Keralam

സംസ്ഥാന സ്‌കൂള്‍ കായിക മേള അത്‌ലറ്റിക്സിൽ കന്നികിരീടം ചൂടി മലപ്പുറം

കേരള സ്കൂൾ കായികമേള അത്ലറ്റിക്സിൽ പാലക്കാടൻ കോട്ട തകർത്ത് മലപ്പുറം ചാമ്പ്യന്മാർ. 247 പോയിന്റുമായി മലപ്പുറം കന്നികിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ മൂന്ന് തവണയും പാലക്കാട് ആയിരുന്നു ചാമ്പ്യന്മാർ. 213 പോയിന്റ് ഉള്ള പാലക്കാടാണ് രണ്ടാമത്. 73 പോയിന്റുമായി എറണാകുളം മൂന്നാമതെത്തി. മലപ്പുറം ചരിത്രത്തിൽ ആദ്യമായിട്ടാണ് അത്ലറ്റിക്സ് കിരീടം നേടുന്നത്. […]

Keralam

മുനമ്പം ഭൂപ്രശ്‌നം; ബിഷപ് ഡോ. പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുനമ്പം: മുനമ്പം ഭൂപ്രശ്‌നത്തില്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ മുനമ്പം- കടപ്പുറം  ഭൂസംരക്ഷണ സമിതി എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച നടത്തി. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും  ഉപതിര ഞ്ഞെടു പ്പുകള്‍ക്കു ശേഷം ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ഇതു സംബന്ധിച്ച് […]

Keralam

സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍, ചരിത്രം കുറിച്ച് മലപ്പുറം

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാംപ്യന്മാര്‍. 1,935 പോയിന്റോടെയാണ് തിരുവനന്തപുരം ഒന്നാമത് എത്തിയത്. 848 പോയിന്റുമായി തൃശൂര്‍ രണ്ടാമതും 803 പോയിന്റുമായി മലപ്പുറവുമാണ് മൂന്നാമത്. അത്ലറ്റിക്സില്‍ മലപ്പുറം ചാമ്പ്യന്മാര്‍ ചരിത്രത്തില്‍ ആദ്യമായി ഒന്നാമത് എത്തി. 247 പോയിന്റാണ് മലപ്പുറം സ്വന്തമാക്കിയത്. 2130 പോയിന്റുമായി പാലക്കാട് ആണ് […]

India

മണിപ്പൂരിൽ വീണ്ടും ആക്രമണം; വെടിവെപ്പിൽ ഒരു സൈനികന് പരുക്ക്

മണിപ്പൂരിൽ വെടിവെപ്പിനിടെ ഒരു സൈനികന് പരുക്കേറ്റു. ഇംഫാൽ ഈസ്റ്റ് മേഖലയിൽ ഉണ്ടായ ആക്രമണത്തിലാണ് പരുക്കേറ്റത്. മണിപ്പൂരിലെ അക്രമങ്ങളിൽ താഡോ കുക്കി വിഭാഗം അപലപിച്ചു. ബിഷ്ണുപൂരിലും ജിരിബാമിലും രണ്ട് സ്ത്രീകളെയാണ് അക്രമികൾ കൊലപ്പെടുത്തിയത് രണ്ട് സംഭവങ്ങളിലും നീതി ഉറപ്പാക്കണം എന്നും സമാനമായ സംഭവങ്ങൾ തടയാൻ കേന്ദ്രസർക്കാർ ശ്രമിക്കണമെന്നും താഡോ കുക്കി […]

Keralam

‘പിഎസ്‌സി ജാതി അന്വേഷിക്കേണ്ട, സംശയമുണ്ടെങ്കില്‍ റവന്യൂ വകുപ്പിനെ അറിയിക്കാം’: ഹൈക്കോടതി

എറണാകുളം: ഉദ്യോഗാർഥിയുടെ ജാതി നിർണയം സംബന്ധിച്ച് അന്വേഷണം നടത്താൻ പിഎസ്‌സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. ജാതി സർട്ടിഫിക്കറ്റിൽ കൃത്രിമത്വം നടത്തിയെന്ന പേരിൽ ഉദ്യോഗാർഥിയുടെ നിയമനം തടഞ്ഞ പിഎസ്‌സി നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ജാതി സർട്ടിഫിക്കറ്റിലെ കൃത്രിമത്വം സംബന്ധിച്ച കാര്യം ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറുകയാണ് പിഎസ്‌സി ചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം […]

India

‘പ്രതി ഏറെ ശക്തനാണ്’; പ്രജ്വല്‍ രേവണ്ണയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഒന്നിലധികം സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യം നിഷേധിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മുൻ എംപി പ്രജ്വല്‍ രേവണ്ണ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഭിഭാഷകനായ ബാലാജി ശ്രീനിവാസൻ മുഖേനയാണ് രേവണ്ണ […]

Keralam

വന്ദന ദാസ് കൊലപാതകം; പ്രതിയുടെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ്

ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതക കേസിലെ പ്രതി സന്ദീപിന്‍റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. റിപ്പർട്ട് സമർപ്പിക്കാനായി കൂടുതൽ സമയവും സംസ്ഥാനം ആവശ്യപ്പെട്ടിടുണ്ട്. എന്നാൽ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹർജി തീർപ്പാക്കും വരെ കേസിലെ […]

Keralam

കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി ധാര്‍ഷ്ഠ്യ രാഷ്ട്രീയത്തിന്റെ കമ്മീഷണറാകുന്നു; ബിനോയ്‌ വിശ്വം

മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള നീക്കത്തില്‍ നിന്ന് ബിജെപി നേതൃത്വം പിന്തിരിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി ”ധാര്‍ഷ്ഠ്യ രാഷ്ട്രീയത്തിന്റെ കമ്മീഷണറായി” സ്വയം മാറുകയാണ്. ഭ്രാന്തമായ മുസ്ലീം വിരോധത്തിന്റെയും കപടമായ ക്രിസ്ത്യന്‍ സ്‌നേഹത്തിന്റെയും ഭാഷയാണ് കേന്ദ്ര മന്ത്രിയിലൂടെ ബിജെപി പുറത്തു വിടുന്നതെന്നും […]

Health

46% പേര്‍ക്ക് ജീവിതശൈലീ രോഗ സാധ്യത, കേരളത്തിൽ 50 ലക്ഷം പേരുടെ സ്‌ക്രീനിംഗ് നടത്തി ആരോഗ്യവകുപ്പ്

ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തില്‍ 50 ലക്ഷത്തോളം പേരുടെ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി […]

Keralam

‘മുനമ്പം വിഷയത്തിൽ വഖഫ് ബോർഡിനെ വലിച്ചിഴച്ചത് സംസ്ഥാന സർക്കാർ’; വിമർശിച്ച് കെ മുരളീധരൻ

പാലക്കാട്: മുനമ്പം വിഷയത്തിൽ വഖഫ് ബോർഡിനെ വലിച്ചിഴച്ചത് സംസ്ഥാന സർക്കാരാണെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് കെ മുരളീധരൻ. സർക്കാർ അടിയന്തരമായി ഇടപെട്ടാൽ തീരാവുന്ന പ്രശ്‌നമേ മുനമ്പത്ത് ഉള്ളുവെന്നും കെ മുരളീധരൻ പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പ് നടത്തുന്ന മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് വിജയം ഉറപ്പിച്ച് കഴിഞ്ഞുവെന്ന് കെ […]