Keralam

‘ഇപി ഈസ് നോട്ട് പിണറായി വിജയന്‍, തറവാടിത്തമുള്ളയാള്‍’; പിന്തുണയുമായി അന്‍വര്‍

തൃശൂര്‍: ആത്മകഥാ വിവാദത്തില്‍ ഇപി ജയരാജനൊപ്പമെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഇപി ഒരിക്കലും അങ്ങനെ പറയില്ലെന്നും ഇപ്പോള്‍ നടക്കുന്ന വിവാദം വ്യക്തമായ ഗൂഢാലോചനയാണെന്നും അന്‍വര്‍ പറഞ്ഞു.’ഇപി ഈസ് നോട്ട് പിണറായി വിജയന്‍. അദ്ദേഹം തറവാടിത്തമുള്ളയാളാണ്. പിണറായിയെപ്പോലെ തറവാടിത്തമില്ലാത്ത കാര്യങ്ങള്‍ പറയില്ല. എന്തും പറഞ്ഞോട്ടെ, അദ്ദേഹം വര്‍ഗീയവാദിയാണെന്ന് പറഞ്ഞാല്‍ സമ്മതിക്കില്ല. […]

Keralam

ദേശസ്നേഹം വളർത്തും ‘അമരൻ’ സ്കൂളുകളിലും കോളജുകളിലും പ്രദർശിപ്പിക്കണമെന്ന് ബി ജെ പി

മേജർ മുകുന്ദ് വരദരാജന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള തമിഴ് ചിത്രം ‘അമരൻ’ സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. പുതിയതലമുറയിൽ ദേശസ്നേഹം വളർത്താൻ സിനിമ ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുന്നത്. സിനിമയെ എതിർക്കുന്നവർ രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും എതിരാണെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് എ.എൻ.എസ്. […]

India

ഇന്ത്യയുടെ ലോംഗ്-റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്‍റെ ആദ്യ പരീക്ഷണം വിജയകരം

ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷന്‍റെ (ഡിആർഡിഒ) ആദ്യ ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിൻ്റെ (എൽആർഎൽഎസിഎം) പരീക്ഷണം വിജയകരം. ചൊവ്വാഴ്ച ഒഡീഷ തീരത്ത് ചാന്ദിപൂരിലെ ഇൻ്റഗ്രേറ്റഡ് ടെസ്‌റ്റ് റേഞ്ചിൽ (ഐടിആർ) നടന്ന പരീക്ഷണം വിജയം കണ്ടു. മൊബൈൽ ആർട്ടിക്യുലേറ്റഡ് ലോഞ്ചർ ഉപയോഗിച്ചായിരുന്നു പരീക്ഷണം നടത്തിയത്. റഡാർ, […]

Keralam

ശബരിമല ദര്‍ശന സമയം 18 മണിക്കൂറാക്കി, പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ അനുവദിക്കില്ല

മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു. നവംബര്‍ 15 വൈകിട്ട് അഞ്ചിന് നട തുറക്കും. ദര്‍ശന സമയം 16 മണിക്കൂറില്‍ നിന്നും 18 മണിക്കൂറാക്കി. പ്രതിദിനം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യമുണ്ടാകും. 70,000 പേർ വെര്‍ച്ച്വല്‍ ക്യൂവിലുണ്ടാകും. 10,000 പേർ […]

Keralam

ഞാന്‍ എഴുതിയത് വിശ്വസ്തനായ ഒരു മാധ്യമപ്രവര്‍ത്തകന് എഡിറ്റ് ചെയ്യാന്‍ കൊടുത്തു, അദ്ദേഹം അത് പുറത്തുവിടുമെന്ന് കരുതുന്നില്ല’: ഇ പി ജയരാജന്‍

