Keralam

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. വയനാട്ടിലെ എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതിയുടെ വിമർശനം

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. വയനാട്ടിലെ എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതിയുടെ വിമർശനം. ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. അധികാരത്തിലിരിക്കുന്ന എൽഡിഎഫും ഹർത്താൽ നടത്തിയത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. ഹർത്താൽ മാത്രമാണോ ഏക […]

Keralam

മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു; 4 പേർ പിടിയിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു. പെരിന്തൽമണ്ണ ടൗണിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ കിനാതിയിൽ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും ഇടിച്ചു വീഴ്ത്തിയാണ് കവർച്ച. ജൂബിലി ജംഗ്‌ഷന് സമീപത്ത് വച്ചാണ് കാറിൽ എത്തിയ സംഘം സ്കൂട്ടറിൽ യാത്രചെയ്തിരുന്ന ഉടമകളെ […]

Keralam

കണ്ണൂരിൽ പോലീസുകാരിയെ വെട്ടിക്കൊന്ന സംഭവം; വിവാഹമോചനത്തിൽ ഉറച്ചു നിന്നത് പ്രകോപനമെന്ന് പ്രതിയുടെ മൊഴി

കണ്ണൂർ കരിവെള്ളൂരിൽ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവത്തിൽ‌ പ്രതിയായ ഭർത്താവിന്റെ മൊഴി പുറത്ത്. ദിവ്യശ്രീ വിവാഹമോചനത്തിൽ ഉറച്ചു നിന്നത് പ്രകോപനം സൃഷ്ടിച്ചെന്ന് ഭർത്താവ് രാജേഷിന്റെ മൊഴിയിൽ പറയുന്നു. ഏഴ് ലക്ഷം രൂപയും, സ്വർണഭരണങ്ങളും തിരികെ ചോദിച്ചതും കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രതിയുടെ മൊഴി. ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയത്. പ്രതി […]

India

ഓഹരി വിലയില്‍ ഇന്നും ഇടിവ്, അദാനിയുടെ വ്യക്തിഗത ആസ്തിയും കുറയുന്നു; കൈക്കൂലിക്കേസില്‍ അദാനിയ്ക്ക് ഇന്നും വന്‍ പ്രഹരം

അമേരിക്കയിലെ കൈക്കൂലി കേസില്‍ പെട്ട് അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ ഇന്നും കനത്ത തിരിച്ചടി. വ്യാപാരാരംഭത്തില്‍ അദാനി എന്റര്‍ പ്രൈസസ് ഓഹരി വില 1.79 ശതമാനം ഇടിഞ്ഞു. അദാനി ഗ്രീന്‍ എനര്‍ജി ഓഹരികളില്‍ 6.61 ശതമാനം ഇടിവുണ്ടായി. അദാനി എനര്‍ജി ഓഹരി വില 4.15 ശതമാനം കുറഞ്ഞു. ഇന്നലെയും […]

Business

സ്വര്‍ണവില 58,000ലേക്ക്, ഒറ്റയടിക്ക് കുതിച്ചത് 640 രൂപ; അഞ്ചുദിവസത്തിനിടെ 2300 രൂപയുടെ വര്‍ധന

കൊച്ചി: രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ സ്വര്‍ണവില ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും കുതിക്കുന്നു. ഇന്ന് 640 രൂപയാണ് വര്‍ധിച്ചത്. 57,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കൂടിയത്. 7225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അഞ്ചുദിവസത്തിനിടെ പവന് 2300 രൂപയാണ് തിരിച്ചുകയറിയത്. […]

Entertainment

ഫാന്റസി, കോമഡി, ഹൊറർ കമ്പ്ലീറ്റ് എന്റർടൈൻമെന്റുമായി ‘ഹലോ മമ്മി’ എത്തി.

ഫാന്റസി, കോമഡി, ഹൊറർ, റൊമാൻസ് എന്നീ ഫോർമുലകൾ രസകരമായി ചേർത്ത് പ്രേക്ഷകൻ്റെ ഉള്ളം നിറയ്ക്കുന്ന തീയറ്റർ കാഴ്ച്ചയാണ് “ഹലോ മമ്മി”. നവാഗതനായ സംവിധായകനും പുതിയ നിർമ്മാണ കമ്പനിയും പ്രേക്ഷകരുടെ മനസ്സറിയാൻ കഴിയുന്ന എഴുത്തുകാരനും ചേർന്നാൽ വിജയമുണ്ടാക്കാൻ കഴിയുമെന്നതിൻ്റെ ഉദാഹരണമാണ് ഈ ചിത്രം. ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങൾ […]

Keralam

ഇനി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുത്: പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്‌സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമീഷന്‍ ഇടപെടലിനെ തുടര്‍ന്നാണിത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനമായിരുന്നെങ്കിലും നിലവില്‍ സ്‌കൂളുകളില്‍ നേരിട്ടാണ് ക്ലാസ് നടക്കുന്നത്. കുട്ടികള്‍ക്ക് പഠനകാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്സ് ഉള്‍പ്പടെ […]

Keralam

ചങ്കിടിപ്പോടെ മുന്നണികൾ; വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. പാലക്കാട് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ-എൽഡിഎഫ് മുന്നണികൾ. എന്നാൽ പാലക്കാടും വയനാടും നിലനിർത്താനാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ചേലക്കര പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ […]

Keralam

ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്തത് ഗൗരവതരമെന്ന് ഹൈക്കോടതി

ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. അഭിഭാഷകന്‍ ഹാജരാക്കിയ ചിത്രം പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. വിഷയം തിങ്കളാഴ്ച്ച പരിഗണിക്കാമെന്നും കോടതി അറിയിച്ചു. പൂപ്പൽ പിടിച്ച ഉണ്ണിയപ്പത്തിന്റെ ചിത്രം ഉൾപ്പെടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. മഴയും ഈർപ്പവും കാരണമാകാം ഉണ്ണിയപ്പത്തില്‍ പൂപ്പൽ പിടിച്ചതെന്നാണ് ദേവസ്വം […]

Keralam

കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനം; കർശന നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനത്തിൽ കർശനമായ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സുരക്ഷിതമായ ഭക്ഷണവും വെള്ളവും നൽകുന്നുവെന്ന് ഉറപ്പാക്കണം. ഭക്ഷ്യ സുരക്ഷാ കമ്മീഷണറും മുൻസിപ്പൽ സെക്രട്ടറിയും ഗുണ നിലവാരം ഉറപ്പാക്കി നടപടികൾ സംബന്ധിച്ച് രണ്ടാഴ്ചക്കകം ഇരുവരും റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കോഴിക്കോട് ഈ മാസം 15 വരെ […]