Keralam

ശബരിമല സുവര്‍ണാവസരം: പി എസ് ശ്രീധരന്‍പിള്ളക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ശബരിമല യുവതീ പ്രവേശന വിധിയെത്തുടര്‍ന്നുണ്ടായ പ്രതിഷേധം സുവര്‍ണാവസരമാണെന്ന പ്രസംഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍പിള്ളക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. കോഴിക്കോട് ചേര്‍ന്ന യുവമോര്‍ച്ച യോഗത്തിലാണ് ശ്രീധരന്‍പിള്ളയുടെ പ്രസംഗം. ശബരിമല […]

India

സൈബർ തട്ടിപ്പ്; 17,000 വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്രം

ന്യൂഡൽ‌ഹി: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്‍റെ ഭാഗമായി 17,000 വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററിന്‍റെ നിർദേശപ്രകാരമാണ് നടപടി. കമ്പോഡിയ, മ്യാൻമാർ, ലാവോസ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് ഭൂരിഭാഗം നമ്പറുകളും. ഡിജിറ്റൽ അറസ്റ്റ് അടക്കമുള്ള കുറ്റകൃത്യങ്ങൾ പെരുകിയ സാഹചര്യത്തിലാണ് കേന്ദ്രം നിലപാട് […]

India

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ; ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ.പാർലമെന്റ് ശീതകാല സമ്മേളനത്തിൽ തന്നെ ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും. നവംബർ 25 ന് ആരംഭിക്കുന്ന പാർലമെന്റിന്റ ശീതകാല സമ്മേളനത്തിൽ അവതരണത്തിനും പരിഗണനയ്ക്കും പാസാക്കുന്നതിനുമായി 15 ബില്ലുകൾ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽത്തന്നെ രാജ്യം ഉറ്റു നോക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ലും […]

Health

പകല്‍ ഉറക്കം കൂടുതലാണോ? പ്രായമായവരിൽ പ്രീ ഡിമെൻഷ്യ സിൻഡ്രോമിന് കാരണമാകാമെന്ന് പഠനം

പകൽ സമയത്ത് അമിതമായി ഉറങ്ങുകയോ ദൈനംദിന പ്രവർത്തനങ്ങളിൽ ഉന്മേഷം ഇല്ലാതാവുകയോ ചെയ്യുന്നത് പ്രായമായവരിൽ മോട്ടോറിക് കോ​ഗ്നിറ്റീവ് റിസ്ക് (എംസിആർ) എന്ന പ്രീ ഡിമെൻഷ്യ സിൻഡ്രോം വികസിക്കാനുള്ള സാധ്യത വർധിപ്പിച്ചേക്കും. ഇത് ഡിമെൻഷ്യയായി പുരോ​ഗമിക്കാമെന്നും ന്യൂയോർക്കിലെ ആൽബർട്ട് ഐൻസ്റ്റീൻ കോളജ് ഓഫ് മെഡിസിൻ ​ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇടയ്ക്കിടെ […]

Keralam

‘മിയയ്‌ക്കെതിരെ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു’; പ്രചരിക്കുന്നത് വ്യാജമെന്ന് മൂലന്‍സ് ഗ്രൂപ്പ്

കൊച്ചി: നടി മിയയ്ക്ക് എതിരെ വിജയ് മസാല ഗ്രൂപ്പ് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയെന്നത് വ്യാജ പ്രചാരണമാണെന്ന് വിജയ് മസാല ബ്രാന്‍ഡിന്റെ ഉടമ മൂലന്‍സ് ഇന്റര്‍നാഷണല്‍ എക്‌സി0 പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. വിജയ് മസാലയുടെ ബ്രാന്‍ഡ് അംബാസിഡറായ മിയയ്ക്ക് എതിരെ കമ്പനി പരാതി നല്‍കേണ്ടതിന്റെ ആവശ്യമില്ലെന്നും […]

India

‘പ്രധാനമന്ത്രി അദാനിയുടെ സംരക്ഷകൻ, 2000 കോടിയുടെ അഴിമതി നടന്നിട്ട് അന്വേഷണമില്ല’; രാഹുൽ ഗാന്ധി

ഗൗതം അദാനി ഇന്ത്യൻ-അമേരിക്കൻ നയങ്ങൾ ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മോദിയും അദാനിയും ചേർന്ന് 2000 കോടിയുടെ അഴിമതി നടത്തി. അഴിമതിക്ക് പിന്നിൽ ഒരു വ്യക്തി അല്ല. ഇതിന് പിന്നിലെ നെറ്റ്‌വർക്കിനെ കോൺഗ്രസ്‌ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്‌ ആവശ്യപ്പെടുന്ന അന്വേഷണത്തെ […]

India

ഇന്ത്യയ്‌ക്ക് പുതിയ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍; കെ സഞ്ജയ് മൂര്‍ത്തി ചുമതലയേറ്റു

ന്യൂഡല്‍ഹി : മുന്‍ വിദ്യാഭ്യാസ സെക്രട്ടറി കെ സഞ്ജയ് മൂര്‍ത്തി രാജ്യത്തെ പുതിയ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായി ചുമതലയേറ്റു. രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് ഇദ്ദേഹത്തെ നിയമിച്ചത്. 1989ലെ ഹിമാചല്‍ പ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് മൂര്‍ത്തി. ഗിരീഷ് ചന്ദ്ര മുര്‍മുവിന്‍റെ പിന്‍ഗാമിയായാണ് മൂര്‍ത്തി ഈ പദവിയിലെത്തുന്നത്. തിങ്കളാഴ്‌ചയാണ് മൂര്‍ത്തിയെ […]

Keralam

സീപ്ലെയിൻ പദ്ധതി; സിപിഐ സമരത്തിലേക്ക്, AITUC ഒപ്പുശേഖരണം ആരംഭിച്ചു

സീപ്ലെയ്ൻ പദ്ധതിക്കെതിരെ സമരപരിപാടിയിലേക്ക് കടക്കാൻ എഐടിയുസി. പദ്ധതിക്കെതിരെ AITUC യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം ആരംഭിച്ചു. ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് വ്യക്തമാക്കി. നേരത്തെ സർക്കാറുമായി ചർച്ച നടത്തിയ ശേഷം സമരത്തെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. സിഐടിയുവും എഐടിയുസിയും അടക്കമുള്ള […]

District News

നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം നവംബര്‍ 24 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും

കോട്ടയം: നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം നവംബര്‍ 24 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും. തിരുക്കര്‍മങ്ങളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, വത്തിക്കാന്‍ സെക്രട്ടറിയേറ്റ് […]

Keralam

‘സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണം, കോടതി വിധി മുഖ്യമന്ത്രിക്കുള്ള തിരിച്ചടി’; വി.ഡി സതീശൻ

സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജിവെച്ചില്ലെങ്കിൽ സജി ചെറിയാൻ ഇനിയും പോലീസിനെ സ്വാധീനിക്കും. രാജിവെച്ച സജിയെ പിൻവാതിലിലൂടെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും വി.ഡി സതീശൻ പറഞ്ഞു. നേരത്തെ പോലീസിനെ സ്വാധീനിച്ച് അനുകൂല റിപ്പോർട്ടുണ്ടാക്കിയാണ് മന്ത്രി […]