Keralam

‘മിനി ദിശ’യക്ക് തുടക്കം; പ്ലസ് വൺ, പ്ലസ് ടു വിദ്യാര്‍ത്ഥികൾക്കായുള്ള കരിയര്‍ എക്സ്പോ ഉദ്‌ഘാടനം ചെയ്ത് മന്ത്രി ജി. ആര്‍ അനിൽ

തിരുവനന്തപുരത്ത് പ്ലസ് വൺ, പ്ലസ്ടു വിദ്യാര്‍ത്ഥികൾക്കായുള്ള കരിയര്‍ എക്സപോ ‘മിനി ദിശ’യക്ക് തുടക്കമായി. സെന്റ് ജോസഫ് ഹയര്‍ സെക്കൻഡറി സ്കൂളിലാണ് നവംബർ 22, 23 തിയതികളിൽ എക്സ്പോ നടക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിലെ സിജി ആൻഡ് എസി സെല്ലാണ് കരിയർ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം […]

Keralam

മുനമ്പം ഭൂമി പ്രശ്നത്തിൽ ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷൻ; ഉന്നതതല യോഗത്തിൽ തീരുമാനം

മുനമ്പം ഭൂമി പ്രശ്നത്തിൽ ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ജുഡീഷ്യൽ കമ്മീഷൻ പരിശോധിക്കും. ഭൂമിയുടെ ഉടമസ്ഥർക്ക് റവന്യൂ അധികാരം നഷ്ടപ്പെട്ടത് എങ്ങനെയെന്നും കമ്മീഷൻ പ്രധാനമായും പരിശോധിക്കും.ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് രാമചന്ദ്രൻ […]

District News

കോട്ടയം രാമപുരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയത് ശരി വെച്ച് കേരള ഹൈക്കോടതി

കോട്ടയം: രാമപുരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ്  കമ്മീഷൻ അയോഗ്യയാക്കിയത് ശരി വെച്ച് കേരള ഹൈക്കോടതി. കോൺഗ്രസിൻറെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഷൈനി സന്തോഷിനെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയത്.പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ഷൈനി കോൺഗ്രസിലെ മുൻധാരണ പ്രകാരം ആദ്യ ടേം […]

Keralam

സന്തോഷ് ട്രോഫി; എതിരില്ലാത്ത പത്തുഗോളിന് കേരളത്തിന് ജയം

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോള്‍വര്‍ഷം. മറുപടിയില്ലാത്ത 10 ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകര്‍ത്തത്. ഇ സജീഷ് കേരളത്തിനായി ഹാട്രിക് നേടി. മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോള്‍ നേടിയപ്പോള്‍ നസീബ് റഹ്മാന്‍, വി അര്‍ജുന്‍, മുഹമ്മദ് മുഷറഫ് എന്നിവര്‍ ഓരോ […]

Business

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ; ആറു പൈസയുടെ നേട്ടം

മുംബൈ: സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ. ഡോളറിനെതിരെ ആറു പൈസയുടെ നേട്ടത്തോടെ 84.44 എന്ന നിലയില്‍ രൂപയുടെ ഇന്നത്തെ വ്യാപാരം അവസാനിച്ചു. അഞ്ചുമാസത്തിനിടെ ഓഹരി വിപണിയില്‍ ഇന്ന് ഉണ്ടായ വലിയ റാലിയാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായത്. ഇന്നലെയാണ് രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയത്. ഡോളറിനെതിരെ […]

Uncategorized

മുനമ്പം വിഷയം; ഒരു കുടുംബത്തെയും കുടിയൊഴിപ്പിക്കില്ല, ടി പി രാമകൃഷ്ണൻ

മുനമ്പത്തുനിന്ന് ഒരു കുടുംബത്തെയും ഒഴിപ്പിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിഷയത്തിൽ സർക്കാർ ചർച്ച ചെയ്തു പരിഹാരം കാണും. നിയമകാര്യങ്ങൾ കൂടി വിഷയത്തിൽ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്, മുനമ്പത്തെ വര്‍ഗീയമായി ഉപയോഗിക്കാന്‍ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതില്‍ നിന്ന് അവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്നത്തെ ഉന്നതതല യോഗത്തിന് ശേഷം […]

Keralam

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മഷി പുരട്ടുക നടുവിരലില്‍

തിരുവനന്തപുരം: ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 13നും 20നും സംസ്ഥാനത്ത് നടന്ന ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലെ മഷി അടയാളം മാഞ്ഞു പോകാന്‍ ഇടയില്ലാത്തതിനാലാണിത്. […]

Keralam

തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ; പുതിയ സര്‍വീസ് നാളെ ആരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ പുതിയ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 7:15ന് പുറപ്പെട്ട് 08:05നു കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്നും തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 11 മണിക്ക് പുറപ്പെട്ടു 11:50നു തിരുവനന്തപുരത്തും എത്തും. […]

Keralam

വടകര കാഫിർ സ്ക്രീൻഷോട്ട്; ഈ മാസം 25നുള്ളിൽ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി

വടകര വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിൽ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് സമയം നീട്ടി നല്‍കി കോടതി. പോലീസിൻ്റെ ആവശ്യം പരിഗണിച്ചാണ് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സമയം അനുവദിച്ചത്. നവംബർ 25ന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചു. കേസ് 29 ന് […]

Keralam

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍ ബിന്ദു

നാലു വർഷ  ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍ ബിന്ദു ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച യൂണിവേഴ്‌സിറ്റി അധികൃതരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കി. ഫീസ് പുനപരിശോധിക്കാനും, ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടതായും മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. […]