Keralam

‘എല്‍ഡിഎഫിന്റെയും ബിജെപിയുടെയും അണികള്‍ അസംതൃപ്തരാണ്, അവരെല്ലാം യുഡിഎഫിന് വോട്ടും ചെയ്യും’: കെ സുധാകരൻ

സന്ദീപ് വാര്യരെ അവമതിച്ച് സിപിഐഎം പത്രപരസ്യം വരെ നടത്തിയത് അവരുടെ ഗതികേടുകൊണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അന്തംവിട്ടവന്‍ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാര്‍ട്ടി. പരാജയഭീതി പാര്‍ട്ടിയെ തുറിച്ചുനോക്കുന്ന അവസ്ഥയിലാണ് സിപിഐഎം. പാര്‍ട്ടി എന്തുമാത്രം പ്രതിരോധത്തിലാണെന്ന് പരസ്യം സൂചിപ്പിക്കുന്നു. എല്ലാ മര്യാദകളും മാന്യതയും ലംഘിച്ചുകൊണ്ട് സിപിഐഎം പ്രസിദ്ധപ്പെടുത്തിയ […]

Keralam

‘പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിന് തടയിടാനുള്ള നാടകമാണ് വയനാട് ഹര്‍ത്താല്‍’ : വി.മുരളീധരൻ

വയനാട് ദുരന്തബാധിതർക്കുള്ള കേന്ദ്രത്തിന്റെ അധിക ധനസഹായത്തിന്റെ പേരിൽ ‘ഇൻഡി സഖ്യം ‘ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. അധികധനസഹായം നല്‍കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിന് തടയിടാം എന്ന പ്രതീക്ഷയിലുള്ള ഹര്‍ത്താല്‍ […]

Keralam

നടൻ സിദ്ദിഖിന് ആശ്വാസം; മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം. സുപ്രീംകോടതിയാണ് നടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പരാതി നല്‍കിയത് സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണെന്ന് വിലയിരുത്തിയാണ് സുപീംകോടതി നടപടി. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണം, […]

Keralam

മുഖ്യമന്ത്രിയെ വിമർശിച്ചാൽ പാണക്കാട് സാദിഖ് അലി തങ്ങളെ അതേ നാണയത്തിൽ വിമർശിക്കും; കെ ടി ജലീൽ എംഎൽഎ

മുഖ്യമന്ത്രിയേയും എതിർ രാഷ്ട്രീയ പാർട്ടികളെയും പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ വിമർശിച്ചാൽ അതേ നാണത്തിൽ തങ്ങളെയും മുസ്ലിംലീഗിനെയും വിമർശിക്കുമെന്ന് കെ ടി ജലീൽ എംഎൽഎ. വിമർശിക്കരുത് എന്ന് നിർബന്ധം ഉണ്ടെങ്കിൽ വിമർശനം ക്ഷണിച്ചു വരുത്തുന്ന പ്രസ്താവനയിൽ നിന്നും രാഷ്ട്രീയ പ്രചാരണത്തിൽ നിന്നും സാദിഖ് അലി തങ്ങൾ മാറി നിൽക്കണം. […]

Technology

സ്‌പേസ് എക്‌സുമായി കൈകോര്‍ത്ത് ISRO; അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 20 വിക്ഷേപണം വിജയകരം

ഐഎസ്ആര്‍ഒയുടെ അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 യുടെ വിക്ഷേപണം വിജയകരം. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായകരമാകും. ഫ്‌ളോറിഡയിലെ കേപ് കനാവറിലെ സ്പേസ് കോംപ്ലക്സ് 40 ല്‍ നിന്ന് […]

Business

ഡോളര്‍ ദുര്‍ബലം, രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു; സെന്‍സെക്‌സ് ഒറ്റയടിക്ക് 700 പോയിന്റ് മുന്നേറി

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിനിടെ രണ്ടു പൈസയുടെ വര്‍ധനയോടെ 84.40 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം. ഇന്നലെ നാലുപൈസയുടെ നേട്ടത്തോടെ 84.42 രൂപ എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. ഓഹരി വിപണിയിലെ തിരിച്ചുവരവും ഡോളറിന്റെ മൂല്യം ഇടിഞ്ഞതുമാണ് രൂപയ്ക്ക് ഗുണമായത്. അതിനിടെ ഇന്ത്യ […]

Business

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു

കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. 55,000ലേക്ക് താഴ്ന്ന സ്വര്‍ണവില 56000 കടന്നും കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപയാണ് വര്‍ധിച്ചത്. 56,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 7065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ […]

Keralam

വിഷം തുപ്പുന്ന പ്രസംഗം നടത്തിയ വ്യക്തിക്ക് വിശുദ്ധിയുടെ സർട്ടിഫിക്കറ്റ് കൊടുക്കുന്നു; മുസ്ലിം ലീഗിന് വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനത്തിൽ മുസ്ലിം ലീഗിന് വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. സന്ദർശനം മുസ്ലീം ലീഗിന് ഒഴിവാക്കാമായിരുന്നു. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ബിജെപി ശ്രമങ്ങൾക്ക് സഹായകരമാണ് പാണക്കാട്ടെ സന്ദർശനമെന്ന് മന്ത്രി വ്യക്തമാക്കി. ആർഎസ്എസിന്റെ ദീർഘകാല അജണ്ടകൾക്ക് സഹായകമാകുന്നതാണ് പണിയാണ് ലീഗ് എടുക്കുന്നത്. വിഷം തുപ്പുന്ന […]

India

‘ഡാറ്റ പങ്കുവയ്ക്കുന്നത് എന്തിന്?’; വാട്‌സ്ആപ്പ്‌ സ്വകാര്യതാനയത്തില്‍ മെറ്റയ്ക്ക് 213 കോടി പിഴ

ന്യൂഡൽഹി: ഫെയ്സ്ബുക്ക് ഇൻസ്റ്റ​ഗ്രാം, വാട്സാപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ). 2021 ലെ വാട്‌സ്ആപ്പ്‌ സ്വകാര്യതാനയ പരിഷ്കരണവുമായി ബന്ധപ്പെട്ട് മെറ്റ കൃത്രിമത്വം കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. ഡിജിറ്റൽ വിപണിയിലെ കുത്തക നിലനിർത്താനുള്ള […]

Keralam

അമ്പലപ്പുഴയില്‍ യുവതിയെ പ്ലെയർ കൊണ്ട് തലയ്ക്കടിച്ച് കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു, പ്രതി അറസ്റ്റിൽ

അമ്പലപ്പുഴയില്‍ അതിക്രൂര കൊലപാതകം. യുവതിയെ കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു. പ്രതി ജയചന്ദ്രന്‍ പോലീസ് പിടിയില്‍. വിജയലക്ഷ്മിയെ പ്ലെയർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. കൊലപാതകം നടന്നത് ഈ മാസം 7 നാണ്. വീടിന് സമീപത്താണ് കുഴിച്ചുമൂടിയത്. ദൃശ്യം സിനിമ മോഡൽ ആണ് കൊലപാതകമെന്ന് പോലീസ് […]