Keralam

കേരള തീരത്തിന് സമീപം ചക്രവാതചുഴി; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കന്‍ അറബിക്കടലിന് മുകളിലായി ചക്രവാതചുഴിക്ക് പുറമെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാട് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. തല്‍ഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. […]

Environment

അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രം ‘വീർ സവർക്കർ’

55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ മാസം 20 മുതൽ 28 വരെ ഗോവയിൽ നടക്കും. 81 രാജ്യങ്ങളിൽനിന്നായി 180 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഓസ്ട്രേലിയയാണ് ഇത്തവണ ചലച്ചിത്രമേളയുടെ ഫോക്കസ് രാജ്യം. ബ്രിട്ടീഷ് പോപ്പ് താരം റോബി വില്യംസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ഓസ്ട്രേലിയൻ ചിത്രമായ ‘ബെറ്റർമാനാ’ണ് ഉദ്ഘാടന ചിത്രം. മികച്ച […]

Keralam

‘വഖഫ് ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് പിണറായി വിജയൻ വ്യാജ വാഗ്ദാനം നൽകുന്നു’; പ്രകാശ് ജാവദേക്കർ

മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാമെന്ന് പിണറായി വിജയനും കോൺഗ്രസും വ്യാജ വാഗ്ദാനം നൽകുന്നുവെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയും കേരളത്തിന്‍റെ പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ. പ്രശ്‍നപരിഹാരം വേണമെങ്കിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയെ പിന്തുണയ്ക്കണം. മുനമ്പം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ എൽഡിഎഫും യുഡിഎഫും ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ എൻഡിഎ […]

Entertainment

അവിശ്വസനീയ സ്റ്റണ്ടുമായി ടോം ക്രൂസിന്റെ അവസാന മിഷൻ ഇംപോസിബിൾ ചിത്രം

ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസിന്റെ 28 വർഷം നീണ്ട മിഷൻ ഇംപോസിബിൾ സിനിമാ പരമ്പര അതിന്റെ അവസാനത്തിലേക്ക് എത്തുന്നു. അടുത്ത വർഷം മെയ് 25 ന് റിലീസ് ചെയ്യാനൊരുങ്ങുന്ന മിഷൻ ഇംപോസിബിൾ പരമ്പരയിലെ 8-ാം ചിത്രമായ ‘മിഷൻ ഇംപോസിബിൾ ദി ഫൈനൽ റെക്കണിങ്’ ന്റെ ടീസർ ട്രെയ്‌ലർ ഇന്നലെ […]

India

മുഹമ്മദ് ഷമി വീണ്ടും കളിക്കളത്തിലേക്ക്; രഞ്ജിട്രോഫിക്കുള്ള ബംഗാള്‍ ടീമില്‍

കൊല്‍ക്കത്ത: പരിക്കിനെത്തുടര്‍ന്ന് ദീര്‍ഘകാലമായി വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ താരം മുഹമ്മദ് ഷമി വീണ്ടും മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ആഭ്യന്തര ടൂര്‍ണമെന്റായ രഞ്ജിട്രോഫിയില്‍ പശ്ചിമ ബംഗാള്‍ ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തി. നാളെ ഇന്‍ഡോറില്‍ മധ്യപ്രദേശിനെതിരെ ആരംഭിക്കുന്ന മത്സരത്തിനുള്ള ടീമിലാണ് ഷമിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് […]

Keralam

‘സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം’: മന്ത്രി വി ശിവൻകുട്ടി

കേരള സ്കൂൾ കായികമേള കൊച്ചി ’24 ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആസൂത്രണം കൊണ്ടും സംഘാടനം കൊണ്ടും മികച്ച മേളയായിരുന്നു കേരള സ്കൂൾ കായികമേള കൊച്ചി ’24. സമാപന സമ്മേളനം മികച്ച നിലയിൽ മുന്നോട്ടു […]

India

ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം; സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കും

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാർഥിനികൾക്ക് വേണ്ടിയുള്ള ആര്‍ത്തവ ശുചിത്വ നയം കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചെന്ന് സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. 2023 ഏപ്രിൽ 10 ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്‌കൂൾ വിദ്യാര്‍ഥിനികള്‍ക്ക് വേണ്ടിയുള്ള ആർത്തവ ശുചിത്വം സംബന്ധിച്ച നയം രൂപീകരിച്ചെന്നും, ഇതിന് 2024 […]

Keralam

മൈനാഗപ്പള്ളി അപകടം; ഒന്നാം പ്രതി അജ്‌മലിന് ജാമ്യം

കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി അജ്‌മലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. 59 ദിവസത്തിന് ശേഷമാണ് കേസിൽ അജ്മലിന് ജാമ്യം ലഭിക്കുന്നത്. രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. തൻ്റെ നിർദ്ദേശപ്രകാരമല്ല അജ്മൽ വാഹനം ഓടിച്ചതെന്നും ജീവഭയം കൊണ്ടാണെന്നുമായിരുന്നു […]

Keralam

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; പാലക്കാട് 84 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 84 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് ചങ്ങലീരി പള്ളിപ്പടി സ്വദേശിനി അംനയുടെ ഇരട്ടികുട്ടികളിൽ ആൺകുട്ടിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെ മുലപ്പാൽ നൽകി കുട്ടിയെ തൊട്ടിലിൽ കിടത്തുകയായിരുന്നു. രാവിലെ നോക്കിയപ്പോൾ ശരീരമാസകലം നീല നിറം കണ്ടതോടെ കുട്ടിയെ ഉടൻ […]

Keralam

‘സീപ്ലെയിൻ ഇപ്പോൾ ഡാമിലാണ് ഇറക്കിയിരിക്കുന്നത്, ഒരു തൊഴിലാളി സംഘടനയ്ക്കും ആശങ്ക വേണ്ട’; മന്ത്രി പി എ മുഹമ്മദ് റിയാസ്

സീപ്ലെയിൻ പദ്ധതിയിൽ ഒരു തൊഴിലാളി സംഘടനയ്ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കായലിൽ ഇറക്കുന്നതിലാണ് മത്സ്യ തൊഴിലാളികളും യൂണിയനുകളും എതിർപ്പുയർത്തിയത്. ഇപ്പോൾ ഡാമിലാണ് സീപ്ലെയിൻ ഇറക്കിയിരിക്കുന്നത്. ഡാമില്‍ ഇറക്കുന്നതിന് ഒരു തൊഴിലാളി സംഘടനയും എതിര്‍പ്പ് അറിയിച്ചിട്ടില്ല. കായലില്‍ സീപ്ലെയിൻ ഇറക്കുകയാണെങ്കിൽ സംഘടനകളുമായി ചർച്ചനടത്തുമെന്നും മന്ത്രി […]