Keralam

‘ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ജനങ്ങളുടെ ഇടയിലുണ്ടാകും; പി സരിൻ

പാലക്കാട്ടെ യുഡിഎഫ് വിജയത്തിൽ പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണെന്ന് സരിൻ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; ഒരു മാസം കൊണ്ട് എന്നെ അറിയാനും […]

Keralam

ചേലക്കരയിലെ വിജയം കേരള രാഷ്ട്രീയം എങ്ങോട്ടെന്ന ദിശാബോധം നൽകുന്ന വിധി; എം വി ഗോവിന്ദൻ

ചേലക്കരയിലെ ഇടതുമുന്നണിയുടെ വിജയത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചേലക്കരയിലെ വിജയം കേരള രാഷ്ട്രീയം എങ്ങോട്ടേക്കെന്ന ദിശാബോധം നൽകുന്ന വിധിയാണ്. മികച്ച ഭൂരിപക്ഷത്തിലാണ് യു ആർ പ്രദീപ് ചേലക്കരയിൽ വിജയിച്ചിരിക്കുന്നത്. ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ സീറ്റ് നിലനിർത്താനായെന്നും അദ്ദേഹം വ്യക്തമാക്കി. “എല്ലാ പിന്തിരിപ്പൻ ശക്തികളുടെയും […]

Keralam

‘ഈ വിജയത്തിന് ബിജെപിയോടും സിപിഐഎമ്മിനോടും കടപ്പെട്ടിരിക്കുന്നു’: വി ഡി സതീശൻ

 ബിജെപി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചവർക്ക് കൂടിയുള്ള തോൽവിയാണ് പാലക്കാടുള്ള വിജയമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപിയെ പിടിച്ചു കെട്ടാൻ കഴിയുന്നത് ഐക്യ ജനാധിപത്യ മുന്നണിക്കാണ്. അത് വ്യക്തമാക്കുന്നതാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ വൻവിജയം. കോൺഗ്രസിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ വിജയം നേടിയത്. ഈ വിജയം ഓരോ കോൺഗ്രസ് പ്രവർത്തകനും അവകാശപ്പെട്ടതാണെന്നും […]

Keralam

‘സകല വർഗ്ഗീയ കാളകൂട വിഷങ്ങളെയും ജനം തൂത്തെറിഞ്ഞു, ജനമനസുകൾ കീഴടക്കിയ ജനനായകൻ രാഹുൽ മാങ്കൂട്ടത്തിൽ’: ടി സിദ്ദിഖ്

പാലക്കാട് വാശിയേറിയ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കിൽ വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വമ്പൻ ലീഡ് നേടി കുതിക്കുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് നിലവിൽ 14345 വോട്ടുകൾക്കാണ് രാഹുൽ മുന്നേറുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് […]

Keralam

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

പാലക്കാട്: പാർട്ടി നേതാക്കൾ പോലും അവകാശപ്പെടാതിരുന്ന ഭൂരിപക്ഷവുമായി കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയം. 18,724 വോട്ടിന്‍റെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സിപിഎം സ്വതന്ത്രനായി രംഗത്തിറങ്ങിയ മുൻ കോൺഗ്രസ് നേതാവ് പി. സരിൻ മൂന്നാം സ്ഥാനത്തായി. വോട്ടെണ്ണലിന്‍റെ […]

Keralam

സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പ്രതിപക്ഷത്തിന്റെ കപട പ്രചാരണത്തിന്റെ തെളിവാണ് ചേലക്കരയിലെ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ചെയ്ത കാര്യങ്ങൾ ജനങ്ങൾ അംഗീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയും കോൺ​ഗ്രസും ചേർന്ന് നടത്തിയ നാടകങ്ങളും ജനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും ഓരോ […]

Health

മാനസിക പിരിമുറുക്കം; കൊഴുപ്പടങ്ങിയ ഭക്ഷണത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ചെറുക്കാന്‍ ​ഗ്രീന്‍ ടീ

മാനസിക സമ്മർദം ഉള്ളപ്പോൾ കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ ചെറുക്കാൻ കൊക്കോ, ഗ്രീൻ ടീ പോലെ ഫ്ലേവനോളുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് സാധിക്കുമെന്ന് പഠനം. ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ സമ്മർദം നേരിടുന്ന സമയത്ത് രക്തധമനികളെ ബാധിക്കുകയും തലച്ചോറിലേക്കുള്ള ഓക്സിജൻ്റെ വിതരണം ദുർബലപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ സ്ട്രെസ്, കൊഴുപ്പ് […]

Keralam

ആളൊഴിയാതെ ശബരിമല; തീര്‍ഥാടകരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു

പത്തനംതിട്ട: ഈ മണ്ഡലകാലത്ത് ശബരിമലയില്‍ ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തിയതായി കണക്ക്. നട തുറന്ന് ആദ്യ ഏഴ് ദിവസത്തിനുള്ളില്‍ തന്നെ 4,51,097 ലക്ഷം തീര്‍ഥാടകര്‍ ശബരിമലയില്‍ എത്തിയിരുന്നു. ഇന്നലെ (നവംബര്‍ 22) 87,000-ല്‍ അധികം പേരും ദര്‍ശനം നടത്തിയതായാണ് വിവരം. ഇതനുസരിച്ച് നടതുറന്ന 15 മുതല്‍ ഇന്നലെ […]

Keralam

കേരള കോൺഗ്രസ്‌ (എം ) നേതാവും, കോതമംഗലം മുനിസിപ്പൽ മുൻ ചെയർമാനുമായിരുന്ന പി.കെ. സജീവ് അന്തരിച്ചു

കോതമംഗലം: കേരള കോൺഗ്രസ് (എം) സംസ്ഥാന വൈസ് ചെയർമാനും യാക്കോബായ സഭ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്ന പി.കെ. സജീവ് (82) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കോതമംഗലം മർത്തമറിയം വലിയപള്ളിയിൽ. കെ.എം. മാണിയുടെ സന്തതസഹചാരിയും പാർട്ടിയുടെ തുടക്കം മുതൽ അദേഹത്തോടൊപ്പം അടിയുറച്ച് നിന്ന കേരള കോൺഗ്രസ് നേതാവായിരുന്നു. […]

Uncategorized

പാലക്കാടൻ കോട്ടയിൽ‌ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുന്നേറ്റം; ലീഡ് പതിനായിരം കടന്നു

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ മുന്നേറ്റം. ലീഡ് പതിനായിരം കടന്നു. എട്ട് റൗണ്ടുകൾ എണ്ണി തീരുമ്പോഴാണ് ലീഡ് പതിനായിരം കടന്നിരിക്കുന്നത്. ഒമ്പതാം റൗണ്ട് എണ്ണി തുടങ്ങുമ്പോൾ 11,201 വോട്ടിലേക്ക് രാഹുലിന്റെ ലീ‍ഡ് ഉയർന്നു. പാലക്കാട്‌ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മധുര വിതരണം […]