India

സര്‍ക്കാര്‍ ജോലി: നിയമന പ്രക്രിയ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമന പ്രക്രിയ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി. ഇത്തരത്തില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അക്കാര്യം നേരത്തെ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടു. മാനദണ്ഡങ്ങള്‍ നിയമന പ്രക്രിയ തുടങ്ങും മുമ്പ് നിശ്ചയിച്ചതു തന്നെയാവണം. കളിക്കു മുമ്പാവണം […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ട്: നിയമ നിർമാണത്തിന് നിർദേശങ്ങൾ സമർപ്പിക്കാം; അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമ നിർമാണം നടത്തുന്നതിന് സർക്കാരിനെ സഹായിക്കാൻ കരട് നിർദേശങ്ങൾ സമർപ്പിക്കാമെന്ന് ഹൈക്കോടതി . ഹർജി നൽകിയിട്ടുള്ള കക്ഷികളും താൽപര്യമുള്ളവരും കാഴ്ചപ്പാട് പങ്കുവെയ്ക്കണം. ഇത് ക്രോഡീകരിക്കാനായി അമിക്കസ് ക്യൂറിയായി അഡ്വ. മിത സുരേന്ദ്രനെ നിയമിച്ചു. ഹേമ കമ്മിറ്റി […]

Business

സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു; 80,000ല്‍ താഴെ, ഐടി ഓഹരികളില്‍ ഇടിവ്

മുംബൈ: രണ്ടുദിവസം മുന്നേറ്റം കാഴ്ച വെച്ച ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. വ്യാപാരത്തിനിടെ സെന്‍സെക്‌സ് ആയിരത്തോളം പോയിന്റ് ഇടിഞ്ഞു. ഇന്നലെ വീണ്ടും 80000 കടന്ന് കുതിച്ച സെന്‍സെക്‌സ് ഇന്ന് 79500 പോയിന്റിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് […]

Health

നേരത്തെ തിരിച്ചറിഞ്ഞ് അതിജീവിക്കാം; ഇന്ന് ദേശീയ അർബുദ പ്രതിരോധദിനം

ഇന്ന് ദേശീയ അർബുദപ്രതിരോധദിനം. അർബുദത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. ഇന്ത്യയിൽ ഓരോ വർഷവും അർബുദബാധിതരുടെ എണ്ണം വർധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022ലെ കണക്ക് അനുസരിച്ച് രാജ്യത്ത് പതിനാലര ലക്ഷത്തിലേറെപ്പേർ അർബുദബാധിതരാണ്. പുരുഷൻമാരിലും സ്ത്രീകളിലും കൂടുതലായി കാണുന്നത് ശ്വാസകോശാർബുദവും […]

Keralam

സംസ്ഥാന സ്‌കൂൾ കായിക മേള; അത്ലറ്റിക് മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം

എറണാകുളം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്ലറ്റിക് മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇന്‍റർനാഷണൽ സ്‌കൂളിലെ മുഹമ്മദ്‌ സുൽത്താൻ സ്വർണം നേടി. ഇതേ സ്‌കൂളിലെ ദിൽജിത്ത് മൂന്നാം സ്ഥാനം നേടിയപ്പോൾ, കോഴിക്കോട് ജില്ലയിലെ ആൽബിൻ ബോബിയാണ് […]

Business

നിര്‍മാണ മേഖലയിലെ റോബോട്ടുകളെയും ഡ്രോണുകളെയും കണ്ടറിയാൻ അവസരം; ബി എ ഐ എമേര്‍ജ്-2024 കോണ്‍ക്ലേവ് കൊച്ചിയില്‍

എറണാകുളം: കോണ്‍ട്രാക്‌ടര്‍മാര്‍, ബില്‍ഡര്‍മാര്‍, നിര്‍മാണ മേഖലയുമായി ബന്ധപ്പട്ട മറ്റു സ്ഥാപനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ സംഘടനയായ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) യുടെ നേതൃത്വത്തില്‍ നടത്തുന്ന എമേര്‍ജ്- 2024 കോണ്‍ക്ലേവ് നാളെ (വെള്ളി) റിനൈ കൊച്ചിന്‍ ഹോട്ടലില്‍ നടക്കും. നിര്‍മാണ രംഗത്തെ അതിനൂതന സാങ്കേതിക വിദ്യകളും കണ്ടുപിടിത്തങ്ങളും ചര്‍ച്ച ചെയ്യുന്ന […]

Business

ബജറ്റ് സെഗ്മന്റിലേക്ക് കവാസാക്കി; ലക്ഷ്യമിടുന്നത് മധ്യവർഗത്തെ, വിപണി കീഴടക്കാൻ ക്ലാസിക്ക് ലുക്കില്‍ ഡബ്ല്യു175

ആഡംബര ബൈക്കുകള്‍ വിപണിയിലെത്തിക്കുന്ന കാര്യത്തില്‍ മുൻനിരയിലുള്ള നിർമാതാക്കളാണ് കവാസാക്കി. നിഞ്ച എച്ച്2ആർ, എലിമിനേറ്റർ, വുള്‍കാൻ എസ് തുടങ്ങിയ മോഡലുകള്‍ ആഗോളതലത്തില്‍ തന്നെ ജനപ്രീതി നേടിയവയാണ്. സവിശേഷതകളുടേയും പ്രകടനത്തിന്റേയും കാര്യത്തില്‍ ഏറെ മുന്നിലുള്ള കവാസാക്കി ബൈക്കുകള്‍ വിലയുടെ കാര്യത്തിലും പിന്നോട്ടല്ല. എന്നാല്‍, ഇന്ത്യൻ വിപണിയെ സംബന്ധിച്ച് ആഡംബര ബൈക്കുകളേക്കാള്‍ സ്വീകാര്യത […]

Keralam

പാലക്കാട്ടെ രാത്രി റെയ്ഡ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി; പരാതിയുമായി വിഡി സതീശനും

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പാലക്കാട് ജില്ലാ കലക്ടറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പാലക്കാട്ടെ ഹോട്ടലിലെ പാതിരാ റെയ്ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, എന്താണ് സംഭവിച്ചത് എന്നതടക്കം റിപ്പോര്‍ട്ട് നല്‍കാനാണ് കലക്ടറോട് […]

Business

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി ഇന്ത്യന്‍ രൂപ

മുംബൈ: റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി ഇന്ത്യന്‍ രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ അഞ്ചുപൈസയുടെ നേട്ടത്തോടെ 84.26 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ഇന്നലെ 84.31 എന്ന നിലയില്‍ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ ക്ലോസ് ചെയ്തത്. ഇന്നലെ ഡോളര്‍ ഒന്നിന് 84.23 രൂപ എന്ന നിലയിലാണ് വ്യാപാരം […]

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് പവന് 1320 രൂപയാണ് കുറഞ്ഞത്. 57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് […]