Keralam

സംസ്ഥാന സ്കൂൾ കായികമേള; ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ടീമിനെ അനുമോദിക്കുന്ന ചടങ്ങിൽ വിട്ട് നിന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂൾ കായികമേളയിൽ ജേതാക്കളായ താരങ്ങളെ അനുമോദിക്കുന്ന പരിപാടിയിൽ നിന്ന് വിട്ടു നിന്ന് വിദ്യാഭ്യാസ മന്ത്രി. ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ടീമിന് മണക്കാട് സ്കൂളിൽ നൽകിയ അനുമോദന ചടങ്ങിൽ നിന്നാണ് മന്ത്രി വി. ശിവൻകുട്ടി വിട്ടു നിന്നത്. പരിപാടിയിൽ മന്ത്രി പങ്കെടുക്കുമെന്നായിരുന്നു ഓഫീസിൽ നിന്ന് ആദ്യം അറിയിച്ചത്. മറ്റ് […]

Keralam

ശബരിമല കാനനപാതയില്‍ വാഹനം കേടായാല്‍ ആശങ്കപ്പെടേണ്ട!, അടിയന്തര സഹായത്തിന് മോട്ടോര്‍ വാഹനവകുപ്പ്; ഇതാ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍

തിരുവനന്തപുരം: ശബരിമല യാത്രയില്‍ ശരണപാതയില്‍ വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടാകുകയോ ചെയ്താല്‍ ഉടന്‍ തന്നെ സഹായത്തിന് എത്തുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല സേഫ് സോണ്‍ ഹെല്‍പ് ലൈന്‍ നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്. ഇലവുങ്കല്‍: 9400044991, 9562318181, എരുമേലി : 9496367974, 8547639173, […]

World

‘ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഉദ്ദേശ്യമില്ല’; ബൈഡന്‍ ഭരണകൂടത്തിന് ഇറാന്റെ സന്ദേശം

ഡോണള്‍ഡ് ട്രംപിനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ നിഷേധിച്ച് ജോ ബൈഡന്‍ ഭരണകൂടത്തിന് സന്ദേശം അയച്ച് ഇറാന്‍. ട്രംപിന്റെ ജീവനുവേണ്ടിയുള്ള ഏതൊരു ശ്രമവും ”യുദ്ധമായി” കണക്കാക്കുമെന്ന് ബൈഡന്‍ ഭരണകൂടം സെപ്റ്റംബറില്‍ ഇറാന് മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് ഈ സംഭവവികാസമുണ്ടായതെന്ന് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ […]

Keralam

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ആറുജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇരട്ടചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മാത്രമാണ് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് എറണാകുളം ജില്ലയില്‍ മഴ മുന്നറിയിപ്പ് ഇല്ല. അതേസമയം കോഴിക്കോട്, വയനാട് എന്നി ജില്ലകള്‍ക്ക് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, […]

Business

റിലയൻസ്-ഡിസ്‌നി ലയനം പൂർത്തിയായി: സംയുക്ത കമ്പനിയെ നിത അംബാനി നയിക്കും

ന്യൂഡല്‍ഹി: വയാകോം18 ഉം വാൾട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ മീഡിയ വിഭാഗവും തമ്മിലുള്ള ലയനം പൂർത്തിയായി. റിലയൻസ് ഇൻഡസ്ട്രീസിന്‍റെ മീഡിയ ബിസിനസ് വിഭാഗമാണ് വയാകോം18. വിനോദ വ്യവസായ രംഗത്തെ ഏറ്റവും വലിയ ലയനമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 120 ടിവി ചാനലുകളും ഹോട്‌സ്‌റ്റാർ, ജിയോ സിനിമ എന്നീ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും ഒന്നിക്കുന്ന വമ്പൻ […]

India

ഇലോണ്‍ മസ്‌കുമായി കൈകോര്‍ത്ത് ഐഎസ്ആര്‍ഒ; ജിസാറ്റ്-20 വിക്ഷേപണത്തിന് ഫാല്‍ക്കണ്‍ 9

