Keralam

‘യുഡിഎഫ് ജയിച്ചത് വർഗീയ ശക്തികളുടെ വോട്ടുവാങ്ങി, ബി.ജെ.പിയിൽ അടി തുടങ്ങി’: എം.വി ഗോവിന്ദന്‍

പാലക്കാട് യുഡിഎഫ് ജയിച്ചത് അംഗീകരിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്നാൽ എങ്ങനെയാണ് ജയിച്ചതെന്ന് മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയില്ലെന്ന് രാഹുൽ മാങ്കുട്ടത്തിൽ പറയുന്നു. എന്നാൽ എസ്.ഡി.പി.ഐ , ജമാഅത്തെ ഇസ്ലാമി എന്നിവരുടെ വോട്ട് വാങ്ങിയെന്ന് വി.കെ ശ്രീകണ്oൻ ഇന്ന് പറഞ്ഞു. ആർ.എസ്.എസിന്റെ […]

Local

വാടക വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന അതിരമ്പുഴയിൽ എം ഡി എം എയുമായി നാല് യുവാക്കൾ പിടിയിൽ

അതിരമ്പുഴ: അതിരമ്പുഴയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തിയ നാല് യുവാക്കൾ പിടിയിൽ.തെള്ളകം വലിയകാല കോളനി തടത്തിൽ പറമ്പിൽ വീട്ടിൽ നാദിർഷ (24), കണ്ണൂർ തളിപ്പറമ്പ് പുഷ്പഗിരി ഭാഗത്ത് ഫാത്തിമ മൻസിൽ വീട്ടിൽ മുഹമ്മദ് റമീസ് (21), ആർപ്പൂക്കര സൂര്യ കവല ഭാഗത്ത് നാഗംവേലിൽ വീട്ടിൽ […]

Local

അതിരമ്പുഴ സെൻ്റ് മേരിസ് എൽ പി സ്കൂളിൽ “ഹലോയ്സ് 2K24 ” സംഘടിപ്പിച്ചു

അതിരമ്പുഴ: സെൻ്റ് മേരിസ് എൽ പി സ്കൂളിൽ 2024 -25 അധ്യയന വർഷത്തെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി “ഹലോയ്സ് 2K24 ” സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം ബേബിനാസ് അജാസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ  സിസ്റ്റർ റോസ് കുന്നത്തുപുരയിടം അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് […]

District News

ഇന്ത്യയിലെ ആദ്യത്തെ ഭാഷ മ്യൂസിയം “അക്ഷരം മ്യൂസിയം ” നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോട്ടയം:ഇന്ത്യയിലെ ആദ്യത്തെ ഭാഷ മ്യൂസിയമായ “അക്ഷരം മ്യൂസിയം ” മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചകഴിഞ്ഞ് 2 ന് കോട്ടയത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിൻ്റെ ധനസഹായത്തോടെ സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് ഇന്ത്യയിലെ […]

Keralam

‘കരാര്‍ ഇല്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതം’; ഇപിയുടെ ആത്മകഥ വിവാദത്തിൽ വിശദീകരണവുമായി ഡിസി ബുക്സ്

ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് കരാർ ഇല്ലെന്ന വാർത്തകൾ തള്ളി ഡിസി ബുക്സ്. മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണ്. വാർത്തകൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നു. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് നടപടിക്രമങ്ങൾ പാലിച്ചാണ്. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായപ്രകടനം അനുചിതമാണെന്നും ഡി സി വ്യക്തമാക്കി. ജയരാജന്റെ പുസ്തക വിവാദത്തിൽ മൊഴി നൽകിയ ശേഷമാണ് ഡിസിയുടെ വിശദീകരണം. […]

Keralam

‘മുനമ്പത്തെ കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും; ആരെയും ഒഴിപ്പിക്കുന്ന നടപടി ഉണ്ടാകില്ല’ ; മുഖ്യമന്ത്രി

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ നിയമപരമായ നിലപാട് മാത്രമെ സര്‍ക്കാര്‍ സ്വീകരിക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിഷയമായി പരിഗണിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. […]

Uncategorized

പാര്‍ട്ടി പറഞ്ഞാല്‍ ഏറ്റെടുക്കുമോ? ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് വി മുരളീധരന്‍

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാര്‍ തോറ്റതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ബിജെപി നേതാവ് വി മുരളീധരന്‍. പറയാനുള്ളത് പറയേണ്ട വേദിയില്‍ പറയുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് നല്ല ചോദ്യമാണെന്നായിരുന്നു മുരളീധരന്റെ മറുപടി. […]

Keralam

ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കി; വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വയനാട് തോൽപ്പെട്ടിയിൽ കുടിലുകൾ പൊളിച്ച് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്ന് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു. വനംവകുപ്പ് നടപടിയിൽ തോൽപ്പെട്ടി റേഞ്ച് ഓഫീസിനു മുന്നിൽ ഗോത്രവിഭാഗം പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് […]

India

പള്ളി തർക്കം; സർക്കാരിന് ആശ്വാസം, കോടതിയലക്ഷ്യ കേസിൽ ഉദ്യോഗസ്ഥ‌ർ നേരിട്ട് ഹാജരാകണമെന്ന നിർദേശം ഒഴിവാക്കി

പള്ളിത്തർക്കകേസിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. കോടതി അലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി ഇളവ് നൽകി. ഈമാസം 29ന് ഹാജരാകണമെന്ന ഉത്തരവിലാണ് ഇളവ്. സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്‌ഥർ സമർപ്പിച്ച ഹർജി ഡിസംബർ 3 ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.ആരാധനാലയങ്ങൾ ഏറ്റെടുക്കാൻ […]

Movies

കോമഡി,റൊമാൻസ്, ആക്ഷൻ ഇവിടെ എല്ലാം ഓക്കെയാണ് ! മലയാളത്തിൽ ചുവടുറപ്പിച്ച് ദേവ് മോഹൻ

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ സൂഫിയായ് വേഷമിട്ട് പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ദേവ് മോഹൻ. 2020-ലാണ് ‘സൂഫിയും സുജാതയും’ പ്രേക്ഷകരിലേക്കെത്തുന്നത്. തന്റെ ആദ്യ സിനിമയിലൂടെ തന്നെ കാണികളെ ആകർഷിക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന ‘പരാക്രമം’ ദേവ് മോഹന്റെ എട്ടാമത്തെ സിനിമയാണ്. […]