No Picture
Keralam

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം; ‘തെളിമ’ പദ്ധതി 15 മുതല്‍

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കാനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബര്‍ 15 വരെ പദ്ധതി നീണ്ടു നില്‍ക്കും. തെറ്റു തിരുത്താനും […]

Keralam

സംസ്ഥാന സ്‌കൂൾ കായിക മേള; ഗെയിംസ് ഇനങ്ങളിലെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും

എറണാകുളം: സംസ്ഥാന സ്‌കൂൾ കയികമേളയുടെ രണ്ടാം ദിനത്തിൽ ഗെയിംസ് ഇനങ്ങളുടെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും. നാളെ ആരംഭിക്കുന്ന അത്ലറ്റിക് ഇനങ്ങളുടെ രജിസ്ട്രേഷൻ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ആരംഭിക്കും. ടെന്നീസ്, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് ബാഡ്‌മിൻ്റൺ തുടങ്ങിയ ഇനങ്ങളുടെ സെമി ഫൈനൽ മത്സരങ്ങളാണ് ഒരേസമയം വിവിധ വേദികളിൽ നടക്കുന്നത്. […]

Keralam

പ്രമുഖ വിവര്‍ത്തകന്‍ എം പി സദാശിവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത വിവർത്തകനും യുക്തിവാദിയും നിരൂപകനുമായ എം പി സദാശിവൻ (89) അന്തരിച്ചു. ദീർഘകാലം കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിലുള്ള യുക്തിരേഖ മാസികയുടെ എഡിറ്റർ ആയിരുന്നു. ഇന്ത്യൻ ഓഡിറ്റ് ഡിപ്പാർട്ടുമെൻ്റിൽ സീനിയർ ഓഡിറ്റ് ഓഫീസറായും പ്രവർത്തിച്ചു. ആയിരത്തൊന്ന് രാവുകള്‍, ഡ്രാക്കുള, ഡെകാമെറണ്‍ കഥകള്‍, ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട്, […]

Keralam

ട്രെയിനുകളില്‍ ബോംബ് ഭീഷണി മുഴക്കിയത് പത്തനംതിട്ട സ്വദേശി; കൺട്രോൾ റൂമിലേക്ക് വിളിച്ചത് മദ്യലഹരിയിൽ

പത്തനംതിട്ട: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്കു നേരെ ബോംബ് ഭീഷണി മുഴക്കിയത് പത്തനംതിട്ട സ്വദേശി ഹരിലാൽ എന്ന് സൂചന. സൈബര്‍സെല്‍ നടത്തിയ പരിശോധനയിലാണ് റാന്നി സ്വദേശിയായ ഹരിലാലിന്‍റെ ഫോണില്‍ നിന്നാണ് സന്ദേശം എത്തിയത് എന്ന് കണ്ടെത്തിയത്. മദ്യലഹരിയിലാണ് ഇയാൾ ഭീഷണി മുഴക്കിയതെന്നും പോലീസ് കണ്ടെത്തി. ഹരിലാലിനെ കണ്ടെത്താന്‍ പോലീസ് തിരച്ചിൽ നടത്തുകയാണ്. […]

Keralam

കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധിച്ചിട്ട് എത്ര ചാക്ക് കള്ളപ്പണം കിട്ടിയെന്ന് പരിഹസിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധിച്ചിട്ട് എത്ര ചാക്ക് കള്ളപ്പണം കിട്ടിയെന്ന് പരിഹസിച്ച് കെ സുധാകരന്‍. പരിശോധന നടത്തിയിട്ട് പോലീസ് രണ്ടു ചാക്ക് കള്ളപ്പണം കൊണ്ടുപോയോ?. കള്ളപ്പണത്തിന്റെയൊന്നും ഉടമസ്ഥന്മാര്‍ കോണ്‍ഗ്രസുകാരല്ല. കള്ളപ്പണം ഉണ്ടാക്കുന്നതും കള്ളപ്പണം സൂക്ഷിക്കുന്നതും പിണറായി വിജയനും, പിണറായി വിജയന്റെ പാര്‍ട്ടിയും കെ സുരേന്ദ്രന്റെ ബിജെപിയുമാണ്. പരിശോധന […]

Keralam

ആസൂത്രിതമായ ​ഗൂഢാലോചന, സ്ക്രിപ്റ്റ് പാളിപ്പോയി; നിയപരമായി നേരിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: തനിക്കെതിരെ പരാതി കിട്ടിയതായി പോലീസ് പറഞ്ഞിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് അര്‍ധരാത്രിയില്‍ യുഡിഎഫ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പോലീസ് നടത്തിയ പരിശോധനയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. ബിജെപിയും സിപിഎമ്മും ഒരുമിച്ച് ഇത് ചെയ്യണമെങ്കിൽ ആസൂത്രിതമായ ​ഗൂഢാലോചനയില്ലേയെന്നും രാഹുൽ ചോദിച്ചു. ഗൂഢാലോചനയൊക്കെ പരാജയഭീതി […]

World

ട്രംപിന് മുന്നേറ്റം, ഒപ്പത്തിനൊപ്പം കമല; സസ്‌പെന്‍സ് വിടാതെ അമേരിക്ക

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നുതുടങ്ങുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിന് മുന്നേറ്റം. 178 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയിരിക്കുന്നത്. ഓക്ലഹോമ, മിസിസ്സിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇന്‍ഡ്യാന, വെസ്റ്റ് വിര്‍ജീനിയ, സൗത്ത് കാരോലൈന, ഫ്‌ളോറിഡ എന്നീ സംസ്ഥാനങ്ങളില്‍ ഡോണള്‍ഡ് ട്രംപ് […]

Keralam

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ ഒരു ജില്ലയിലും മുന്നറിയിപ്പില്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റും വീശിയേക്കും. തെക്കൻ അറബി കടലിന്റെ മധ്യഭാഗത്തായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് […]

Keralam

പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ബോംബ് ഭീഷണി

പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് തിരുവല്ല സ്റ്റേഷനിൽ ട്രെയിനുകൾ തടഞ്ഞിട്ട് പരിശോധന നടത്തുന്നു. പോലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകി. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന നടത്തി വരികയാണ്. ട്രെയിനുള്ളിൽ ആർപിഎഫ് […]

Keralam

‘കൃഷിമന്ത്രി പ്രസാദ് വെറും ഉദ്ഘാടകൻ മാത്രം, ജില്ലയിലെ ഒരു വിഷയത്തിലും ഇടപെടില്ല’: സിപിഎം ആലപ്പുഴ സമ്മേളനത്തിