Keralam

കോടതിയിലേക്ക് കൊണ്ടുപോകവേ തടവുപുള്ളി ട്രെയിനിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടി; പിടികൂടി പോലീസ്

കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്ന തടവുപുള്ളി ഷൊർണൂരിൽവെച്ച് ട്രെയിനിൽ നിന്ന് ഭാരതപ്പുഴയിലേക്ക് എടുത്തു ചാടി. സനീഷ് എന്നയാളാണ് രക്ഷപെടാൻ ശ്രമിച്ചത്.  മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്സ്പ്രസിലാണ് സംഭവം നടന്നത്. ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള മേൽപ്പാലത്തിലെത്തിയപ്പോഴായിരുന്നു പ്രതി പുഴയിലേക്ക് ചാടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പോലീസുകാർ കൂടി പിന്നാലെ എടുത്തു ചാടി പ്രതിയെ പിടി കൂടുകയായിരുന്നു. കാസർകോട് […]

Keralam

ശബരിമല മകരവിളക്ക്, ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം

ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം  വാഹനങ്ങൾക്ക് പാർക്കിംഗ്  സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ  കഴിയുന്നിടത്ത് അധികമായി  2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം  ഉപയോഗിച്ചുള്ളതായിരിക്കും. വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്റ്റ് […]

India

ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല; രാജ്യത്ത് പടക്കങ്ങള്‍ക്ക് സ്ഥിരമായ നിരോധനം ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. തലസ്ഥാനത്ത് മലിനീകരണം അതിരൂക്ഷമായിട്ടും പടക്ക നിരോധനം കർശനമായി നടപ്പാക്കാത്തതിൽ കോടതി വിമര്‍ശിച്ചു. ഈ രീതിയില്‍ പടക്കം പൊട്ടിച്ചാല്‍ അത് പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള മൗലികാവകാശത്തെയും ബാധിക്കുമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ […]

Automobiles

വില 6.79 ലക്ഷം, 25.71 കിലോമീറ്റര്‍ മൈലേജ്; പുതിയ ഡിസയര്‍ വിപണിയില്‍

ന്യൂഡല്‍ഹി: വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കോംപാക്ട് സെഡാനായ നാലാംതലമുറ ഡിസയര്‍ വിപണിയില്‍ അവതരിപ്പിച്ചു. 6.79 ലക്ഷം രൂപ (ഡല്‍ഹി എക്‌സ്‌ഷോറൂം വില) മുതലാണ് വില. ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. വരുന്ന ആഴ്ചകളില്‍ തന്നെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. തുടക്കത്തില്‍ ഡിസയറിന്റെ പെട്രോള്‍ വേര്‍ഷനാണ് […]

Keralam

യുഡിഎഫ് മാത്രം ജയിച്ച ചരിത്രമുള്ള വയനാട്; കാൽ നൂറ്റാണ്ടായി ചുവപ്പുകോട്ടയായി നിൽക്കുന്ന ചേലക്കര; വിധിയെഴുത്ത് മറ്റന്നാൾ

മൂന്നിടങ്ങളിൽ മാത്രമുള്ള ഉപതിരഞ്ഞെടുപ്പ് ആണെങ്കിലും, രാഷ്ട്രീയകേരളത്തെ ഇളക്കിമറിച്ച പ്രചാരണനാളുകൾക്കാണ് സംസ്ഥാനമാകെ സാക്ഷ്യം വഹിച്ചത്. മറ്റന്നാൾ വയനാടും ചേലക്കരയും പോളിംഗ് ബൂത്തിലെത്തും. യുഡിഎഫ് മാത്രം ജയിച്ച ചരിത്രമുള്ള വയനാടും, കാൽ നൂറ്റാണ്ടായി ചുവപ്പുകോട്ടയായി നിൽക്കുന്ന ചേലക്കരയും. രാഷ്ട്രീയകേരളത്തിന്റെ ചായ്‌വ്‌ എങ്ങോട്ടെന്ന വിലയിരുത്തലുകൾക്കും ഉപതിരഞ്ഞെടുപ്പ് ഫലം ഇടയാക്കും. ഇടതു കോട്ടയായ ചേലക്കരയിൽ […]