തന്റെ ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാന്‍ ഏല്‍പ്പിച്ചിട്ടില്ലെന്ന് ഇ പി ജയരാജന്‍. താന്‍ എഴുതി പൂര്‍ത്തിയാക്കിയിട്ടുപോലും ഇല്ലാത്ത പുസ്തകം ഇന്ന് രാവിലെ പ്രകാശനം ചെയ്യുമെന്ന് പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഡി സി ബുക്‌സ് ഉടമയെ ഉള്‍പ്പെടെ ബന്ധപ്പെട്ടെന്നും രവി ഡി സി ഇക്കാര്യങ്ങള്‍ അന്വേഷിക്കാമെന്ന് […]

Health

പ്രമേഹം മുതൽ സമ്മർദ്ദം വരെ ചെറുക്കും; നിസാരക്കാരനല്ല കറുവപ്പട്ടയില

ഇന്ത്യൻ അടുക്കളകളിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കറുവപ്പട്ടയില. ഭക്ഷണത്തിന് രുചിയും മണവും നൽകാനായി ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിനു പുറമെ നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലയാണിത്. ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഫംഗൽ, ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ എന്നിവ ഇവയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ […]

District News

‘ഇപി ജയരാജൻ നിഷ്‌കളങ്കൻ, പറയാനുള്ളതെല്ലാം തുറന്ന് പറയും’: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം: ഇപി ജയരാജന്‍റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഇപി നിഷ്‌കളങ്കനായ മനുഷ്യനാണെന്നും പറയാനുള്ളതെല്ലാം തുറന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ശത്രുക്കളും മിത്രങ്ങളുണ്ട്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഇപി ജയരാജന്‍ എഴുതിയ ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചത് ശരിയല്ലെന്ന് പറയാന്‍ താന്‍ ആളല്ല. […]

India

ICC T20 റാങ്കിംഗില്‍ സഞ്ജു സാംസണ് വന്‍ നേട്ടം; ആദ്യ പത്തില്‍ സൂര്യയും ജയ്‌സ്വാളും മാത്രം

ICC T20 റാങ്കിംഗില്‍ നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസണ്‍. 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 39-ാം റാങ്കിലെത്തി. ആദ്യ പത്ത് സ്ഥാനങ്ങളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണുള്ളത്. ഒരു സ്ഥാനം നഷ്ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തേക്കിറങ്ങി. ആറാം സ്ഥാനത്തുണ്ടായിരുന്ന യശസ്വി ജയ്‌സ്വാള്‍ ഏഴാം […]

Business

സ്വിഗ്ഗിയുടെ ഓഹരി വിപണിയിലെ അരങ്ങേറ്റം; 500 ജീവനക്കാര്‍ കോടിപതികളായി

ന്യൂഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ ഓഹരി വിപണിയിലെ അരങ്ങേറ്റത്തിന് പിന്നാലെ കോടിപതികളായി കമ്പനിയിലെ നിലവിലെ ജീവനക്കാരും മുന്‍ ജീവനക്കാരും. 500ലധികം പേരാണ് സ്വിഗ്ഗിയിലൂടെ കോടിപതി ക്ലബിലെത്തിയിരിക്കുന്നത്. 5,000 ജീവനക്കാര്‍ക്ക് ഇഎസ്ഒപി(എംപ്ലോയിസ് സ്‌റ്റോക്ക് ഒപ്ഷന്‍ പ്ലാന്‍)വഴി 9000 കോടി രൂപയാണ് എത്തുക. സ്വിഗ്ഗിയുടെ പ്രാരംഭ ഓഹരി […]

Keralam

‘ഇ പിയുടെ ആത്മകഥ പ്രകാശനം തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു’; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഗുരുതര ആരോപണവുമായി വി ഡി സതീശന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നാണ് ആരോപണം. ഡി സിയുടെ ഓഫീസിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചുവെന്നും പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് പറഞ്ഞാണ് വിളിച്ചതെന്നും വിഡി സതീശന്‍ ആരോപിച്ചു. അല്ലെങ്കില്‍ പുസ്തകം ഇന്ന് ഉച്ചയ്ക്ക് പുറത്തു വന്നേനെയെന്നും […]