Health

‘സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍ ഉയർന്നു’: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം 92.41 ശതമാനം സ്‌കോര്‍ നേടിയാണ് എന്‍.ക്യു.എ.എസ്. നേടിയത്. ഇതോടെ സംസ്ഥാനത്തെ 190 ആശുപത്രികളാണ് ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ന്നത്. ഘട്ടം ഘട്ടമായി […]

Keralam

സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. നൂറ്റി രണ്ടാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര. കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള എഴുത്തുകാരനാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹിയിലെ സാംസ്‌കാരിക […]

World

‘ഇങ്ങനെയാവണം പ്രധാനമന്ത്രി’; നരേന്ദ്രമോദിയെ പ്രശംസിച്ച് ഇതിഹാസ നായകന്‍ ക്ലൈവ് ലോയ്ഡ്

ജോര്‍ജ്ടൗണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ഇതിഹാസ ക്രിക്കറ്റ് താരം ക്ലൈവ് ലോയ്ഡ്. ഇങ്ങനെയുള്ള പ്രധാനമന്ത്രിമാരാണ് നാടിന് ആവശ്യമെന്ന് ലോയ്ഡ് പറഞ്ഞു. ഗയാനയില്‍ വച്ച് പ്രധാനമന്ത്രി മോദിയെ കണ്ട ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. 1975, 1979 ഏകദിന ലോകകപ്പുകളില്‍ വെസ്റ്റിന്‍ഡീസിനെ വിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡ്, ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്ന […]

District News

‘ഡി സി ബുക്സുമായി കരാറില്ല; നിയമനടപടിയുമായി മുന്നോട്ടുപോകും’; ഇപി ജയരാജൻ

ആത്മകഥ വിവാദത്തിൽ സിപിഐഎം നേതാവ് ഇപി ജയരാജൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഡിസി ബുക്സുമായി കരാർ ഉണ്ടാക്കിയിട്ടില്ലെന്നും താൻ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഇപി ജയരാജൻ വ്യക്തമാക്കി. നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് മൊഴിയായി നൽകിയതെന്ന് ഇപി ജയരാജൻ പറഞ്ഞു. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തി പോലീസ് ഇന്നലെ […]

Keralam

സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ ധാർമികതയുടെ പ്രശ്നമില്ല; മന്ത്രി പി രാജീവ്

സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ലെന്ന് മന്ത്രി പി രാജീവ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ട്. സാധാരണ ഗതിയിൽ അദ്ദേഹത്തിന്റെ ഭാഗം കൂടി ഹൈക്കോടതി കേൾക്കേണ്ടതായിരുന്നു. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്ന് സജി ചെറിയാൻ തന്നെ വ്യക്തമാക്കി. അദ്ദേഹം മന്ത്രി ആയതുകൊണ്ടാണല്ലോ മേലുദ്യോഗസ്ഥർ […]

Keralam

കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയുള്ള ശക്തമായ മഴക്ക് സാധ്യത. 26 -ാം തിയതി കഴിഞ്ഞാൽ മഴ കൂടുതൽ സജീവമായേക്കുമെന്നും കാലാവസ്ഥ അറിയിപ്പിൽ പറയുന്നു.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി തീവ്ര ന്യൂനമർദ്ദമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി തീവ്ര ന്യൂന മർദ്ദമാകാൻ സാധ്യത. സുമാത്ര തീരത്തിനും […]

No Picture
Keralam

ഭരണഘടനാ വിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാൻ രാജി വെയ്ക്കേണ്ടന്ന് സി.പി.ഐ.എം

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ ഇനിയും രാജി വെയ്ക്കേണ്ടന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. തുടർ നീക്കങ്ങൾക്ക് നിയമോദേശം തേടാനും തീരുമാനം. പത്തനംതിട്ട മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് വൻ തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. പ്രസംഗത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. […]

Keralam

കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. 73 വയസ്സായിരുന്നു. പഴശ്ശിരാജയുടെ ചരിത്രം അടയാളപ്പെടുത്തുന്ന വീര കേരളം എന്ന മഹാകാവ്യം എഴുതിയത് ജാതവേദന്‍ നമ്പൂതിരി ആയിരുന്നു. പുഴ കണ്ട കുട്ടി, ദിവ്യഗായകന്‍ ,ദുശ്ശള തുടങ്ങി ശ്രദ്ധേയമായ ഖണ്ഡകാവ്യങ്ങളും എഴുതിയിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് മലപ്പുറം […]

Keralam

സന്തോഷ് ട്രോഫിയില്‍ രണ്ടാം ജയം തേടി കേരളം ഇന്നിറങ്ങും; എതിരാളികള്‍ ലക്ഷദ്വീപ്

ശക്തരായ റെയില്‍വേസിനെ ഏക ഗോളിന് കീഴടക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ പ്രാഥമിക റൗണ്ടിലെ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ് കേരളം. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപാണ് എതിരാളികള്‍. വൈകുന്നേരം മൂന്നരക്ക് കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എച്ചില്‍ താരതമ്യേന ദുര്‍ബലരായ ലക്ഷദ്വീപിനോട് വലിയ സ്‌കോറില്‍ […]

Keralam

വയനാട് ദുരന്തം: സംസ്ഥാനം സഹായം ചോദിച്ചത് ഈ മാസം 13 മാത്രമെന്ന് കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍; 153 കോടി അനുവദിച്ചെന്ന് കേന്ദ്രം

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ശേഷം സംസ്ഥാനം തങ്ങളോട് സഹായം ആവശ്യപ്പെട്ടത് ഈ മാസം 13ന് മാത്രമെന്ന് വെളിപ്പെടുത്തലുമായി കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കേരളം 2219.033 കോടി രൂപയുടെ സഹായമാണ് ആവശ്യപ്പെട്ടത്. എസ്ഡിആര്‍എഫിലേക്ക് 153 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ദുരന്തത്തിന് […]