Keralam

വൈസ് ചാൻസലർമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ, അധികാര പരിധിയിൽ നിന്നാണ് പ്രവർത്തിക്കുന്നത്; ഗവർണർ

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസലർമാരെ നിയമിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി വിധിക്കായി ഒരു മാസം വരെ കാത്തിരുന്നു, അതിന് ശേഷമാണ് നിയമനങ്ങൾ നടത്തിയിരിക്കുന്നത്. വി സി നിയമനത്തിൽ തനിക്ക് പൂർണ്ണ അധികാരം ഉണ്ടെന്നാണ് വിധി.സംശയമുള്ളവർക്ക് വിധി വായിച്ചു നോക്കാമെന്നും അധികാരപരിധിയിൽ നിന്നാണ് കാര്യങ്ങൾ ചെയ്യുന്നത് […]

Keralam

ആന എഴുന്നള്ളിപ്പിൽ കോടതി മാർഗ നിർദ്ദേശങ്ങൾ പ്രായോഗികമല്ല, ഉന്നതതലയോഗം ചേരും; മന്ത്രി കെ രാജൻ

ആന എഴുന്നള്ളിപ്പ് വിഷയത്തിലെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിയമനിർമ്മാണമോ പരിപാലന ചട്ടത്തിൽ ഭേദഗതിയെ കൊണ്ടുവരാനാണ് നിലവിൽ സർക്കാർ ആലോചന. പൂരം നടത്തിപ്പിൽ കോടതി മാർഗ നിർദ്ദേശങ്ങൾ പ്രായോഗികമല്ല.ഇക്കാര്യത്തിൽ കോടതി നടത്തിയ നിരീക്ഷണങ്ങളോട് യോജിക്കാൻ ആവില്ലെന്നും മന്ത്രി പ്രതികരിച്ചു. […]

Keralam

പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട്; മനഃപൂർവ്വമല്ലെങ്കിലും അംഗീകരിക്കാനാവില്ല, ഹൈക്കോടതി

പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദത്തിൽ എ ഡി ജി പി ശ്രീജിത്ത് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് മനഃപൂർവ്വമല്ലെങ്കിലും അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. ഭക്തരുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം നൽക്കേണ്ടതെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. പോലീസിന്റെ സേവനങ്ങളെ മാനിക്കുമ്പോഴും ഫോട്ടോയെടുപ്പ് ഗുരുതര വീഴ്ചയാണെന്ന് ഹൈക്കോടതി […]

India

പ്രിയങ്ക മെമ്പർ ഓഫ് പാർലമെന്റ്; ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ

പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനാ പതിപ്പ് കൈയ്യിലേന്തിയാണ് പ്രിയങ്ക വയനാടിന്റെ ശബ്ദമായി ലോക്സഭയിൽ സത്യപ്രതിജ്ഞ ചൊല്ലിയത്. രാജ്യത്തെ കോൺഗ്രസ് പ്രവർത്തകർക്കും അതുപോലെതന്നെ പാർലമെന്റിലെ ഇന്ത്യാ സഖ്യത്തിനും വലിയ ഊർജ്ജം നല്കുന്നതാണ് പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റ് പ്രവേശനം. ഇനിയുള്ള സമരപോരാട്ടങ്ങളിലെ പ്രധാന നേതൃ ശബ്ദമായി പ്രിയങ്ക ഗാന്ധി മാറും. […]

Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,090 രൂപയായി. 120 രൂപ കുറഞ്ഞ് 56,720 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ താഴ്ന്ന് 5,860 രൂപയിലെത്തി. അതേസമയം വെള്ളിക്ക് ഇന്നും വിലമാറ്റമില്ല, ഗ്രാമിന് 96 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ […]

Keralam

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്രം

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ . 50 ത് വർഷത്തേക്കുള്ള പലിശരഹിത വായ്പയായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്കയാണ് തുക അനുവദിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് മാത്രം 795 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളം […]

India

ട്രെയിനുകളിലെ പുതപ്പുകൾ മാസത്തിൽ ഒരിക്കലെങ്കിലും കഴുകുന്നുണ്ടോ? റെയിൽവേ മന്ത്രിയുടെ മറുപടി ഇങ്ങനെ

ഇന്ത്യൻ റെയിൽവേ ട്രെയിനുകളിൽ യാത്രക്കാർക്ക് നൽകുന്ന പുതപ്പുകൾ മാസത്തിലൊരിക്കൽ മാത്രമാണ് കഴുകി വൃത്തിയാക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിൽ ബുധനാഴ്ച കോൺഗ്രസ് എംപി കുൽദീപ് ഇന്ദോരയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ട്രെയിനുകളിലെ കമ്പിളിപ്പുതപ്പ് എപ്പോഴൊക്കെയാണ് കഴുകുന്നതെന്നും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് അടിസ്ഥാന […]

Keralam

‘പണമില്ലെന്ന കാരണത്താൽ ഒരു കുട്ടിയെപ്പോലും പഠന യാത്രയിൽ നിന്ന് ഒഴിവാക്കരുത്’; മന്ത്രി വി ശിവൻകുട്ടി

പണമില്ലെന്ന കാരണത്താൽ സ്കൂളിലെ ഒരു വിദ്യാർത്ഥിയെ പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വാർത്താക്കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്കൂൾ പഠനയാത്രകൾ വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് […]

Keralam

വിദേശ നിക്ഷേപകർ മടങ്ങി വരുന്നു: മൂന്നു ദിവസത്തിനിടെ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചത് 11113 കോടി രൂപ

രണ്ടുമാസം തുടർച്ചയായി ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച വിദേശ നിക്ഷേപകർ മൂന്ന് ദിവസത്തിനിടെ 11113 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ തിരിച്ചു നിക്ഷേപിച്ചു. ഒക്ടോബർ മാസത്തിൽ മാത്രം ഇന്ത്യയിലെ 113858 കോടി രൂപയുടെ ഓഹരികളാണ് വിദേശനിക്ഷേപകർ വിറ്റഴിച്ചത്. നവംബർ 22 വരെ ഇതേ ട്രെൻഡ് തുടർന്നു. ഒക്ടോബറിന് ശേഷമുള്ള മൂന്നാഴ്ചകളിൽ […]

Keralam

നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. ലജനത്ത് വാർടിൽ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യം. ഗുരുതര വൈകല്യങ്ങളാണ് […]