Keralam

‘പാർലമെന്റ് തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സിപിഐഎം നേതാക്കൾക്ക് സമനില തെറ്റി’; വി ഡി സതീശൻ

പത്രപ്പരസ്യ വിവാദത്തിൽ പ്രതികരണവുമായി വി ഡി സതീശൻ. സിപിഐഎം വർഗീയത പ്രചരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മതപരമായ ഭിന്നിപ്പുണ്ടാക്കാൻ വേണ്ടിയുള്ള സിപിഐഎം ശ്രമം. പരസ്യം നൽകിയത് മതപരമായി ഭിന്നിപ്പുണ്ടാക്കാനുള്ള ദുരുദ്ദേശത്തോടെയാണ്. പരസ്യം നൽകിയതിന്റെ ഉത്തരവാദി മന്ത്രി എം ബി രാജേഷാണ്. പാർലമെന്റ് തെരെഞ്ഞടുപ്പ് തോൽവിക്ക് […]

Keralam

ജനവിധി എഴുതി പാലക്കാട്: ഇതുവരെ 33% മാത്രം പോളിങ്

പാലക്കാട്: തെരഞ്ഞെടുപ്പിന് മുമ്പേ അട്ടിമറികൾ നടന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർ ബുധനാഴ്ച വിധിയെഴുതും. വോട്ടെടുപ്പി‌ന്‍റെ ആദ്യ 5 മണിക്കൂര്‍ പിന്നിടുമ്പോള്‍ വോട്ടിംഗ് ശതമാനം 33.75% ആണ്. 2021 ലെ കണക്കുകളെ അപേക്ഷിച്ച് 10 ശതമാനത്തിലധികം കുറവാണിത്. ആദ്യ 2 മണിക്കൂറില്‍ മന്ദഗതിയിലായിരുന്നെങ്കില്‍ പല ബൂത്തുകളിലും ഇപ്പോള്‍ തിരക്കനുഭവപ്പെടുന്നുണ്ട്. രാവിലെ 7 […]

India

ഡല്‍ഹിയില്‍ രൂക്ഷമാകുന്ന വായുമലിനീകരണം: 50 ശതമാനം ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി സര്‍ക്കാര്‍

ഡല്‍ഹിയില്‍ മലിനീകരണ തോത് ഭയാനകമായ രീതിയില്‍ വര്‍ധിച്ച സാഹചര്യത്തില്‍ 50 ശതമാനം ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍. മലിനീകരണം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ’50 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യും. ഇത് നടപ്പിലാക്കുന്നതിനായി […]

District News

കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോട്ടയം പനച്ചിക്കാട് വാഹനാപകടം. ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചാന്നാനിക്കാട് സ്വദേശി മധുസൂദനൻ നായർ (60) ആണ് മരിച്ചത്. പാറയ്ക്കൽക്കടവിനു സമീപം കല്ലുങ്കൽക്കടവിൽ ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പനച്ചിക്കാട് പഞ്ചായത്ത് അംഗം പ്രിയ ഭാര്യയാണ്. […]

Keralam

മുനമ്പം പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വേണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കണ്ണൂര്‍: മുനമ്പം പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വേണമെന്നും ഭരണകുടങ്ങള്‍ നീതിയിലധിഷ്ഠിതമായി ഈ പ്രശ്‌നത്തെ സമീപിക്കമെന്നും കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. മുനമ്പം സമരത്തിന് ഐകദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി സംഘടിപ്പിച്ച പ്രതിഷേധ നീതിജ്വാലയും പ്രാര്‍ഥനാ സായാഹ്നവും ഉദ്ഘാടനം  ചെയ്തു പ്രസംഗിക്കുകയായിരുന്നു […]

Keralam

തൊണ്ടിമുതൽ കേസ്; ‘റിവ്യു ഹർജി നൽകും; വിചാരണ നേരിടും’; ആന്റണി രാജു

തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടണമെന്ന സുപ്രിംകോടതി വിധിയിൽ റിവ്യു ഹർജി നൽകുമെന്ന് ആന്റണി രാജു. അപ്പീൽ തള്ളിയതിൽ യാതൊരു ആശങ്കയില്ല ആന്റണി രാജു. 34 വർഷത്തെ കേസാണ്. അന്തിമവിജയം തനിക്ക് തന്നെയാകും. വിചാരണ നേരിടും. നിയമപരമായി ചെയ്യാവുന്ന കാര്യം ചെയ്യുമെന്ന് ആന്റണി രാജു വ്യക്തമാക്കി. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്താണ് […]

Keralam

‘സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്’ : വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി

പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പാലക്കാട്ടെ പത്രപരസ്യത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം. ബിജെപിക്ക് വേണ്ടിയാണ് സിപിഐഎം വര്‍ത്തമാനം പറയുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പത്ത് സമാധാനത്തിന് വേണ്ടി ശ്രമിക്കുകയാണ് സാദിക് അലി തങ്ങള്‍. അങ്ങാടിപ്പുറം […]

Keralam

കേരളത്തിൽ പന്ത് തട്ടാൻ മെസി എത്തും; സൗഹൃദ മത്സരം 2025ൽ, സ്ഥിരീകരിച്ച് മന്ത്രി

2025 ൽ നടക്കുന്ന സൗഹൃദ മത്സരത്തിനായി ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു എന്നും ഒന്നര മാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിലെത്തും എന്നും മന്ത്രി അറിയിച്ചു. രണ്ട് മത്സരങ്ങളാണ് ഉറപ്പിച്ചിട്ടുള്ളത്. ഏഷ്യയിലെ രണ്ട് […]

Keralam

‘കേരളത്തിലെ വ്യാപാരി സമൂഹത്തിന് ഉണർവുണ്ടാക്കുന്ന തീരുമാനം’; അർജന്റീനയുടെ വരവ് സ്വാഗതം ചെയ്ത് വ്യാപാരി സംഘടനകൾ

അർജന്റീനയുടെ കേരള ദൗത്യത്തെ സ്വാഗതം ചെയ്ത് വ്യാപാരി സംഘടനകൾ. കേരളത്തിന് വ്യാപാരി സമൂഹകത്തിന് വലിയ ഉണർവുണ്ടാക്കുന്ന തീരുമാനമാണെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾ നൽകുന്ന കൂപ്പണുകൾ ഉപയോഗിച്ച് ജനത്തിന് മത്സരം കാണാൻ അവസരം ഉണ്ടാകും. സാധാരണ വ്യാപാരികളെ സഹായിക്കാനുള്ള സർക്കാർ സന്നദ്ധതയ്ക്ക് വ്യാപാരി സംഘടനകൾ നന്ദി അറിയിച്ചു. […]

Keralam

തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി; ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീകോടതി

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീകോടതി വ്യക്തമാക്കി. ഇന്ന് മുതല്‍ ഒരു വര്‍ഷതിനകത്ത് വിചാരണ പൂര്‍ത്തിയാകണം എന്നാണ് നിര്‍ദേശം. ഹൈകോടതി നടപടികളില്‍ തെറ്റില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സി.ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. തൊണ്ടിമുതല്‍ […]