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ റോക്കറ്റ് നിര്‍മ്മാണ കമ്പനിയായ സ്പേസ് എക്സ് ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുമായി കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. ജിസാറ്റ്-20 വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള കരാറാണ് സ്‌പേസ് എക്‌സ് സ്വന്തമാക്കിയത്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് അടുത്ത ആഴ്ച ആദ്യം വിക്ഷേപണം നടക്കും. 4700 […]

Keralam

വെറുപ്പിന്‍റെയും പാപികളുടെയും ഇടയിലേക്കാണ് സന്ദീപ് ചെന്നെത്തിയിരിക്കുന്നത്: പത്മജ വേണുഗോപാൽ

പാലക്കാട്: ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക് മാറിയ സന്ദീപ് വാര്യർക്ക് ഫേസ്ബുക്കിലൂടെ മറുപടി നൽകി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. സ്നേഹത്തിന്‍റെ കടയിൽ അല്ലാ നിങ്ങൾ മെമ്പർഷിപ്പ് എടുത്തതെന്നും. വെറുപ്പിന്‍റെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങൾ ചെന്ന് എത്തിയിരിക്കുന്നതെന്നും അതു കാലം തെളിയിക്കുമെന്നുമാണ് പത്മജ കുറിപ്പിൽ വ്യക്തമാക്കിയത്. എത്ര വലിയ കുഴിയിലാണ് വീണിരിക്കുന്നതെന്ന് […]

Keralam

‘വെർച്വൽ ക്യൂ ശബരിമല തീർത്ഥാടനം സുഗമമാക്കി’: മന്ത്രി വി.എൻ. വാസവൻ

വെർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർത്ഥാടകർക്ക് ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ. 30,000 പേരാണ് നടതുറന്ന വെള്ളിയാഴ്ച ദർശനത്തിനായി വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. ഇതിൽ 26,942 പേർ ദർശനം നടത്തി. സ്‌പോട്ട് ബുക്കിങ് വഴി 1872 ഭക്തരും എത്തി. […]

Keralam

‘സന്ദീപ് വാര്യർക്ക് സ്നേഹത്തിൻ്റെ കടയിൽ വലിയ കസേരകൾ ലഭിക്കട്ടെ’;കെ സുരേന്ദ്രൻ

സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസിൻ്റെ പരാജയത്തിൻ്റെ ആഴം എത്രമാത്രമുണ്ട് എന്നതിൻ്റെ തെളിവാണ് സന്ദീപിനെ സ്വീകരിച്ചതെന്നും സുരേന്ദ്രൻ പരിഹസിച്ചു. കസേര കിട്ടിയില്ലെന്ന് പറഞ്ഞ് സന്ദീപ് കോൺഗ്രസിൽ പോയി എന്നും ‘മൊഹബത് കാ ദൂക്കാനിൽ’ വലിയ കസേരകൾ കിട്ടട്ടെ എന്നും സുരേന്ദ്രൻ പരിഹസിച്ചു. സന്ദീപിനെതിരെ […]

Entertainment

ത്രില്ലടിപ്പിക്കുന്ന അന്വേഷണവുമായി ‘ആനന്ദ് ശ്രീബാല’; എങ്ങും പോസിറ്റീവ്

വിഷ്ണു വിനയന്റെ ആദ്യ സംവിധാന ചിത്രമായ ‘ആനന്ദ് ശ്രീബാല’ മികച്ച പ്രതികരണത്തോടെ പ്രദർശനമാരംഭിച്ചു. പതിഞ്ഞ താളത്തിൽ തുടങ്ങി പതിയെ പ്രേക്ഷകൻ്റെ ഉള്ളുലക്കാൻ പാകത്തിൽ കൊട്ടിക്കയറുന്ന ത്രില്ലർ ഡ്രാമ ഇൻവസ്റ്റിഗേഷൻ സിനിമയാണ് ആനന്ദ് ശ്രീബാല എന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. വിഷ്ണുവിനയ് എന്ന നവാഗത സംവിധായകൻ തൻ്റെ ആദ്യ ചിത്രം […]