Keralam

സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

78 -ാം സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 15 പുതുമുഖ താരങ്ങളാണ് ടീമിൽ ഉള്ളത്. ട്രോഫി ഒരിക്കൽക്കൂടി നാട്ടിലെത്തിക്കാൻ ലക്ഷ്യമിട്ട് ഇറങ്ങുന്ന ടീമിൽ സൂപ്പർ ലീഗ് കേരളയിൽ തിളങ്ങിയ നിരവധി താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. സൂപ്പർ ലീഗിലെ 10 […]

Keralam

വയനാട് ദുരന്തം; ‘കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ല, കേരളത്തിന് വീഴ്‌ച ഉണ്ടായിട്ടില്ല’: കെവി തോമസ്

എറണാകുളം: വയനാടിനോടുള്ള കേന്ദ്ര സർക്കാർ അവഗണന കേരളത്തോടുള്ള നിഷേധാത്മക നിലപാടിന്‍റെ ഭാഗമെന്ന് കെവി തോമസ്. ഇത് അംഗീകരിക്കാൻ കഴിയില്ലന്നും നിയമപരമായും മറ്റുമാർഗങ്ങളിലൂടെയും മുന്നോട്ട് പോകുമെന്നും ഡൽഹിയിലുളള കേരള സർക്കാർ പ്രതിനിധിയായ കെവി തോമസ് വ്യക്തമാക്കി. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനത്തെക്കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു […]

Sports

പാക് അധീന കശ്മീരിലേക്ക് ചാമ്പ്യന്‍സ് ട്രോഫിയുടെ പര്യടനം ഇല്ല; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം ഐസിസി റദ്ദാക്കി

ഇസ്ലാമാബാദ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ പാക് അധീന കശ്മീരില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലൂടെയുള്ള പര്യടനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) റദ്ദാക്കി. 2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി പാക് അധീന കശ്മീരില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളായ സ്‌കാര്‍ഡു, മുറെ, മുസാഫറാബാദ് എന്നിവിടങ്ങളിലൂടെ പര്യടനം നടത്തുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. […]

Keralam

ഇനി ശരണമന്ത്രങ്ങളുടെ നാളുകള്‍; മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു

പത്തനംതിട്ട: ഇനി ശരണമന്ത്രധ്വനികളുടെ കാലം. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി […]

India

രഞ്ജി ട്രോഫിയില്‍ കേരളം 291ന് ഓള്‍ഔട്ട്, 10 വിക്കറ്റും വീഴ്‌ത്തി ഹരിയാനയുടെ അൻഷുൽ കംബോജ്

റോഹ്‌തക് (ഹരിയാന): രഞ്ജി ട്രോഫിയില്‍ ഹരിയാനയ്ക്കെതിരെ കേരളം 291 റൺസിന് ഓൾഔട്ട്. മൂന്നാം ദിവസം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയിലാണ് കേരളം ബാറ്റിങ് തുടങ്ങിയത്. ഹരിയാനയുടെ ഫാസ്റ്റ് ബോളർ അൻഷുൽ കംബോജാണ് കേരളത്തിന്‍റെ പത്തു വിക്കറ്റുകളും വീഴ്ത്തിയത്. ലാഹ്‌ലിയിലെ ചൗധരി ബൻസി ലാൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് […]

India

നരേന്ദ്ര മോദിയെ ഞങ്ങള്‍ക്ക് ഭയമില്ല’; പ്രധാനമന്ത്രി ശതകോടീശ്വരന്‍മാരുടെ കയ്യിലെ കളിപ്പാവയെന്ന് രാഹുല്‍ ഗാന്ധി

ഗോഡ്ഡ(ജാര്‍ഖണ്ഡ്): തന്‍റെ കക്ഷിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജാര്‍ഖണ്ഡിലെ മഹാഗാമ മണ്ഡലത്തില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുല്‍. നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ കക്ഷിയും ചേര്‍ന്ന് മുംബൈയിലെ ധാരാവിയെ അദാനിക്ക് നല്‍കാന്‍ ശ്രമിക്കുകയാണ്. അന്‍പത്താറ് ഇഞ്ച് നെഞ്ചളവും മന്‍കിബാതുകാരനുമായ മോദിയെ തങ്ങള്‍ ഭയക്കുന്നില്ല. ശതകോടീശ്വരന്‍മാരുടെ […]

Keralam

‘ഇ.പിയെ വിശ്വസിക്കുന്നു, ആത്മകഥ വിവാദം പാർട്ടി അന്വേഷിക്കില്ല’; എം.വി ഗോവിന്ദൻ

ആത്മകഥ ഒരു തരത്തിലും പാർട്ടിയെ ബാധിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുസ്തക വിവാദത്തിൽ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചു. പാർട്ടി അന്വേഷണം നടത്തുന്നില്ല. നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇപിയെ പാർട്ടി വിശ്വസിക്കുന്നു. ഇപി നിയമപരമായി മുന്നോട്ട് പോകട്ടെ. പുസ്തകം പ്രസിദ്ധീകരിക്കാൻ ആരേയും ഏൽപിച്ചിട്ടില്ല. […]

Keralam

48 ഹോട്ട്‌സ്‌പോട്ടുകള്‍, അരമണിക്കൂര്‍ വീതം ഇന്‍റര്‍നെറ്റ്; ശബരിമലയില്‍ ബിഎസ്എന്‍എല്ലിന്‍റെ സൗജന്യ വൈഫൈ

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാല മകരവിളക്ക് മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്കായി ബിഎസ്എൻഎല്ലിന്‍റെ സൗജന്യ വൈഫൈ. ശബരിമലയിൽ എത്തുന്നവർക്ക് ഒരു സിമ്മില്‍ അര മണിക്കൂര്‍ വീതം സൗജന്യമായി വൈഫൈ സേവനം ലഭ്യമാക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച് ഇതിനായി നിലയ്ക്ക‌ല്‍ മുതല്‍ സന്നിധാനം വരെ 48 ഇടങ്ങളില്‍ വൈഫൈ ഹോട്ട് സ്പോട്ടുകള്‍ സ്ഥാപിച്ചതായി […]

Keralam

കേരള സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് ആലപ്പുഴയില്‍ പതാക ഉയർന്നു

ആലപ്പുഴ: കേരള സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് പതാക ഉയർന്നു. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻ ബാബു പതാക ഉയർത്തി. ശാസ്ത്രോത്സവത്തിൻ്റെ പ്രധാന വേദിയായ ആലപ്പുഴ സെൻ്റ് ജോസഫ്‌സ് എച്ച് എസ് എസ് അങ്കണത്തിലാണ് ചടങ്ങ് നടന്നത്. ശാസ്ത്രോത്സവത്തിൻ്റെ മുന്നോടിയായി വിളംബര ജാഥയും നടന്നു. നവംബർ 15 മുതൽ 18 വരെയാണ് കേരള […]

Keralam

വയനാട് ദുരന്തസഹായത്തില്‍ കേന്ദ്രത്തിന്റെത് വിപരീത നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: വയനാട് ദുരന്തസഹായത്തില്‍ കേന്ദ്രത്തിന്റെത് വിപരീത നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇത്രയൊന്നും ദുരന്തമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എംവി […]