Keralam

ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം; ദിവസേന എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 70000 കടന്നു

ശബരിമലയിലേക്ക് എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവില്ല. തിരക്ക് വര്‍ധിച്ചെങ്കിലും ക്രമീകരണങ്ങളില്‍ തൃപ്തരായാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നത്. ദിവസേന എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 70000 കടന്നു. ഇതുവരെ ആറര ലക്ഷം ഭക്തരാണ് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയത്. വെള്ളിയാഴ്ച മാത്രം 87216 തീര്‍ഥാടകരാണ് സന്നിധാനത്ത് എത്തിയത്. ഇന്നലെയും തീര്‍ഥാടകരുടെ ഒഴുക്കായിരുന്നു. 73917 ഭക്തര്‍ […]

Keralam

‘അത് പ്രസിഡന്റിനോട് ചോദിക്കൂ’ ; പാലക്കാട് ബിജെപി തോല്‍വിയില്‍ വി മുരളീധരന്‍

കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്ന് മുതിര്‍ന്ന നേതാവ് വി മുരളീധരന്‍. പാലക്കാടും വയനാടും ചേലക്കരയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ പോയി എന്നത് ശരിയാണ്. എന്നാല്‍ അതിനപ്പുറം വിശദാംശങ്ങള്‍ തനിക്കറിയില്ല. അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഇന്നലെ പറഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. […]

Keralam

2026 ല്‍ ഭരണമാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫിന് മുന്നില്‍ ഇനി കടമ്പകള്‍ ഏറെ

2026 ല്‍ ഭരണമാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫിന് മുന്നില്‍ ഇനി കടമ്പകള്‍ ഏറെ. ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ട് എന്ന് അവകാശപ്പെടുമ്പോഴും, ഒരു സിറ്റിംഗ് സീറ്റ് പോലും എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. പാലക്കാട് എല്‍ഡിഎഫിന്റെ വോട്ട് കുറയാത്തതും വരും ദിവസങ്ങളില്‍ യുഡിഎഫിലെ ചര്‍ച്ചയ്ക്കും കാരണമാകും. രണ്ടാം പിണറായി സര്‍ക്കാരിന്റെ […]

Keralam

എറണാകുളത്ത് ഇനി എവിടെയും സൗജന്യ വൈ- ഫൈ; കെ- ഫൈ പദ്ധതി, അറിയേണ്ടതെല്ലാം

കൊച്ചി: എറണാകുളം ജില്ലയില്‍ 221 പൊതുയിടങ്ങളില്‍ സമീപഭാവിയില്‍ തന്നെ സൗജന്യ വൈ-ഫൈ സേവനം പ്രയോജനപ്പെടുത്താം. കേരള ഐടി മിഷന്റെ സൗജന്യ വൈ-ഫൈ സേവനം എറണാകുളം ജില്ലയില്‍ കൂടുതല്‍ മേഖലകളില്‍ ഉടനെത്തും. ഇന്റര്‍നെറ്റ് എല്ലാ പൗരന്‍മാരുടെയും അവകാശമാണ് എന്ന കേരളത്തിന്റെ പോളിസി അനുസരിച്ചാണ് കൊച്ചി നഗരത്തിലടക്കം ഫ്രീ വൈ-ഫൈ സ്‌പോട്ടുകള്‍ വ്യാപിപ്പിക്കുന്നത്. […]

Keralam

‘ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ സിപിഐഎമ്മിന് എന്തിനാണ് സങ്കടം?’ ; പരിഹസിച്ച് വി ഡി സതീശന്‍

ബിജെപിക്ക് വോട്ട് കുറഞ്ഞതിന് സിപിഐഎമ്മിന് എന്തിനാണ് സങ്കടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇ ശ്രീധരന് ലഭിച്ചിരുന്നുവെന്നും ആ വോട്ടുകളില്‍ നല്ലൊരു ഭാഗം രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു പിടിച്ചുവെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. അതെങ്ങനെയാണ് എസ്ഡിപിഐയുടെ വോട്ടാകുന്നതെന്ന് […]

Keralam

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോല്‍വി; ബിജെപിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പടയൊരുക്കം, സുരേന്ദ്രനെ കൈവിട്ട് വി മുരളീധരനും

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ ബിജെപിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പടയൊരുക്കം. കെ സുരേന്ദ്രനെ, വി മുരളീധരനും കൈവിട്ടു. അടിയന്തര കോര്‍കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ കൃഷ്ണദാസ് പക്ഷവും രംഗത്തെത്തി. വിവാദങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ബിജെപി മറ്റന്നാള്‍ അവലോകന യോഗം ചേരും. കെ സുരേന്ദ്രനും – […]

District News

കോട്ടയം പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍

കോട്ടയം : പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. രാവിലെ 10 മണിയോട് കൂടിയായിരുന്നു സന്ദര്‍ശനം. കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി. രാഷ്ട്രീയ യാത്ര തുടങ്ങിയതും മുന്നോട്ട് പോകുന്നതും ഇവിടെ നിന്നാണെന്നും രാഷ്ട്രീയത്തില്‍ മാത്രമല്ല ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുമ്പോഴും […]

Keralam

പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വര്‍ധിച്ചു; സര്‍ക്കാരിന് അനുകൂലമായ നല്ല പ്രതികരണം ഉണ്ടായി: ഇ പി ജയരാജന്‍

കണ്ണൂര്‍: പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വര്‍ധിച്ചെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഇ പി ജയരാജന്‍. വയനാട് അടക്കം ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും ഇടതുപക്ഷത്തിന് സ്വാധീനം കൂടിയിട്ടുണ്ട്. ഇടതുസര്‍ക്കാരിന് അനുകൂലമായി നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉണ്ടായത്. ഭരണ വിരുദ്ധ വികാരമുണ്ടാകുമെന്നും, ഇടതുമുന്നണിക്ക് എല്ലായിടത്തും കനത്ത പരാജയമുണ്ടാകുമെന്നുമുള്ള പ്രചാരണമാണ് തകര്‍ന്നുവീണതെന്ന് […]

Keralam

‘സഖാവ് സരിന്‍ കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമാകും; നിരാശപ്പെടുത്താന്‍ ആരും ശ്രമിക്കണ്ട’; എ കെ ബാലന്‍

സഖാവ് സരിന്‍ കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമാകുമെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍. സരിനെ നല്ല രീതിയില്‍ തങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും സംഘടന രംഗത്തും പാര്‍ലമെന്ററി രംഗത്തും ഏറ്റവും നല്ല ഒരാളായി സരിന്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു. സരിനെ നിരാശപ്പെടുത്താന്‍ ആരും ശ്രമിക്കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ […]

Keralam

റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം; നാളെ മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കാം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പിങ്ക് കാര്‍ഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നാളെ (നവംബര്‍ 25) രാവിലെ 11 മുതല്‍ നല്‍കാവുന്നതാണ്. ഡിസംബര്‍ 10 വൈകിട്ട് 5 […]