരവിനായി പ്രിയദർശൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. എന്നും ഓർത്തിരിക്കുന്ന നിരവധി കോമഡി, ആക്ഷൻ സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് അദ്ദേഹം. 1984 ൽ പൂച്ചക്കൊരു മൂക്കുത്തിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ കരിയറിൽ 40 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. 96 സിനിമകൾ ഇതുവരെ പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയിട്ടുള്ളത്. ഹിന്ദിയിലും മലയാളത്തിലുമായി നിരവധി […]

Keralam

പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു

പാലക്കാട് : പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഷാളിന് തീപിടിച്ചു. നിലവിളക്കിൽ നിന്നാണ് തീ പടർന്നത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടനെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. ​ഗവർണർക്ക് മറ്റ് പരുക്കുകളൊന്നുമില്ല.  പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്ക് ​ഗവർണർ എത്തിയപ്പോഴാണ് സംഭവം. […]

Keralam

പാര്‍ട്ടി വോട്ടുകള്‍ ബിജെപിക്ക് മറിയുന്നു, ആറ്റിങ്ങലില്‍ യുഡിഎഫ് ജയം അത് കൊണ്ടുമാത്രം; സിപിഐഎം റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍ട്ടി വോട്ടുകള്‍ ബിജെപിക്ക് മറിയുകയാണെന്ന് വിലയിരുത്തി സിപിഐഎം. സിപിഐഎം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ആറ്റിങ്ങലിലെ എല്‍ഡിഎഫ് പരാജയത്തിന്റെ കാരണം വോട്ടുകള്‍ ബിജെപിക്ക് പോയതാണ്. ആലപ്പുഴയും തൃശൂരും അടക്കമുള്ള പല മണ്ഡലങ്ങളിലും ഇതുണ്ടായി. ആറ്റിങ്ങലില്‍ യുഡിഎഫിന്റെ വിജയം എല്‍ഡിഎഫ് വോട്ട് ബിജെപിക്ക് ചോര്‍ന്നത് കൊണ്ടുമാത്രമാണെന്നും റിപ്പോര്‍ട്ടില്‍ […]

India

വാണിജ്യ പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി : വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചക വാതകത്തിന് വില വര്‍ധിപ്പിച്ചു. 19 കിലോ ഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 48.50 രൂപയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. ഇതോടെ രാജ്യതലസ്ഥാനത്തെ വിലയനുസരിച്ച് 1691.5 രൂപയുണ്ടായിരുന്ന വാണിജ്യ പാചകവാതകത്തിന് 1740 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അഞ്ച് കിലോ ഗ്രാം വരുന്ന […]

Keralam

അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനവാക്കാണ് സിപിഎമ്മും മുഖ്യമന്ത്രിയും ; കെ സുധാകരന്‍

അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനവാക്കാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പിവി അന്‍വറിന്റെ കാര്യത്തിലും സ്വര്‍ണക്കടത്തിലുമൊക്കെ അവ വീണ്ടും മറനീക്കി പുറത്തുവരുകയാണെന്നും സുധാകരന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടുകളും മലപ്പുറം കേന്ദ്രീകരിച്ചു നടക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പുതിയ കണ്ടെത്തല്‍.  എന്നാല്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തെ […]

Keralam

സംസ്ഥാനത്ത് എണ്ണം തികയ്ക്കാനാകാതെ ബിജെപി അംഗത്വ ക്യാമ്പയിൻ ; ഊർജിതമാക്കണമെന്ന് ദേശീയ നേതൃത്വം

തിരുവനന്തപുരം : സംസ്ഥാനത്തെ ബിജെപി അംഗത്വ വിതരണം ഊര്‍ജിതമാക്കണമെന്ന നിര്‍ദേശവുമായി ദേശീയ നേതൃത്വം. ഈ മാസം അംഗത്വ വിതരണ ക്യാമ്പയിന്‍ പൂര്‍ത്തിയാകാനിരിക്കെ നിശ്ചിത ലക്ഷ്യം നേടാനാകാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയത്. 25 ലക്ഷം മെമ്പര്‍ഷിപ്പ് വിതരണം ചെയ്യണമെന്നായിരുന്നു ലക്ഷ്യം. എന്നാല്‍ പകുതി പോലും നേടാനായില്ല. അംഗത്വ […]

Business

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്

കൊച്ചി : റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. 56,800 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച സ്വര്‍ണവില മൂന്ന് ദിവസത്തിനിടെ 400 രൂപയാണ് കുറഞ്ഞത്. ഇന്ന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,400 രൂപയായി.  ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. […]

Keralam

പൂജ വയ്പൂമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് അവധി നല്‍കും

തിരുവനന്തപുരം : പൂജ വയ്പൂമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് അവധി നല്‍കും. ഉത്തരവ് ഉടന്‍ ഇറക്കും. സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്. ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ […]

District News

ഡ്യൂട്ടിക്കിടയിൽ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദന ദാസിൻ്റെ പേരിൽ ക്ലിനിക് പ്രവർത്തനം തുടങ്ങുന്നു

കോട്ടയം : ഡ്യൂട്ടിക്കിടയിൽ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദന ദാസിന്റെ പേരിൽ ക്ലിനിക് പ്രവർത്തനം തുടങ്ങുന്നു. ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ക്ലിനിക്ക് ഈ മാസം പത്തിന് ഉദ്ഘാടനം ചെയ്യും . മിതമായ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്ദനയുടെ പേരിൽ രക്ഷിതാക്കൾ ക്ലിനിക്ക് തുടങ്ങുന്നത്. തൃക്കുന്നപ്പുഴ പല്ലനയാറിന്‍റെ […]

Keralam

സിനിമാ നയസമിതിയില്‍ നിന്ന് മുകേഷിനെ പുറത്താക്കി ; പ്രേംകുമാറും മധുപാലും പുതിയ അംഗങ്ങള്‍

തിരുവനന്തപുരം : സിനിമാ നയത്തിനുള്ള കരട് തയ്യാറാക്കാനുള്ള സമിതിയില്‍ നിന്നും ലൈംഗികാപീഡനാരോപണ കേസിലെ പ്രതിയും എംഎല്‍എയുമായ എം മുകേഷിനെ ഒഴിവാക്കി. സമിതി പുനസംഘടിപ്പിച്ചപ്പോഴാണ് മുകേഷിനെ ഒഴിവാക്കിയത്. പത്ത് അംഗങ്ങളുണ്ടായിരുന്ന സമിതിയുടെ അംഗസംഖ്യ ഏഴാക്കി ചുരുക്കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാര്‍, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ […]