Keralam

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 30/11/2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലയിൽ യെല്ലോ അലേർട്ട് ആണ്. 01/12/2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]

Keralam

മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം;’ടർക്കിഷ് തർക്കം’ സിനിമ തിയറ്ററിൽ നിന്ന് പിൻവലിച്ച് അണിയറ പ്രവർത്തകർ

റിലീസ് ചെയ്ത സിനിമ തിയറ്ററിൽ നിന്നും പിൻവലിച്ച് അണിയറ പ്രവർത്തകർ. ലുക്ക്മാൻ നായകനായ ടർക്കിഷ് തർക്കം സിനിമയാണ് പിൻവലിച്ചത്. മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപത്തെ തുടർന്നാണ് സിനിമ പിൻവലിക്കാനുള്ള തീരുമാനം . ലുക്മാൻ , സണ്ണി വെയ്ൻ ,ഹരിശ്രീ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലായുളള ചിത്രമാണ് ടർക്കിഷ് തർക്കം. […]

Keralam

പത്തനംതിട്ടയിൽ പനിബാധിച്ച് 17കാരിയുടെ മരണം; പ്രത്യേക അന്വേഷണസംഘം വേണമെന്ന് KSU

പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനി പനിബാധിച്ച് മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വേണമെന്ന് കെഎസ്‌യു. വീട്ടുകാർക്കും സ്കൂൾ അധികൃതർക്കും സംഭവത്തെക്കുറിച്ച് അറിയാമായിരുന്നോ എന്ന് പരിശോധിക്കണം പെൺകുട്ടിയുടെ മരണത്തെ ഒറ്റപ്പെട്ട സംഭവമായി എടുക്കാനാകില്ല.ദുരൂഹത അന്വേഷിക്കണമെന്ന് കെഎസ്‌യു സംസ്ഥാന കൺവീനർ തൗഫീഖ് രാജൻ വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ […]

Keralam

‘ശബരിമല തീർഥാടകർ വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുത്’: വനം വകുപ്പ്

ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ യാത്രമധ്യേ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ യാതൊരു കാരണവശാലും നൽകാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലർ ഇത് ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ ചില മൃഗങ്ങൾ ആക്രമണകാരികളാകാൻ സാധ്യതയുണ്ട്. അതുപോലെ ഭക്ഷണ അവശിഷ്ടങ്ങളും പൊതികളും അലക്ഷ്യമായിവലിച്ചെറിയാൻ […]

Uncategorized

പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട്; കെ.എ.പി 4 ബറ്റാലിയനിൽ ഉദ്യോഗസ്ഥരെ കഠിന പരിശീലനത്തിനയക്കും

ശബരിമല പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞിരുന്ന് പോലീസുകാർ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടാവില്ല. ശിക്ഷാനടപടി എന്നോണം 25 പോലീസുദ്യോഗസ്ഥരെയും നാല് ദിവസം കെ.എ.പി 4 ബറ്റാലിയനിൽ കഠിന പരിശീലനത്തിനയക്കും. പിന്നാലെ 10 ദിവസം ശബരിമല പരിസരം വൃത്തിയാക്കണം. ഈ ജോലി ചെയ്യുന്ന വിശുദ്ധി […]

Keralam

അന്വേഷണസംഘം പോലും രൂപീകരിച്ചില്ല; ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ സജി ചെറിയാന് സര്‍ക്കാര്‍ സംരക്ഷണം; കോടതിയലക്ഷ്യ ഹര്‍ജിയുമായി പരാതിക്കാരന്‍

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ അന്വേഷണ സംഘത്തെ രൂപീകരിക്കാതെ പോലീസ്. ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ഹൈക്കോടതി നിര്‍ദേശം ഒരാഴ്ച കഴിഞ്ഞിട്ടും നടപ്പിലാക്കിയിട്ടില്ല. സര്‍ക്കാര്‍ നടപടി കോടതിയലക്ഷ്യമെന്ന് കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയിട്ടുമുണ്ട്. മന്ത്രിയെ വെള്ള പൂശിയുള്ള പോലീസ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയിരുന്നു. എത്രയും വേഗം ക്രൈംബ്രാഞ്ച് അന്വേഷണത്തിനും […]

Keralam

ADM ന്റെ മരണം സിബിഐ അന്വേഷിക്കണം, വി ഡി സതീശൻ

എഡിഎം കെ നവീൻ ബാബുവിന്റെ കേസിൽ സർക്കാരും സിപിഐഎമ്മും ഇരകളോടൊപ്പമല്ല വേട്ടക്കാർക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടി സെക്രട്ടറി പോയി കുടുബത്തോടൊപ്പമാണെന്ന് പറയുകയും അതെ പാർട്ടി സെക്രട്ടറിയുടെ ഭാര്യ പോയി പ്രതിയെ ജയിലിൽ നിന്ന് സ്വീകരിച്ചത് വിരോധാഭാസമാണെന്നും വി ഡി സതീശൻ വിമർശിച്ചു. സർക്കാർ വേട്ടക്കാർക്ക് […]

Keralam

‘വയനാട് വിഷയത്തിൽ കേരളത്തിലെ MP മാർ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയെ കാണും’; എൻ കെ പ്രേമചന്ദ്രൻ എം പി

വയനാട്ടിലെ ദുരിത ബാധിതർക്ക് കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരളത്തിലെ എം പിമാർ ഒറ്റ ക്കെട്ടായി പ്രധാനമന്ത്രിയെ കാണുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. എൽഡിഎഫ് യുഡിഎഫ് വ്യത്യാസമില്ലാതെ തന്നെ കൂട്ടായി പ്രധാന മന്ത്രിയെയും ധനമന്ത്രിയെയും കണ്ട് പ്രശ്നം ശ്രദ്ധയിൽപ്പെടുത്താനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ കേന്ദ്ര ധനമന്ത്രിയെ കണ്ട് […]

Keralam

നിയുക്ത എം എൽ എമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 4 ന്

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത എം എൽ എമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 4ന് നടക്കും. ചേലക്കരയിൽ നിന്ന് ജയിച്ച യു ആർ പ്രദീപ്, പാലക്കാട് നിന്ന് ജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ സത്യപ്രതിജ്ഞയാണ് ഡിസംബർ 4 ന് ഉച്ചക്ക് 12 മണിക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നിയമസഭാ മന്ദിരത്തിലെ […]

Business

വീണ്ടും പഴയ പടി; ഇന്ന് സ്വര്‍ണവില വീണ്ടും കൂടി

സംസ്ഥാനത്ത് ഇന്നലെ നന്നായി കുറഞ്ഞ ശേഷം ഇന്ന് വീണ്ടും സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56840 രൂപയായി. ഗ്രാമിന് 25 രൂപ വീതമാണ് വര്‍ധിച്ചിരിക്കുന്നത്. 7105 രൂപയെന്ന നിലയ്ക്കാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.  […]