Keralam

കുറുവ ഭീതി; കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഇന്ന് ഒഴിപ്പിക്കും

കുറുവ ഭീതിയിൽ നടപടിയുമായി മരട് നഗരസഭ. കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കും. നഗരസഭ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങും. കുറുവ സംഘാംഗം സന്തോഷ് സെൽവത്തെ  ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ്  നഗരസഭയുടെ നടപടി. പ്രാദേശിക മത്സ്യബന്ധന തൊഴിലാളികളും ഇവരെ പ്രദേശത്തു നിന്ന് […]

World

പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഉക്രെയ്‌നുമെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കാം; ഉത്തരവില്‍ ഒപ്പിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍

പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഉക്രെയ്നുമെതിരെ ആവശ്യമുള്ളപ്പോള്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാമെന്ന ഉത്തരവില്‍ ഒപ്പിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഉക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ 1,000-ാം ദിവസത്തിലാണ് പുടിന്‍ ഉത്തരവില്‍ ഒപ്പിട്ടത്. റഷ്യയ്ക്കുള്ളിലെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതിന് അമേരിക്ക ഉക്രെയ്‌ന് അനുമതി നല്‍കിയതിന് പിന്നാലെയാണ് റഷ്യയുടെ സുപ്രധാന […]

Keralam

പാലക്കാട്ടെ എൽഡിഎഫിന്റെ പത്രപരസ്യം; എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നൽകിയതെന്ന് കണ്ടെത്തൽ

ഇന്ന് പാലക്കാട്ടെ സുപ്രഭാതം,സിറാജ് പത്രത്തിൽ സന്ദീപ് വാര്യർക്കെതിരെ എൽഡിഎഫ് നൽകിയ പരസ്യത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് കണ്ടെത്തൽ. എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നൽകിയത്. തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് ഇത്തരത്തിലുള്ള പരസ്യങ്ങൾ നൽകുമ്പോൾ പാലിക്കേണ്ട ചില നിബന്ധനകൾ ഉണ്ട് പക്ഷെ അവയൊന്നും തന്നെ ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തലിലൂടെ വ്യക്തമാകുന്നത്. പത്രത്തിൽ […]

Keralam

സ്വര്‍ണ്ണക്കടത്ത് കേസ്: ഇഡിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇ.ഡിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. വിചാരണ കേരളത്തില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജിയില്‍ ഇ.ഡി വാദത്തിന് തയാറാകാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ വിചാരണ എറണാകുളം പിഎംഎല്‍എ കോടതിയില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജിയില്‍ നിരന്തരം വിമര്‍ശനമുന്നയിക്കുകയാണ് സുപ്രീംകോടതി. വാദം കേള്‍ക്കുന്നത് മാറ്റണമെന്ന ഇഡിയുടെ […]

Business

ആദ്യ ബോബര്‍ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിള്‍, ട്രിപ്പര്‍ നാവിഗേഷന്‍ സിസ്റ്റം; റോയല്‍ എന്‍ഫീല്‍ഡ് ഗോവന്‍ ക്ലാസിക് 350 ലോഞ്ച് ശനിയാഴ്ച

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഗോവന്‍ ക്ലാസിക് 350 ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. 23 ന് മോട്ടോവേഴ്സ് 2024ല്‍ ബൈക്ക് അവതരിപ്പിച്ചതിന് ശേഷം റോയല്‍ എന്‍ഫീല്‍ഡ് വില പ്രഖ്യാപിക്കും. 350 സിസിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ബോബര്‍ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളാണിത്. ഭാരം കുറച്ച് വേഗം കൂട്ടാന്‍ […]

Keralam

‘സിപിഐഎം പരസ്യങ്ങൾക്ക് സംഘപരിവാർ ഭാഷ, കാഫിർ സ്ക്രീൻ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വെർഷൻ’; ഷാഫി പറമ്പിൽ

സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തി കാട്ടി സിറാജിലും, സുപ്രഭാതത്തിലും നൽകിയ പത്രപരസ്യത്തിനെതിരെ ഷാഫി പറമ്പിൽ. സിപിഐഎം പരസ്യങ്ങൾക്ക് സംഘപരിവാർ ഭാഷയാണെന്നും വർഗീയ ഭിന്നിപ്പിനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും ഷാഫി പറഞ്ഞു. കാഫിർ സ്ക്രീൻ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വെർഷൻനാണ് എൽഡിഎഫിന്റെ പുതിയ പത്രപരസ്യമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. എ കെ […]

General

സൗദി എംഒഎച്ചില്‍ സ്റ്റാഫ്‌ നഴ്‌സ് ഒഴിവുകള്‍, നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ്. ബേണ്‍സ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമര്‍ജന്‍സി റൂം (ഇആര്‍), ഐസിയു (അഡള്‍ട്ട്), എന്‍ഐസിയു (ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), ഓങ്കോളജി, ഓപ്പറേറ്റിങ് റൂം (ഒആര്‍), പിഐസിയു (പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), റിക്കവറി […]

World

മോദിയെ കാണുന്നത് സന്തോഷമെന്ന് ജോര്‍ജിയ മെലോണി, ജി 20 ഉച്ചകോടിയില്‍ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

റിയോ ഡി ജനീറോ: ജി 20 ഉച്ചകോടിക്കായി ബ്രസീലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തു. ഇറ്റലി, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുമുള്ള നേതാക്കളുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്. നൈജീരിയയിലെ ദ്വിദിന പര്യടനം […]

Keralam

‘ഒരു നാട് ഒലിച്ചുപോയെന്ന വൈകാരിക പരാമര്‍ശം തെറ്റ്’ ; മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിവാദ പരാമര്‍ശവുമായി വി മുരളീധരന്‍

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് വി മുരളീധരന്‍. ഒരു നാട് ഒലിച്ചുപോയെന്ന വൈകാരിക പരാമര്‍ശം തെറ്റ്. രണ്ടു പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും വി മുരളീധരന്‍ പറഞ്ഞു. പരാമര്‍ശത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. വി മുരളീധരന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് […]

Keralam

അമ്പലപ്പുഴയിലെ അരുംകൊല; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ കരൂരില്‍ കൊന്നുകുഴിച്ചു മൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജയചന്ദ്രന്റെ വീടിന്റെ പിന്നിലുള്ള പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം ചെറിയ തോതില്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. മൃതദേഹം കുഴിച്ചിട്ടതിന് ശേഷം ഇയാള്‍ ഈ പ്രദേശം നിരീക്ഷിച്ചിരുന്നു. അവിടെ നായ്ക്കള്‍ മാന്തുന്നത് ശ്രദ്ധയില്‍ പെട്ട ഇയാള്‍ കോണ്‍ക്രീറ്റ് […]