Keralam

ചേലക്കരയിൽ ചട്ടം ലംഘിച്ച് അൻവറിന്‍റെ വാർത്താ സമ്മേളനം; നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ

തൃശൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ വിലക്ക് ലംഘിച്ച് പി.വി. അൻവറിന്‍റെ വാർത്താ സമ്മേളനം. താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് അൻവർ വാർത്താ സമ്മേളനം നടത്തിയത്. അതേസമയം, വാർത്താ സമ്മേളനത്തിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി അൻവറിനോട് വാർത്താ സമ്മേളനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ അൻവർ ഉദ്യോഗസ്ഥരോട് തർക്കിക്കുകയായിരുന്നു. തുടർന്ന് നോട്ടീസ് നൽകി […]

Keralam

സീ പ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

സീ പ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. 2013 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സീ പ്ലെയിന്‍ കൊണ്ടുവരാന്‍ പോയപ്പോള്‍ കടലില്‍ ചുവന്ന കൊടികുത്തി ഉപരോധം സൃഷ്ടിക്കാന്‍ നേതൃത്വം കൊടുത്ത ആളുകളാണ് ഇന്ന് സീ പ്ലെയിനിന്റെ പിതാക്കന്‍മാരായി വരുന്നതെന്നും സതീശന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം […]

Keralam

എല്ലാവരേയും സുഖിപ്പിച്ച് പറയണമെന്ന് ഭരണഘടനയിൽ പറയുന്നില്ല; പറഞ്ഞത് ശരിയെന്ന് തോന്നിയ കാര്യങ്ങള്‍, കൂടുതൽ പ്രതികരണം ഉത്തരവ് കിട്ടിയശേഷമെന്ന് പ്രശാന്ത്

ജയതിലക് ഐഎഎസിനെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ചതിന് സസ്‌പെന്‍ഷന്‍ നേരിട്ട കൃഷി വകുപ്പ് സെക്രട്ടറി എന്‍ പ്രശാന്ത്് വിശദീകരണവുമായി രംഗത്ത്. താന്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ പറയുകമാത്രമാണ് ചെയ്തതെന്നും പ്രശാന്ത്. ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം അനുസരിച്ച് മാത്രമാണ് പ്രതികരിച്ചത്. എല്ലാവരേയും സുഖിപ്പിച്ച് മാത്രമേ സംസാരിക്കാവൂ എന്ന് ഭരണഘടനയില്‍ […]

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 1080 രൂപ കുറഞ്ഞ് പവന്‍ വില 56,680 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാം വിലയില്‍ 135 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7085 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. […]

Keralam

‘പാലക്കാട് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം, ബിജെപി മൂന്നാമതായിക്കഴിഞ്ഞു’: എം വി ഗോവിന്ദന്‍

പാലക്കാട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടു വന്നിട്ടുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഡോ. പി സരിന്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനും ബിജെപിക്കും നേരത്തെ കിട്ടിയ വോട്ട് പാലക്കാട് ഇപ്പോള്‍ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫും […]

Keralam

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ചയിലേക്കു മാറ്റി, ഇടക്കാല ജാമ്യം തുടരും

ന്യൂഡല്‍ഹി: യുവനടി നല്‍കിയ ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരുമെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് അറിയിച്ചു. സിദ്ദിഖിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസ് മാറ്റിയത്. കേസില്‍ പോലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി […]

No Picture
Keralam

വയനാടിനെ സഹായിക്കാന്‍ നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്ന് പണം തട്ടി; 3 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം നല്‍കാനായി ബിരിയാണി ചലഞ്ച് നടത്തിയ തുക തട്ടിയ കേസില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസ്. 120000 തട്ടിയെടുത്തെന്നാണ് കേസ്. കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍കമ്മറ്റി അംഗം സിബി ശിവരാജന്‍ ,തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി […]

Business

വിസ്താര പറന്നകന്നു, രാജ്യത്ത് ഇനി ഫുള്‍ സര്‍വീസ് കാരിയര്‍ ആയി എയര്‍ ഇന്ത്യ മാത്രം

ന്യൂഡല്‍ഹി: പത്തു വര്‍ഷത്തെ സര്‍വീസിനു ശേഷം, ടാറ്റ- സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ വിസ്താര ചരിത്രത്തിലേക്ക്. ഇന്നു പുലര്‍ച്ചെ അവസാന സര്‍വീസ് നടത്തി വിസ്താര വ്യോമയാന രംഗത്തുനിന്ന് പിന്‍വാങ്ങി. എയര്‍ ഇന്ത്യ -വിസ്താര ലയനം പൂര്‍ത്തിയായതോടെ എയര്‍ ഇന്ത്യ ബ്രാന്‍ഡില്‍ പുതിയ സര്‍വീസുകള്‍ തുടങ്ങി. വിസ്താര അരങ്ങൊഴിഞ്ഞതോടെ രാജ്യത്തെ […]

Keralam

‘പിലോപ്പിയ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്നായിരുന്നു സിപിഐഎം വാദം, ഇപ്പോൾ മീൻ കുഞ്ഞുങ്ങളെ മാറ്റിപ്പാർപ്പിച്ചോ’; പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

സീ പ്ലെയിനിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. സീ പ്ലെയിനിൽ ഇടത് സർക്കാർ മേനിപറയുന്നതു കേട്ടാൽ ചിരിയാണ് വരുന്നതെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം. ഉമ്മൻചാണ്ടി സർക്കാർ 2012 ൽ പദ്ധതി കൊണ്ടുവന്നപ്പോൾ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്ന് പറഞ്ഞ് പദ്ധതിയെ എതിർത്തവരാണ് സി.പി.ഐ.എമ്മുകാർ. പിലോപ്പിയ മീൻ കുഞ്ഞുങ്ങൾ […]

Keralam

മുനമ്പത്തിനു പിന്നാലെ ചാവക്കാട്ട് 200 ലേറെ കുടുംബങ്ങള്‍ ‘വഖഫ് ഭീഷണി’യില്‍; ഇടപെടല്‍ തേടി ഹൈക്കോടതിയില്‍

കൊച്ചി: എറണാകുളം മുനമ്പത്തിനു പിന്നാലെ തൃശൂരിലെ ചാവക്കാട്ടും വഖഫ് ഭീഷണിയില്‍ പ്രദേശവാസികള്‍. വഖഫ് ബോര്‍ഡ് ഭൂമിയില്‍ അവകാശവാദമുന്നയിച്ചതോടെ ചാവക്കാട്ട് 200-ലധികം കുടുംബങ്ങളാണ് മുനമ്പത്തേതിന് സമാനമായ പ്രതിസന്ധി നേരിടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.  ഇതേത്തുടര്‍ന്ന് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് […]