Keralam

‘നിങ്ങളുടെ വോട്ടാണ് ജനാധിപത്യത്തിന്‍റെ കരുത്ത്, വയനാടിന്‍റെ ഭാവിക്കായി നമുക്കൊരുമിച്ച് കൈകോര്‍ക്കാം’, പ്രതികരണവുമായി പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളോട് വോട്ട് ചെയ്യാൻ അഭ്യര്‍ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ മലയാളത്തിലാണ് വോട്ട് ചെയ്യാൻ പ്രിയങ്ക അഭ്യര്‍ഥിച്ചത്. വോട്ടിലൂടെ നിങ്ങൾ രേഖപ്പെടുത്തുന്ന നിലപാടാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ കരുത്തെന്നും, വയനാടിന്‍റെ ഭാവിക്കായി നമുക്കൊരുമിച്ച് കൈകോർത്ത് മുന്നേറാമെന്നും പ്രിയങ്ക […]

Keralam

‘ഇപി പച്ചയായ ഒരു മനുഷ്യൻ; പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങൾ വ്യക്തമാകൂ’; പി സരിൻ

ഇപി ജയരാജന്റെ ആത്മകഥയിലെ പരാമർശങ്ങളിൽ പ്രതികരണവുമായി പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ. പുറത്ത് വന്ന പ്രസ്താവനകൾ ഇപി ജയരാജൻ നിഷേധിച്ചു എന്നാണ് മനസിലാക്കുന്നതെന്ന് പി സരിൻ പറയുന്നു. ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു എന്നാണ് മനസിലാക്കുന്നതെന്ന് സരിൻ പ്രതികരിച്ചു. ഏതെങ്കിലും തെറ്റിധാരണയുടെ പേരിൽ തനിക്കെതിരെ പരാമർശം ഉണ്ടായെങ്കിൽ അത് […]

Sports

സഞ്ജു കസറുമോ?; ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടി 20 ഇന്ന്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി 20 മത്സരം ഇന്ന് നടക്കും. സെഞ്ചൂറിയനില്‍ ഇന്ത്യന്‍ സമയം 8.30 നാണ് മത്സരം ആരംഭിക്കുക. നാലു മത്സര പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാണ്. ആദ്യ മത്സരം ഇന്ത്യ 61 റണ്‍സിന് വിജയിച്ചപ്പോള്‍, രണ്ടാം ടി 20 മൂന്നു വിക്കറ്റിന് വിജയിച്ച് ദക്ഷിണാഫ്രിക്ക […]

Keralam

‘രണ്ടാം പിണറായി സർക്കാർ ദുർബലം; പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണം’; ആത്മകഥയിൽ തുറന്നെഴുതി ഇപി ജയരാജയൻ

രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഐഎം നേതാവ് ഇപി ജയരാജയൻ. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തിൽ പറയന്നു. തന്റെ ഭാഗം കേൾക്കാതെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. വിവാദ വിഷയങ്ങളിൽ ഉൾപ്പെടെ ഇപിയുടെ […]

Keralam

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭിച്ചേക്കും. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യുനമർദത്തിന്റെയും തെക്കു കിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴിയുടെയും […]

India

1,444 മുതല്‍ ടിക്കറ്റ്, യാത്രക്കാര്‍ക്ക് വന്‍ ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ന്യൂഡല്‍ഹി: വിമാന ടിക്കറ്റില്‍ വന്‍ ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. എക്‌സ്പസ്ര് ലൈറ്റ് ഓഫര്‍ പ്രകാരം 1,444 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. നവംബര്‍ 13ന് വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ 19 മുതല്‍ 2025 ഏപ്രില്‍ 30 വരെയുള്ള യാത്രക്കാണ് ഈ ഓഫര്‍. […]

Keralam

പോലീസ് വിലക്ക് ലംഘിച്ച് വാർത്ത സമ്മേളനം; പി.വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശിച്ച് കളക്ടർ

ചേലക്കരയിൽ പോലീസ് വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം നടത്തിയ പിവി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം. തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഢ്യനാണ് റിട്ടേണിങ് ഓഫിസർക്ക് കേസെടുക്കാൻ നിർദേശം നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.വാർത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നൽകിയിട്ടും നിർദേശം ലംഘിച്ച് പിവി അൻവർ വാർത്ത സമ്മേളനം […]

District News

കോട്ടയം റയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം ഉദ്ഘാടനം ചെയ്തു

കോട്ടയം:കോട്ടയം റയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം  കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു റയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച രണ്ടാം കവാടത്തിലെ ബുക്കിംഗ് കൗണ്ടർ എസ്കലേറ്റർ എന്നിവയുടെ ഉദ്ഘാടനവും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവ്വഹിച്ചു.

India

കുട്ടികളെ ദത്തെടുക്കുന്ന അമ്മമാർക്കുള്ള ആനുകൂല്യങ്ങളിൽ വ്യക്തത വേണം; കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി: മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന സ്‌ത്രീകൾക്ക് മാത്രം 12 ആഴ്‌ചത്തെ പ്രസവാവധി പോലുള്ള ആനുകൂല്യങ്ങൾ അനുവദിക്കുന്ന മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിലെ വ്യവസ്ഥയുടെ യുക്തി വ്യക്തമാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകരോട് കോടതി നിരവധി ചോദ്യങ്ങളുന്നയിച്ചു. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍, ദത്തെടുക്കുന്ന കുട്ടിക്ക് മൂന്ന് […]

District News

കോട്ടയം റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടം ഉദ്‌ഘാടനം; കേന്ദ്രമന്ത്രിയെ അവഹേളിച്ചെന്ന് പരാതി

കോട്ടയം: റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം കവാടത്തിൻ്റെ ഉദ്ഘാടന വേളയിൽ കേന്ദ്ര സർക്കാരിനെയും കേന്ദ്ര റെയിൽവേ മന്ത്രിയെയും ഉദ്ഘാടകനായ കേന്ദ്രമന്ത്രി ജോർജ് കുര്യനെയും അവഹേളിച്ചെന്ന് ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി ആരോപിച്ചു. സംഭവത്തിൽ കേന്ദ്ര റെയിൽ വേ മന്ത്രിക്കും റെയിൽവേ അതോറിറ്റിക്കും പരാതി നൽകുമെന്ന് ബിജെപി ജില്ല ജനറൽ സെക്രട്ടറി പിജി […]