Keralam

കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം നടക്കുന്നുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ

എറണാകുളം: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം നടക്കുന്നതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തിൻ്റെ പുരോഗതി മൂന്നാഴ്‌ചയ്‌ക്ക് ശേഷം അറിയിക്കണമെന്ന് സിംഗിൾ ബെഞ്ച് കേന്ദ്രത്തിന് നിർദേശം നൽകി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കുഴൽപ്പണക്കേസിലെ അൻപതാം സാക്ഷിയായ സന്തോഷാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തിലെ ഹവാല, കളളപ്പണ ഇടപാടുകൾ പരിശോധിക്കുന്നതായി മൂന്ന് വർഷം […]

Keralam

ദേശീയ സ്‌കൂള്‍ കായിക മേള; ടിക്കറ്റില്ല, പെരുവഴിയിലായി താരങ്ങള്‍

കൊച്ചി: ദേശീയ സ്‌കൂള്‍ കായിക മേളയ്ക്കുള്ള താരങ്ങളുടെ യാത്ര പ്രതിസന്ധിയില്‍. ചെസ്സ്, ബാഡ്മിന്റണ്‍ താരങ്ങള്‍ക്കാണ് ഭോപ്പാലിലേക്കുള്ള ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുങ്ങിയത്. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കിലും കണ്‍ഫര്‍മേഷന്‍ ലഭിക്കാത്തതിനാല്‍ യാത്ര ചെയ്യാനായില്ല. ഈ മാസം 17നാണ് മത്സരം. സംഭവം വാര്‍ത്തയായതോടെ കുട്ടികള്‍ക്ക് വിമാനത്തില്‍ യാത്ര ഒരുക്കാമെന്നും ടിക്കറ്റിന്റെ […]

India

U19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം മുഹമ്മദ് ഇനാൻ

2024ലെ U19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ മലയാളി താരം മുഹമ്മദ് ഇനാൻ ഇടം നേടി. തൃശൂർ അയ്യന്തോള്‍ സ്വദേശികളായ ഷാനവാസിന്റെയും റഹീനയുടെയും മകനാണ് മുഹമ്മദ് ഇനാൻ. ഓസ്‌ട്രേലിയക്കെതിരെയായ അണ്ടര്‍ – 19 ടെസ്റ്റ് – ഏകദിന പരമ്പരയില്‍ ഇനാന്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും […]

Uncategorized

കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

കൊല്ലം തുരുത്തിക്കര എം.ടി.യു.പി.എസ്സിലെ ആറാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണ് പരുക്കേറ്റ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. സ്കൂളിലെ ആഴമേറിയ കിണറിന് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന്.  ഇന്ന് രാവിലെ […]

Keralam

‘ഡ്യൂട്ടിയായി മാത്രമല്ല, മനുഷ്യസേവനമായി കാണണം’; നാളെ ഉച്ചയ്ക്ക് ഒരുമണി മുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തര്‍ക്ക് പ്രവേശനം

പത്തനംതിട്ട: മണ്ഡല – മകരവിളക്ക് ഉത്സവത്തിനായി വെള്ളിയാഴ്ച വൈകീട്ട് ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് കേരള പോലീസ് അറിയിച്ചു. ഉത്സവകാലം സുരക്ഷിതമാക്കുന്നതിന് ഭക്തജനങ്ങള്‍ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും കേരള പോലീസ് അഭ്യര്‍ഥിച്ചു. അതിനിടെ, ഇക്കൊല്ലത്തെ ശബരിമല തീര്‍ത്ഥാടനത്തിന്റെ […]

India

പുതിയ പാമ്പൻ പാലം സക്‌സസ്; പരീക്ഷണ ഓട്ടം പൂർത്തിയായി

പുതിയ പാമ്പൻ പാലം യാഥാർഥ്യമാകാൻ ഇനി ദിവസങ്ങൾ മാത്രം. പരിക്ഷണയോട്ടവും വിജയിച്ച് ട്രെയിനുകളുടെ ചൂളം വിളി കേൾക്കാൻ തയ്യാറായി നിൽക്കുകയാണ് പാമ്പൻ പാലം 2.0. സതേൺ റെയിൽവേ സേഫ്റ്റി കമ്മീഷ്ണർ എ എം ചൗധരിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇതോടെ പാലം തുറക്കുന്നതിന് മുൻപുള്ള എല്ലാ സുരക്ഷാ പരിശോധനകളും […]

Keralam

കേരളത്തിൽ നിന്ന് കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് റെയിൽവേ പ്രത്യേക കോച്ച് അനുവദിക്കണം: മന്ത്രി വി അബ്ദുറഹ്മാൻ

കേരളത്തിൽനിന്ന് ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായികതാരങ്ങൾക്ക് ട്രെയിനുകളിൽ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് കായിക മന്ത്രി അബ്ദുറഹ്മാൻ. ആവശ്യമുന്നയിച്ച് റെയിൽവേ ബോർഡ് ചെയർമാന് കത്തയച്ചു. ബാഡ്മിന്റൺ താരങ്ങൾക്ക് ട്രെയിൻ ടിക്കറ്റ് കിട്ടാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. റെയിൽവേ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കത്തിൽ വ്യക്തമാക്കുന്നു. നിലവിൽ ദേശീയ മത്സരങ്ങൾക്ക് പോകുന്ന […]

Keralam

മണ്ഡല മകരവിളക്ക് മഹോത്സവം, ശബരിമല നട നാളെ തുറക്കും

മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കമാകും. വൈകിട്ട് അഞ്ചിന് പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന ശേഷം ആഴിയിൽ അഗ്നിപകരും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും നാളെ ചുമതലയേൽക്കും. വൃശ്ചിക മാസം ഒന്നിന് പുലർച്ചെ മൂന്നു മണിക്കാണ് നട തുറക്കുക. അയ്യപ്പഭക്തരെ […]

Keralam

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ല; മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വയനാട്ടിലെ മുണ്ടക്കൈ- ചുരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ വി തോമസിനെയാണ് ഇക്കാര്യം അറിയിച്ചത്. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സഹായം […]

No Picture
Keralam

ഇ പി ജയരാജന്റെ ആത്മകഥ വിവാദം; ഉപതിരഞ്ഞെടുപ്പിന് ശേഷം വിശദമായി പരിശോധിക്കാൻ സിപിഐഎം

ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഉലഞ്ഞ് പാർട്ടി. തള്ളിപ്പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ ഭാഗങ്ങൾ പാർട്ടിയെ തെല്ലൊന്നുമല്ല വെട്ടിലാക്കിയത്. വിവാദഭാഗങ്ങൾ പുറത്തുവന്നില്ലായിരുന്നുവെങ്കിൽ ഇതേ ഉള്ളടക്കത്തോടെ പുസ്തകം പ്രസിദ്ധീകരിക്കുമായിരുന്നോ? വിവാദ ഉള്ളടക്കം തയ്യാറാക്കിയതാര് ? തിരഞ്ഞെടുപ്പ് ദിനത്തിൽ ചോർന്നത് എങ്ങനെ? ഇക്കാര്യങ്ങൾ സിപിഐഎം പരിശോധിക്കുന്നുണ്ട്. ഉപ തിരഞ്ഞെടുപ്പിന് […]