
നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല, ദിവ‍്യയെ സിപിഎം സംരക്ഷിക്കുന്നു; കെ. സുധാകരൻ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നീതിപൂർവമായി അന്വേഷണം നടക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നില്ലെന്ന് കെപിസിസി അധ‍്യക്ഷൻ കെ. സുധാകരൻ. കണ്ണൂരിൽ മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ദിവ‍്യയെ സിപിഎം സംരക്ഷിക്കുന്നുവെന്നും ഇത്രയൊക്കെ സംഭവിച്ചിട്ടും കൊലക്കേസിൽ പ്രതിയായ ദിവ‍്യയെ സസ്പെൻഡ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും സുധാകരൻ ചോദിച്ചു. ദിവ‍്യയെ എന്ത് വിലകൊടുത്തും […]