Entertainment

തകർപ്പൻ കാസ്റ്റ് & ക്രൂവുമായി ‘പാതിരാത്രി’ എത്തുന്നു

പ്രേക്ഷക – നിരൂപക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടി സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. സൗബിൻ ഷാഹിർ , നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു . ഭ്രമയുഗത്തിനു […]

Keralam

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ആദ്യ മത്സരം; എതിരാളികള്‍ ശ്രീനിധി ഡെക്കാന്‍ എഫ്‌സി

അടങ്ങാത്ത കിരീടമോഹവുമായി മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഐ ലീഗില്‍ ചാമ്പ്യന്‍സ് ട്രോഫി ഉയര്‍ത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം വാങ്ങി ചേക്കേറണം. അങ്ങനെ നിരവധി സ്വപ്‌നങ്ങളും പ്രതീക്ഷകളുമായാണ് ഗോകുലം കേരള ഫുട്‌ബോള്‍ ക്ലബ് ഹൈദരാബാദിലെ സ്‌റ്റേഡിയത്തില്‍ ശ്രീനിധി ഡെക്കാനുമായി ഏറ്റുമുട്ടുന്നത്. വൈകുന്നേരം ഏഴരക്കാണ് ശ്രീനിധിയുമായുള്ള മത്സരം. കഴിഞ്ഞ […]

Health

ദിവസത്തില്‍ 10 മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നത് ഹൃദയസ്തംഭനത്തിന് കാരണമാകാം; പഠനം

ദിവസത്തിൽ പത്ത് മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് ഹൃദയസ്തംഭനത്തിന് കാരണമാകാമെന്ന് പഠനം. ഉദാസീനമായ ജീവിതശൈലി ഹൃദയാരോ​ഗ്യം ഉൾപ്പെടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കാം. ഇത് ഹൃദ്രോ​ഗങ്ങൾ, ഹൃദയാഘാതം തുടങ്ങിയ അപകടസാധ്യത വർധിപ്പിച്ചേക്കാം. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ ദിവസത്തിൽ 10.6 മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് […]

Sports

തിരിച്ചടിച്ച് ഇന്ത്യ, ബുംറയ്ക്ക് നാല് വിക്കറ്റ്; ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച 67/ 7

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയിലൂടെ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ 150 റണ്‍സിന് ഓൾ ഔട്ടായ ഇന്ത്യ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ഇന്ന് കളി അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ 67/ 7 എന്ന നിലയിലാണ്. ഇന്ത്യക്കായി ബുംറ നാല് വിക്കറ്റെടുത്തപ്പോള്‍ സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു […]

Keralam

ബില്ലടക്കാൻ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മർദിച്ച് യുവാവ്

വൈദ്യുത ബില്ലടക്കാൻ ഫോൺ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഉദ്യോഗസ്ഥനെ യുവാവ് ഓഫീസിലെത്തി മർദിച്ചു. മലപ്പുറം വണ്ടൂർ കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുനിൽ ബാബുവിനാണ് മർദനമേറ്റത്. അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് വണ്ടൂർ സ്വദേശി സക്കറിയ സാദിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാൽ ലിസ്റ്റ് നോക്കി […]

Keralam

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സിന്റെ പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സിന്റെ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാറാണ് പിടിയിലായത്. ബിപിസിഎല്ലില്‍ തൊഴിലാളികളെ നിയമിക്കാനാണ് കൈക്കൂലി വാങ്ങിയത്. ഇരുപത് പേരില്‍ നിന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഇരുപതിനായിരം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ […]

Keralam

ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ഏറ്റവും മോശപ്പെട്ട വകുപ്പുകൾ ചുമത്തി, വിധിന്യായം മുഖ്യമന്ത്രി വായിക്കണം; പി എസ് ശ്രീധരൻപിള്ള

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗത്തിൽ ഒരു തെറ്റും ചെയ്യാതിരുന്നിട്ടും തനിക്കെതിരെ ഏറ്റവും മോശപ്പെട്ട വകുപ്പുകൾ ചുമതയെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗോവ ഗവർണറുമായ പി എസ് ശ്രീധരൻപിള്ള. കേസിലെ വിധി ഭഗവാന്റെ അനുഗ്രഹമാണ്. ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ഏറ്റവും മോശപ്പെട്ട വകുപ്പുകൾ ചുമത്തി.വിധിന്യായം […]

India

അദാനിക്കെതിരെ അമേരിക്കയിൽ നിയമനടപടി; കേന്ദ്രസർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം

ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ നിയമനടപടി തുടങ്ങിയതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇക്കാര്യം ഉയർത്തി കേന്ദ്രസർക്കാരിനെ കടന്നാക്രമിക്കാനാണ് നീക്കം. എന്നാൽ വിഷയത്തിൽ കേന്ദ്രസർക്കാർ മൗനം തുടരുകയാണ്. അദാനിക്ക് എതിരായ അമേരിക്കയിലെ കേസിന്റെ പേരിൽ പ്രതിപക്ഷം ആരോപണങ്ങൾ കടുപ്പിക്കുമ്പോഴും, വിഷയത്തിൽ കേന്ദ്രസർക്കാർ മൗനം […]

Keralam

മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് മുന്‍ഭൂഉടമ സിദ്ദിഖ് സേഠിന്റെ കുടുംബം

മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് മുന്‍ഭൂഉടമ സിദ്ദിഖ് സേഠിന്റെ കുടുംബം. വഖഫായാണ് ഭൂമി നല്‍കിയതെന്നാണ് ഉടമ പറയുന്നത്. മുനമ്പം കേസില്‍ സിദ്ദിഖ് സേഠിന്റെ കുടുംബം കക്ഷി ചേരും. കേസ് പരിഗണിക്കുന്നത് വഖഫ് ട്രിബ്യൂണല്‍ അടുത്ത മാസം ആറിലേക്ക് മാറ്റി. മുനമ്പത്തേക്ക് വഖഫ് ഭൂമിയല്ലെന്നാണ് ഫറൂഖ് കോളജ് മാനേജ്‌മെന്റിന്റെ വാദം. സര്‍ക്കാരും […]

Keralam

‘വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച ഇന്ത്യ മുന്നണിക്കുള്ള പ്രഹരമാണ് ഹൈക്കോടതി വിമർശനം’: വി മുരളീധരൻ

വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച ഇന്ത്യ മുന്നണിക്കുള്ള പ്രഹരമാണ് ഇന്ന് ഹൈക്കോടതിയിൽ ലഭിച്ചതെന്ന് ബിജെപി നേതാവ് വി മുരളീധരൻ. വയനാട് ദുരന്തത്തിൽ ആദ്യ മെമ്മറണ്ടത്തിൽ കേരളം ആവശ്യപ്പെട്ടത് 260 കോടി രൂപയാണ്. കേന്ദ്രം 290 കോടി രൂപ നൽകി. നാല് മാസമായി ദുരന്തം സംബന്ധിച്ച വിശദമായ കണക്ക് […]