Keralam

‘പാലക്കാട് വിജയം നൽകുന്നത് വലിയ സന്ദേശം; BJP ശക്തി കേന്ദ്രങ്ങളിൽ വിള്ളൽ ഉണ്ടാക്കി; വയനാട്ടിലെ ജനങ്ങൾക്ക് നന്ദി’; കെ സി വേണുഗോപാൽ

ഉപതെരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ. വയനാട്ടിലെ ജനങ്ങൾക്ക് നന്ദിയെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയെക്കാൾ കൂടുതൽ ഭൂരിപക്ഷം നേടാനായി. പോളിംഗ് ശതമാനം കുറഞ്ഞിട്ടും വലിയ ഭൂരിപക്ഷം നേടാനായി. വയനാട് പ്രിയങ്ക ഗാന്ധിയെ ഹൃദയംകൊണ്ട് സ്വീകരിച്ചതിന് തെളിവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പോളിംഗ് […]

Movies

300 കോടി ബോക്സ് ഓഫീസ് ; അമരൻ ഇരുപത്തി അഞ്ചാം ദിവസത്തിലേക്ക്; ഈ വർഷത്തെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളിലൊന്ന്

റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് ശിവകാർത്തികേയൻ ചിത്രം അമരൻ.രാജ്കുമാർ പെരിയ സ്വാമി സംവിധാനം ചെയ്ത അമരൻ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ്. മുന്നൂറ്‌ കോടിക്ക് മുകളിൽ കളക്ട് ചെയ്ത ശിവകാർത്തികേയന്റെ കരിയർ ബെസ്റ്റ് കളക്ഷൻ ആണ് നേടിയത്. കമൽ […]

Keralam

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

പാലക്കാട്: പാലക്കാട് ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. വർഗീയ പ്രചാരണത്തിനും സമുദായങ്ങളെ തമ്മിലടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബിജെപിക്ക് ജനങ്ങൾ നൽകിയ സംഭാവനയാണിതെന്നും ഇതിലും വലിയ തിരിച്ചടി ബിജെപിക്ക് കിട്ടാനില്ലെന്നും അദേഹം പറഞ്ഞു. ‘പാലക്കാട് പതിനായിരത്തിലധികം വോട്ടുകൾ ബിജെപിക്ക് ചോർന്ന് പോയിട്ടുണ്ട്. നഗരസഭയിലാണ് കൂടുതൽ ഇടിവുണ്ടായത്. […]

India

മഹാരാഷ്ട്രയിൽ എൻ.ഡി.എ കൊടുങ്കാറ്റ്, ഝാർഖണ്ഡിൽ ഇന്ത്യ സഖ്യം

മഹാരാഷ്ട്രയിൽ കൊടുങ്കാറ്റായി ബിജെപി, ശിവനേന (ഷിൻഡെ വിഭാ​ഗം), എൻ.സി.പി( അജിത് പവാർ വിഭാഗം) സഖ്യം മഹായുതി. ശിവസേന (ഉദ്ദവ് വിഭാഗം), കോൺഗ്രസ്, എൻസിപി ശരദ് പവാർ എന്നിവരുടെ മഹാവികാസ് ആഘാഡി സഖ്യം മഹായുതിയുടെ കരുത്തിന് മുന്നിൽ തകർന്നടിഞ്ഞു. മൊത്തം 288 സീറ്റിൽ 227 സീറ്റിലും ബിജെപി സഖ്യം മുന്നേറുകയാണ്. […]

Keralam

‘മഴവിൽ സഖ്യം വിചിത്രമായ പ്രതികരണം, കേട്ടാൽ ആളുകൾ ചിരിക്കും’; എം വി ഗോവിന്ദന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ‘മഴവിൽ സഖ്യ’ പരാമർശത്തിൽ മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പാലക്കാട്ടെ രാഹുലിന്റെ തകർപ്പൻ ജയത്തെ ചെറുതാക്കാനുള്ള ശ്രമമാണ് എം വി ഗോവിന്ദൻ നടത്തിയത്. ജനവിധിയെ മോശമാക്കുന്ന പ്രതികരണമാണത്, മഴവിൽ സഖ്യമെന്നത് വിചിത്രമായ പ്രതികരണമാണെന്നും ആളുകൾ കേട്ടാൽ […]