India

25 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റും’; ഐക്യത്തിന് ആഹ്വാനം ചെയ്‌ത് മോദി

ന്യൂഡല്‍ഹി: വരുന്ന 25 വര്‍ഷം കൊണ്ട് ഇന്ത്യ വികസിത രാജ്യമായി മാറുമെന്നും ഐക്യം പ്രധാനമാണെന്നുമുള്ള പ്രസ്‌താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാൻ ഐക്യവും അഖണ്ഡതയും വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ വഡ്‌താലിലെ ശ്രീ സ്വാമിനാരായണ മന്ദിറിന്‍റെ 200-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി […]

Keralam

മുനമ്പം ഭൂസംരക്ഷണ സമിതിയുടെ റിലെ നിരാഹാരസമരം 30 ദിവസം പിന്നിട്ടു

മുനമ്പം ഭൂസംരക്ഷണ സമിതിയുടെ റിലെ നിരാഹാരസമരം 30 ദിവസം പിന്നിട്ടു. മുനമ്പത്ത് ധ്രൂവികരണം നടത്തുന്നുവെന്ന പ്രചരണം തെറ്റെന്ന് പാലക്കാട് രൂപത ബിഷപ്പ് പീറ്റർ കൊച്ചുപുരക്കൽ. വഖഫ് ബോർഡിന്റെ കുടിയിറക്കൽ ഭീഷണിക്കെതിരെ പോരാട്ടം തുടരാനാണ് ഭൂ സംരക്ഷണ സമിതിയുടെ തീരുമാനം. ഇന്ന് 10 വനിതകൾ നിരാഹാരം അനുഷ്ഠിച്ചു. സമരത്തിന് ഐക്യദാർഢ്യവുമായി […]

Keralam

‘ഞാന്‍ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകള്‍ മെനയുന്നു’; സിദ്ദിഖ് സുപ്രീം കോടതിയില്‍

ബലാത്സംഗക്കേസില്‍ പോലീസിനും സർക്കാരിനുമെതിരെ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍. പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പോലീസ് പറയുകയാണെന്ന് സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുകയാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. തനിക്കെതിരെ ഇല്ലാക്കഥകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ […]

Keralam

‘പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കും’; വിഡി സതീശൻ

പാലക്കാട് ഉപതെര‍ഞ്ഞെടുപ്പിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിൽ അധികം വോട്ടിന് ജയിക്കും. സ്പിരിറ്റ് പിടികൂടിയത് പുതിയ നാടകമെന്നും പിന്നിൽ മന്ത്രി എം ബി രാജേഷും അളിയനുമാണെന്ന് വിഡി സതീശൻ പറഞ്ഞു. പാലക്കാട് മൂന്നാം സ്ഥാനത്ത് വരുമെന്ന് സിപിഐഎം ഉറപ്പിച്ചിട്ടും […]

Keralam

‘മാത്യു കുഴല്‍നാടന്‍ നിലവാരമില്ലാത്തയാള്‍, ചേലക്കരയില്‍ തികഞ്ഞ ആത്മവിശ്വാസം’:എംവി ഗോവിന്ദന്‍

തൃശൂര്‍: മാത്യു കുഴല്‍നാടന്‍ എംഎല്‍എ യാതൊരു നിലവാരവും ഇല്ലാത്ത വ്യക്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എംഎല്‍എ നിലയും വിലയും ഉള്ള ആളാണെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍ തരംതാണ പ്രസ്‌താവനയിലൂടെ നിലവാരമില്ലെന്ന് അദ്ദേഹം തെളിയിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍. കെ രാധാകൃഷ്‌ണനെതിരെ […]