Keralam

സാഹിത്യനിരൂപകൻ പ്രൊഫ. മാമ്പുഴ കുമാരന്‍ അന്തരിച്ചു

തൃശൂർ: പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപകനുമായിരുന്ന പ്രൊഫ. മാമ്പുഴ കുമാരന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപമായിരുന്നു താമസം. 2021-ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. സര്‍ഗദര്‍ശനം, അനുമാനം, മോളിയേയില്‍ നിന്ന് ഇബ്സനിലേയ്ക്ക്, വാക്കും പൊരുളും എന്നീ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോളിയേയില്‍നിന്ന് ഇബ്സനിലേയ്ക്ക് […]

Keralam

കലക്ടറുടെ മലക്കം മറിച്ചില്‍ അത്ഭുതപ്പെടുത്തുന്നു; പ്രസ്താവനയ്ക്ക് പിന്നില്‍ സിപിഎം; കെസി വേണുഗോപാല്‍

പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് മുഴുവന്‍ സംരക്ഷണവും നല്‍കയിത് സിപിഎം ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇന്ന് കലക്ടര്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നിലും സിപിഎമ്മാണ്. കണ്ണൂര്‍ കലക്ടറുടെ മലക്കം മറിച്ചില്‍ അത്ഭുതപ്പെടുത്തുന്നതാണ്. ഇങ്ങനെയും […]

India

‘സഞ്ജു സാംസൺ എന്നൊരു മലയാളി താരമുണ്ട്, ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന താരം’; റിക്കി പോണ്ടിങ്

മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റർ റിക്കി പോണ്ടിങ്. ഈ തലമുറയിലെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിനാണ് റിക്കി പോണ്ടിങ്ങിന്റെ മറുപടി. ഞാൻ എപ്പോഴും കാണാൻ ഇഷ്ടപ്പെടുന്ന മനോഹരമായ ബാറ്ററാണ് സഞ്ജു. സ‍ഞ്ജു സാംസൺ എന്നൊരു താരം ട്വന്റി 20 ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് […]

Keralam

ദിവ്യയുടേത് ക്രിമിനല്‍ മനോഭാവം വെളിവാക്കുന്ന പ്രവൃത്തി, സാക്ഷികള്‍ക്ക് പ്രതിയെ ഭയമാണ്; പി പി ദിവ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം

കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. നവീനെതിരായി ദിവ്യ നടത്തിയത് ആസൂത്രിതമായ നീക്കമായിരുന്നുവെന്നും ഇത് ദിവ്യയുടെ ക്രിമിനല്‍ മനോഭാവം വെളിവാക്കുന്ന പ്രവൃത്തിയാണെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. പി […]

Keralam

‘വിവാദങ്ങൾ പ്രവർത്തനങ്ങളെ ബാധിക്കില്ല’; കണ്ണൂരിൽ പുതിയ എഡിഎം പത്മചന്ദ്രക്കുറുപ്പ്, ചുമതലയേറ്റു

നവീൻ ബാബുവിന് പകരം കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശിയായ പത്മചന്ദ്രക്കുറുപ്പാണ് ചുമതലയേറ്റത്. വിവാദങ്ങൾ ചുമതലകൾ ബാധിക്കില്ലെന്നും നവീൻ ബാബു ചെയ്തതെല്ലാം നിയമപരമായിട്ടാണ് അത്തരം നടപടികൾ തന്നെ തുടരാനാണ് ആഗ്രഹം. പ്രതീക്ഷയോടെയാണ് ചുമതലയേറ്റതെന്നും അദ്ദേഹം സ്ഥാനമേറ്റതിന് ശേഷം പ്രതികരിച്ചു. ചുമതലയേൽക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല, ഇതുമായി ബന്ധപ്പെട്ട് വരുന്ന […]

Keralam

‘സംഘി ചാന്‍സലര്‍ ഗോ ബാക്ക്’, ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച് SFI, പ്രതിഷേധം ആസ്വദിക്കുന്നെന്ന് ഗവര്‍ണര്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം ആരോഗ്യസര്‍വകലാശാല വി.സിയായി ഡോ. മോഹനന്‍ കുന്നുമ്മലിനെ വീണ്ടും നിയമിച്ചതിനെതിരെയാണ് എസ്എഫ്‌ഐ പ്രതിഷേധം. സനാതന ധര്‍മ പീഠം ചെയറിന്റെ ശിലാസ്ഥാപനത്തിനായാണ് ഗവര്‍ണര്‍ ക്യാമ്പസിലെത്തിയത്. ഗവര്‍ണറുടെ പരിപാടി നടക്കുന്നതിന് തൊട്ടരികിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ക്യാമ്പസുകളെ സംഘപരിവാറിന്റെ അധീനതയിലാക്കാനുള്ള ശ്രമങ്ങളാണ് […]

Keralam

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമോ?, തീരുമാനം രണ്ടാഴ്ചയ്ക്കകമെന്ന് കേന്ദ്രസര്‍ക്കാര്‍

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഏതു വിഭാഗത്തില്‍പ്പെടുമെന്നതു സംബന്ധിച്ച ഉന്നതതല സമിതി തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. ഇതില്‍ എല്‍-3 വിഭാഗത്തില്‍പ്പെടുന്ന, അതിതീവ്ര ദുരന്തമായി മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. ദുരന്തങ്ങളെ ഏതു […]

India

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്രം

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംസ്ഥാനത്ത് ഉൾപ്പെടെ ഡിജിറ്റൽ അറസ്റ്റ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്തി എത്രയും വേഗം നടപടി എടുക്കുകയാണ് ഉന്നതതല സമിതിയുടെ ലക്ഷ്യം. ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ആണ് സമിതി. […]

Keralam

നീലേശ്വരം വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും.മന്ത്രിസഭായോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമായത്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ആദ്യദിനത്തിലാണ് അപകടം നടന്നത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. പടക്കശേഖരം സൂക്ഷിച്ചിരുന്ന […]

Keralam

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

പാലക്കാട്: എൽഡിഎഫ് സ്ഥാനാർഥിയായി പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡോ. പി.സരിൻ. ഒരിക്കലും പി.വി. അൻവറിനെ പോലെ ആകില്ലെന്നും പൂർണ കമ്മ‍്യൂണിസ്റ്റായി മാറാൻ ശ്രമിക്കുന്ന ചെറുപ്പകാരനാണ് സരിനെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സരിൻ ഇടതുപക്ഷത്തിനൊപ്പം നിന്നാൽ അദേഹത്തിന് വലിയ ഉയരങ്ങളിലെത്താമെന്നും നല്ല രാഷ്ട്രീയ ഭാവി കാണുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. […]