Keralam

‘ചേലക്കരയിൽ മനക്കോട്ട കെട്ടിയവരുടെ കോട്ട തകർന്നു; പാലക്കാട്‌ പരാജയം പഠിക്കേണ്ടതുണ്ട്’; ബിനോയ് വിശ്വം

ചേലക്കരയിൽ ഭരണവിരുദ്ധ വികാരം അലയടിക്കും എന്ന് മനക്കോട്ട കെട്ടിയവരുടെ കോട്ട തകർന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാലക്കാട് എൽഡിഎഫിന് രണ്ടാം സ്ഥാനം പോലും കിട്ടാത്തതിനെ കുറിച്ച് പഠിക്കേണ്ടതുണ്ട്. വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്ക് എത്ര വലിയ ഭൂരിപക്ഷം ലഭിച്ചാലും കോൺഗ്രസിന്റെ രാഷ്ട്രീയ തെറ്റിന്റെ ഉത്തരം ആകില്ലെന്നും ബിനോയ് […]

Keralam

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ, റെക്കോർഡ് ഭൂരിപക്ഷത്തിൽ മിന്നും ജയം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. 2016ൽ ഷാഫിയുടെ ഭൂരിപക്ഷം 17483 ആയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ‍ ഇത് മറികടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ബിജെപി മുന്നിലായിരുന്നു. ഒരിടക്ക് രാഹുൽ തിരിച്ചെത്തിയെങ്കിലും ബിജെപി തിരിച്ചു […]

Keralam

‘ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും’ ; പ്രതികരണവുമായി പത്മജ വേണു​ഗോപാൽ

പാലക്കാട് ഉപ തെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ പ്രതികരണവുമായി പത്മജ വേണു​ഗോപാൽ. ജയിച്ചത് രാഹുൽ അല്ല ഷാഫിയും ഷാഫിയുടെ വർ​ഗീയതയുമാണെന്നാണ് പത്മജ വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉടനെ പണി കിട്ടുമെന്നും പജ്മജ […]

No Picture
Keralam

‘പരിശോധിക്കും, വിശദമായി പഠിക്കും; തെറ്റുകൾ തിരുത്തി ശക്തമായി മുന്നോട്ടുപോകും’; സി കൃഷ്ണകുമാർ

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് എൻഡിഎ സ്ഥാനാർത്ഥി സി ക‍ൃഷ്ണകുമാർ. പരാജയം വിശമായി പഠിക്കുമെന്നും പരിശോധിക്കുമെന്നും സി കൃഷ്ണകുമാർ പറഞ്ഞു. ഒരു തിരിച്ചുവരവ് സാധിക്കാത്ത മണ്ഡലമല്ല പാലക്കാട്. അടുത്ത മുൻസിപ്പൽ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനുമുള്ള ആത്മപരിശോധനയുടെ വേദിയായി തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നുവെന്ന് കൃഷ്ണകുമാർ പറയുന്നു. തെറ്റുകൾ തിരുത്തി ശക്തമായി […]

Keralam

‘ഉപതെരഞ്ഞടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല, എല്ലാവരും സിറ്റിംഗ് സീറ്റുകൾ നിലനിർത്തി’: കെ സുരേന്ദന്‍

ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ പ്രാവശ്യത്തെ സിറ്റിംഗ് സീറ്റുകൾ എല്ലാവരും നിലനിർത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട്‌ ബിജെപിക്ക് വോട്ട് കുറഞ്ഞു.അതില്‍ ആത്മ പരിശോധന നടത്തും.ജനപിന്തുണ ആർജിക്കാൻ പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്‌ ബിജെപി വിജയിക്കും എന്നാണ് പ്രതീക്ഷിച്ചത്. ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ടുകൾ കുറയാറാണ് പതിവ്. ഉപതെരഞ്ഞെടുപ്പിലെ […]