Keralam

ബിജെപി വയനാട് ജില്ലാ മുന്‍ പ്രസിഡന്റ് പാർട്ടിവിട്ടു

വയനാട്ടിലെ ബിജെപിയിലും കൊഴിഞ്ഞുപോക്ക്. ബിജെപി വയനാട് ജില്ലാ മുൻ പ്രസിഡന്റ് കെ.പി മധു പാർട്ടിവിട്ടു. പാർട്ടി നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് കെ.പി മധു പറഞ്ഞു. വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനെതിരെ വിവാദ പരാമർശം നടത്തിയതിനെ തുടർന്ന് ഫെബ്രുവരിയിൽ കെ.പി മധുവിനെതിരെ അച്ചടക്ക നടപടിയുണ്ടായിരുന്നു. […]

India

‘മോദി ഭരണഘടന വായിച്ചിട്ടില്ല എന്നത് എന്‍റെ ഉറപ്പ്’, വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഭരണഘടനാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആര്‍എസ്എസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദി ഭരണഘടന വായിച്ചിരുന്നുവെങ്കില്‍ ഓരോ ദിവസവും ഇങ്ങനെയല്ല പ്രവര്‍ത്തിക്കുകയെന്ന് ‘സംവിധാൻ രക്ഷക് അഭിയാനെ’ അഭിസംബോധന ചെയ്‌തുകൊണ്ട് പാർലമെന്‍റില്‍ ഭരണഘടനാ ദിനത്തിൽ നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഭരണഘടനയുടെ ഒരു പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ചു […]

Keralam

പ്രവാസി കേരളീയരുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; അപേക്ഷാതീയതി ഡിസംബര്‍ 15 വരെ നീട്ടി

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി 2024 ഡിസംബര്‍ 15 വരെ നീട്ടി. നേരത്തേ നവംബര്‍ 30 വരെയായിരുന്നു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുളള […]

India

സഞ്ചാരികളുടെ പറുദീസ തണുത്തു വിറക്കുന്നു; ജമ്മു കശ്‌മീരിൽ കൊടും ശൈത്യം

ശ്രീനഗർ: സഞ്ചാരികളുടെ പറുദീസ എന്നൊക്കെ വിശേഷിപ്പിക്കാറുള്ള സ്ഥലമാണ് ജമ്മു കശ്‌മീർ. മഞ്ഞും തണുപ്പും ഒക്കെ ആസ്വദിക്കാനാണ് സഞ്ചാരികൾ കശ്‌മീരിൽ എത്താറുള്ളതും. എന്നാൽ പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെ തണുത്തു വിറക്കുകയാണ് ജമ്മു കശ്‌മീരിലെ പല പ്രദേശങ്ങളും. മഞ്ഞുകാലം ആരംഭിച്ചതോടെ പല താഴ്വരകളിലും പൂജ്യം ഡിഗ്രിയിൽ താഴെ താപനില രേഖപ്പെടുത്തി. ശ്രീനഗറിലെ […]

Keralam

പതിനെട്ടാം പടിയില്‍ പോലീസുകാരുടെ ഫോട്ടോഷൂട്ട്; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി; സംഭവത്തില്‍ അടിയന്തര മീറ്റിംഗ്

ശബരിമലയില്‍ പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പൊലീസുകാര്‍ ഫോട്ടോയെടുത്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി. എ.ഡി.ജി.പി , ഡി.ഐ.ജി എന്നിവര്‍ ഉടന്‍ എസ് എ പി ക്യാമ്പിലെത്തും. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോയെടുത്തത്. സംഭവം വിവാദമായതോടെ അന്വേഷണവുമായി ബന്ധപ്പെട്ട് അടിയന്തര മീറ്റിംഗ് ചേരുന്നുണ്ട്. […]

India

‘ഇന്ത്യയെ ഇന്ത്യയാക്കി മാറ്റിയത് ഭരണഘടന, ദേശസ്നേഹികൾ ഇന്ത്യയുടെ അർഥം ഉൾക്കൊള്ളണം’: കമൽഹാസൻ

ലോകത്തിന് മാതൃകയായ രീതിയിൽ ഇന്ത്യയെ ഇന്നത്തെ ജനാധിപത്യ രാജ്യമാക്കി മാറ്റിയത് ഭരണഘടനയാണെന്ന് നടൻ കമൽ ഹാസൻ. ഭരണഘടനയുടെ 75-ാം വാർഷിക ദിനത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കമൽ ഇന്ത്യൻ ഭരണഘടനയോടുള്ള ആദരവ് വ്യക്തമാക്കിയത്. ‘എഴുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് ഈ ദിനമാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായം […]

Keralam

ബിജെപി വോട്ടുകള്‍ എവിടെപ്പോയി?; പാലക്കാട് നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

പാലക്കാട്: പാലക്കാട് നഗരസഭാ യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. ബിജെപി- എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മിലായിരുന്നു തര്‍ക്കം. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. ഉപതെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. എന്‍ ശിവരാജന്‍ ഉള്‍പ്പെടെയുള്ള ബിജെപി കൗണ്‍സിലര്‍മാരും എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും തമ്മിലാണ് കൈയാങ്കളി ഉണ്ടായത്. ബിജെപി വോട്ടുകള്‍ എവിടെപ്പോയെന്ന് […]

Technology

ലൈവ് ലൊക്കേഷന്‍ ഷെയറിങ്; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം

ന്യൂഡല്‍ഹി: വാട്‌സ്ആപ്പിന് സമാനമായി ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം. ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാം. എട്ട് മണിക്കൂര്‍ വരെ ലൈവ് ലൊക്കേഷനുകള്‍ പങ്കിടാന്‍ വാട്‌സ്ആപ്പില്‍ കഴിയുമെങ്കിലും ഇന്‍സ്റ്റാഗ്രാമില്‍ ഈ ഫീച്ചര്‍ പരിധി ഒരു മണിക്കൂര്‍ മാത്രമേ ലഭ്യമാകൂ. ഉപയോക്താക്കള്‍ […]

Keralam

തിടുക്കപ്പെട്ട് ഇൻക്വസ്റ്റ് നടത്തി, പോലീസിനെ വിശ്വസിക്കാനാവില്ല; നവീൻബാബുവിന്റേത് കൊലപാതകമെന്ന് സംശയം

കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടെന്ന് കുടുംബം. ആത്മഹത്യയാണെന്ന പൊലീസ് നിഗമനം മുഖവിലയ്‌ക്കെടുക്കാനാകില്ലെന്ന് കുടുംബം പറയുന്നു. നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്. നവീന്‍ബാബുവിന്റെ മരണത്തില്‍ യഥാര്‍ത്ഥത്തിലുള്ള സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ട്. അതിന് കേരള പോലീസിന് […]

India

വിദേശത്തേക്ക് കുടിയേറുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിൽ വൻ വർധന

ജോലി തേടി വിദേശത്ത് പോകുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിൽ മൂന്ന് വർഷത്തിനിടെ മൂന്നിരട്ടി വർധനവുണ്ടായെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിൽ കേന്ദ്രമന്ത്രി ജയന്ത് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 മുതലുള്ള മൂന്ന് വർഷങ്ങളിലെ കണക്കാണ് കേന്ദ്രസർക്കാർ പുറത്തുവിട്ടത്. 2021 ൽ 1.32 ലക്ഷം പേർക്ക് ജോലിക്കായി വിദേശത്തേക്ക് പോകാൻ ക്ലിയറൻസ് നൽകിയെന്ന് […]