Uncategorized

കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; വിജിലന്‍സ് കേസ് റദ്ദാക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി

മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. വിജിലന്‍സ് കേസ് റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഇഡി നല്‍കിയ ഹര്‍ജിയും തള്ളി. കെ എം ഷാജിക്ക് നേരിട്ട് കോഴ ആരും നല്‍കിയതായി മൊഴിയില്‍ ഇല്ലെന്നാണ് കോടതിയുടെ […]

India

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരുക്കേറ്റു. സമയം രാത്രി 9.30. സഹജമായ തിരക്കിലായിരുന്നു അന്നും മുംബൈ മഹാനഗരം. പിന്നീടങ്ങോട്ട് ഉയർന്നുകേട്ടതെല്ലാം വെടിയൊച്ചകളും നിലവിളികളും. കടൽ […]

Keralam

‘ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന; പാര്‍ട്ടിക്ക് അകത്തും പുറത്തും ദുര്‍ബലപ്പെടുത്തുക ലക്ഷ്യം’ ; ഇ പി ജയരാജന്‍

ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് ഇ പി ജയരാജന്‍. തെരഞ്ഞെടുപ്പ് ദിവസമാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്. ആദ്യം വന്നത് ടൈംസ് ഓഫ് ഇന്ത്യയിലാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ ഇത്തരമൊരു വാര്‍ത്ത ലളിതമായി വരുമോ എന്ന് ഇ പി ചോദിക്കുന്നു.ഒരു അടിസ്ഥാനവുമില്ലാത്ത ഒരു വാര്‍ത്ത എല്ലാ മാധ്യമങ്ങളിലും […]

Uncategorized

വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇടനിലക്കാരെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്; ഇനിമുതല്‍ ഏജന്റുമാര്‍ക്ക് പ്രവേശനമില്ല

വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇടനിലക്കാരെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇനിമുതല്‍ ഏജന്റുമാര്‍ക്ക് പ്രവേശനമില്ല. വാഹന ഫിറ്റ്‌നസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാഹന ഉടമയ്‌ക്കോ ഡ്രൈവര്‍ക്കോ മാത്രമേ ഇനിമുതല്‍ പ്രവേശനം അനുവദിക്കൂ. ഡ്രൈവറാണ് പ്രവേശിക്കുന്നതെങ്കില്‍ യൂണിഫോമും നിര്‍ബന്ധമാക്കി. ഗതാഗത കമ്മീഷണറുടെതാണ് പുതിയ ഉത്തരവ്. കൈക്കൂലിയും […]

Uncategorized

കെ.എം.ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ്; സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞതവണ ഹർജി പരിഗണിച്ച സുപ്രീംകോടതി കേസിലെ മൊഴികളും, മാറ്റിപ്പറഞ്ഞ […]

Keralam

തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി; അഞ്ചു പേർക്ക് ദാരുണാന്ത്യം

തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി അഞ്ചു പേർക്ക് ദാരുണാന്ത്യം. തൃപ്രയാറിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടിയാണ് തടിലോറി കയറിയിറങ്ങിയത്. അഞ്ചു പേർ തൽക്ഷണം മരിച്ചു. ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ട്. കണ്ണൂരിൽനിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആശുപത്രിയിൽ […]

Keralam

പൊട്ടിയ പതാക കെട്ടാൻ പ്ലസ് ടു വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റി; സംഭവം തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിൽ

തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിന്റെ പതാക ഉയർത്തലിൽ വിവാദം. പൊട്ടിയ പതാക കെട്ടാൻ സ്കൂൾ വിദ്യാർത്ഥിയെ സംഘാടകർ കൊടിമരത്തിൽ കയറ്റി. എംഎൽഎ അടക്കമുള്ളവർ നോക്കിനിൽക്കെയാണ് പ്ലസ് ടു വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിയത്. നെയ്യാറ്റിൻകരയിൽ നടക്കുന്ന തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിന്റെ തുടക്ക ദിവസമായിരുന്നു വിവാദം. നെയ്യാറ്റിൻകര ബോയ്സ് ഹയർ […]

Keralam

ശബരിമലയില്‍ പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡും ഇലകളും വേണ്ട; വിലക്കി ഹൈക്കോടതി

കൊച്ചി: ശബരിമല സന്നിധാനത്ത് പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡും ഇലകളും ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പൂവുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ഓരോ ദിവസവും പൂവുകള്‍ മാറ്റണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. കരാറുകാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡും […]

Keralam

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷ തീയതികളും ടൈം ടേബിളും പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷ തീയതികളും ടൈം ടേബിളും പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ് ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ. രാവിലെ ഒമ്പത് മണിക്കും, 11 മണിക്കുമാണ് പരീക്ഷകൾ നടക്കുക. രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെയാണ് പരീക്ഷാ ദൈർഘ്യം. ഫെബ്രുവരി 13 മുതല്‍ […]

Keralam

‘ആശുപത്രി അധികൃതരുടെ വീഴ്ച പരിശോധിക്കണം’; അമ്മു സജീവന്റെ മരണത്തിൽ ഗവർണർക്ക് പരാതി നൽകി എബിവിപി

പത്തനംതിട്ടയിലെ നഴ്സിംഗ്‌ വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ ഗവർണർക്ക് പരാതി നൽകി എബിവിപി. പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതർക്ക് സംഭവിച്ച വീഴ്ച പരിശോധിക്കണമെന്നാണ് ആവശ്യം. സിഎംഒ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാൻ നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അതേസമയം പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു എ സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെയും […]