Movies

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം റൈഫിൾ ക്ലബ്ബ് റിലീസ് തിയതി പ്രഖ്യാപിച്ചു

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം റൈഫിൾ ക്ലബ്ബ് റിലീസ് തിയതി പ്രഖ്യാപിച്ചു. ക്രിസ്മസ് റിലീസായി ഡിസംബർ 19 നാകും ചിത്രം തീയറ്ററുകളിലെത്തുക. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വിവാഹചിത്രത്തിനൊപ്പമാണ് റിലീസ് തിയതി പുറത്തുവിട്ടത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വൻ താരനിരയിലാണ് എത്തുന്നത്. […]

Keralam

‘ഞാന്‍ ചൊല്ലുന്നിടത്തെല്ലാം മൈക്കിന്റെ പ്രശ്‌നമേയുള്ളു’; വീണ്ടും മൈക്ക് പിണങ്ങി; ചിരിയിലൊതുക്കി പിണറായി

തിരുവന്തപുരം: വീണ്ടും മുഖ്യമന്ത്രിയോട് പിണങ്ങി മൈക്ക്. എന്നാല്‍ ഇത്തവണ ചിരിച്ചാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്തത്. തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് മൈക്ക് ചതിച്ചത്. താന്‍ ചൊല്ലുന്നിടത്തെല്ലാം മൈക്കിന്റെ പ്രശ്‌നമേയുള്ളുവെന്ന് മുഖ്യമന്ത്രി ചിരിച്ചുകൊണ്ടുപറഞ്ഞപ്പോള്‍ യോഗത്തിലുള്ള മറ്റുള്ളവര്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല. പൊതുമരാമത്തിന്റെ മൈക്കാണെന്ന് എംപി […]

Keralam

സംസ്ഥാന ജിംനാസ്റ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി എറണാകുളം ജില്ലയും ബാൾട്ടർ അക്കാദമിയും

തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 59-ാമത് അഖില കേരള ജിംനാസ്റ്റിക്‌സ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ റിഥമിക് ജിംനാസ്റ്റിക്‌സിൽ എറണാകുളം ജില്ല മികവ് തെളിയിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ 5 സ്വർണവും 5 വെള്ളിയും അണ്ടർ 10 വിഭാഗത്തിൽ 4 സ്വർണവും 4 വെള്ളിയും 5 വെങ്കലവുമാണ് ജില്ലയുടെ […]

India

അറുപതിലധികം ചാനലുകൾ, ലൈവ് സ്‌ട്രീമിങുകൾ, ഒപ്പം ശക്തിമാനും മഹാഭാരതവും: പ്രസാർ ഭാരതിയുടെ ഒടിടി പ്ലാറ്റ്‌ഫോം ‘വേവ്‌സ്’ എത്തി

ഹൈദരാബാദ്: പ്രസാർഭാരതിയുടെ ഔദ്യോഗിക ഒടിടി പ്ലാറ്റ്‌ഫോമായ വേവ്‌സ് അവതരിപ്പിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്‌ ഉൾപ്പെടെ 12-ഓളം ഇന്ത്യൻ ഭാഷകളിൽ വേവ്‌സ് ലഭ്യമാകും. ഗോവയിൽ നടക്കുന്ന അന്താരാഷ്‌ട്ര ചനച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌കെ) ഉദ്‌ഘാടന ചടങ്ങിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് പുതിയ ഒടിടി അവതരിപ്പിച്ചത്. ലൈവ് ടിവി, വാർത്തകൾ, […]

Keralam

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’, മേഘനാഥന്റെ മരണത്തില്‍ അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥന്റെ മരണത്തില്‍ അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ചെയ്ത വേഷങ്ങളില്‍ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹന്‍ലാല്‍ സ്മരിച്ചു.  ‘പ്രിയപ്പെട്ട മേഘനാഥന്‍ നമ്മോടു വിടപറഞ്ഞു. ചെയ്ത വേഷങ്ങളില്‍ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥന്‍. പഞ്ചാഗ്‌നി, ചെങ്കോല്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ […]

Keralam

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സിൻ്റെ നെയിം പദ്ധതി: 100 തൊഴില്‍ ദിനങ്ങളിലെ ശമ്പളവിഹിതം അക്കൗണ്ടില്‍

തിരുവനന്തപുരം : പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സിൻ്റെ അസിസ്റ്റഡ് & മൊബിലൈസ്‌ഡ് എംപ്ലോയ്‌മെൻ്റ് അഥവാ നെയിം (NAME) പദ്ധതി ആരംഭിച്ചു. പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പദ്ധതിയാണിത്. പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി വഴി ലഭിക്കും. […]

Keralam

‘സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം’: കെ.സുരേന്ദ്രൻ

ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയതിന് ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരമേറ്റ സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോലീസ് അന്വേഷണത്തിൽ സംഭവിച്ച ഗുരുതര വീഴ്ച ആഭ്യന്തര വകുപ്പിൻ്റെ പരാജയണമാണ് തെളിയിക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി വിധി. ഭരണഘടനയെ […]

Keralam

‘യുഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ്, ഭൂരിപക്ഷത്തിൽ പാലക്കാട് സർവകാലറെക്കോർഡ് ലഭിക്കും’: ഷാഫി പറമ്പിൽ

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഷാഫി പറമ്പിൽ എംപി. 12,000– 15,000 വരെ ഭൂരിപക്ഷം ലഭിക്കുമെന്ന് ഷാഫി പറഞ്ഞു. പാലക്കാട് യുഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ്, ഭൂരിപക്ഷത്തിൽ സർവകാലറെക്കോർഡ് ലഭിക്കും. യുഡിഎഫ് ശക്തികേന്ദ്രത്തിൽ വോട്ട് കുറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.2021നെ അപേക്ഷിച്ചു നോക്കുമ്പോൾ പോളിങ് ശതമാനത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. […]

Keralam

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

പറവൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഒപ്പം തന്നെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കി.കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഏത് […]

Keralam

ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ചയോടെ വീണ്ടുമൊരു ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം […]