Keralam

തീവ്ര ന്യൂനമര്‍ദം; നാളെ മുതല്‍ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസം അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതോടെയാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തുപുരം, കൊല്ലം, […]

Uncategorized

അമ്മുവിന്റെ മരണം: മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർഥി അമ്മുവിന്റെ മരണത്തിലെ മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ വിട്ട് കോടതി. 27-ാം തീയതി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി വേണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളി. മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. പോലീസ് നൽകിയ കസ്റ്റഡി അപേക്ഷ പത്തനംതിട്ട ഒന്നാം ക്ലാസ് […]

Keralam

റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രകൻ മരിച്ച സംഭവം; കരാറുകാരൻ അറസ്റ്റിൽ

പത്തനംതിട്ട തിരുവല്ല മുത്തൂരിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രകൻ മരിച്ച സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ. കവിയൂർ സ്വദേശി പികെ രാജനാണ് അറസ്റ്റിലായത്. മുന്നറിയിപ്പില്ലാതെ കയർ കെട്ടിയത് അപകടകാരണമെന്ന് എഫ്ഐആർ. പായിപ്പാട്ടെ ബന്ധുവീട്ടിൽ നിന്ന് വൈകിട്ട് ഭാര്യക്കും മക്കൾക്കും ഒപ്പം സ്കൂട്ടറിൽ വരുമ്പോഴാണ് കയർ […]

India

പെര്‍ത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വിജയം; ഓസിസിനായി പൊരുതി നിന്ന് ട്രാവിസ് ഹെഡ്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യ. 295 എന്ന കൂറ്റന്‍ റണ്‍നിരക്കിലാണ് ഓസ്‌ട്രേലിയയോട് ഇന്ത്യയുടെ വിജയം. ഇതോടെ ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിന്റെ റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയമാണ് ഇത്. […]

India

അദാനി വിഷയം; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരു സഭകളും പിരിഞ്ഞു

അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ആദ്യ ദിനം തന്നെ ഇരുസഭകളും തടസ്സപ്പെട്ടു. പ്രതിപക്ഷ അംഗങ്ങളുടെ സീറ്റിൽ നിന്നും എഴുന്നേറ്റുനിന്നുള്ള പ്രതിഷേധം ശക്തമായതോടെയാണ് ഇരുസഭകളും ബുധനാഴ്ച വരെ പിരിഞ്ഞത്. രാജ്യസഭയിൽ, അദാനി വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് മല്ലികാർജുൻ ഖർഗെയുടെ ആവശ്യം ചെയർമാൻ തള്ളി. […]

Keralam

നിക്കണോ പോണോ എന്നത് കേന്ദ്ര നേത്യത്വം തീരുമാനിക്കും, രാജി വാർത്തയിൽ മറുപടിയുമായി കെ സുരേന്ദ്രൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽ‌വിയിൽ ധാർമ്മിക ഉത്തവാദിത്വം പ്രസിഡന്റായ തനിക്കാണെന്ന് കെ സുരേന്ദ്രൻ. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്തം കേൾക്കാൻ വിധിക്കപ്പെട്ടയാണ് ഞാൻ. അതിൽ തനിക്ക് ഒരു പരാതിയും ഇല്ല. ഒരു ടീമിനെ നയിക്കുമ്പോൾ വിജയങ്ങൾ ഉണ്ടായാലും പരാജയം ഉണ്ടായാലും സമചിത്തതയോടുകൂടി അതിനെ നേരിടുക എന്നത് മാത്രമാണ് […]

Technology

ചാറ്റും വിഡിയോ കോളും കൂടുതല്‍ എളുപ്പമാക്കാം; ഇതാ അഞ്ചു വാട്‌സ്ആപ്പ് ഫീച്ചറുകള്‍

ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഉപയോക്തൃ സൗഹൃദം ലക്ഷ്യമിട്ടുള്ള അപ്‌ഡേറ്റുകളില്‍ ഏറ്റവും പുതിയ അഞ്ചു ഫീച്ചറുകള്‍ ചുവടെ. 1. മെറ്റ എഐ ഇന്റഗ്രേഷന്‍ നിലവില്‍ വാട്‌സ്ആപ്പില്‍ എഐ സേവനം ലഭ്യമാണ്. അധിക ഡൗണ്‍ലോഡോ സബ്‌സ്‌ക്രിപ്ഷനോ കൂടാതെ എഐ സേവനം പ്രയോജനപ്പെടുത്താന്‍ […]

General

യുജിസി നെറ്റ് പരീക്ഷയ്ക്ക് ഡിസംബർ 10 വരെ അപേക്ഷിക്കാം; പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: യുജിസി നെറ്റ് ഡിസംബർ സൈക്കിള്‍ പരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ച് നാഷണല്‍ ടെസ്‌റ്റിങ് ഏജന്‍സി (എന്‍ടിഎ). ഡിസംബർ 10 വരെയാണ് ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാനാവുക. നാഷണല്‍ ടെസ്‌റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലെനായാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. ജനുവരി ഒന്ന് മുതല്‍ 19 വരെയാണ് പരീക്ഷകള്‍ നടക്കുക. നിശ്ചിത വിഷയങ്ങളില്‍ ജെആര്‍എഫ് (ജൂനിയര്‍ […]

Keralam

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്‍റെ ഹര്‍ജി തള്ളി ഹൈക്കോടതി

എറണാകുളം: ചേവായൂര്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ചവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത്. ഭരണസമിതിക്ക് നയപരമായ തീരുമാനമെടുക്കാന്‍ വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. പുതിയ ഭരണസമിതി നയപരമായ തീരുമാനങ്ങളെടുക്കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ […]

No Picture
Keralam

വയനാട് ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വോട്ട് ചോർച്ച; 578 ബൂത്തുകളിൽ 561ലും ലീഡ് യുഡിഎഫിന്

വയനാട് ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വോട്ട് ചോർച്ച. മന്ത്രി ഒ.ആർ കേളുവിന്റെ തിരുനെല്ലി പഞ്ചായത്തിലും യുഡിഎഫിനാണ് ലീഡ്. ക്രിസ്ത്യൻ വിഭാഗങ്ങളെ ചേർത്ത് നിർത്താൻ കഴിഞ്ഞെന്ന നേട്ടമാണ് എൻ‌ഡിഎയ്ക്ക് ഉള്ളത്. ആകെ 578 ബൂത്തുകൾ. ഇതിൽ 561ലും യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയ്ക്ക് ലീഡ്. 13 ബൂത്തുകളിൽ എൽഡിഎഫ് […]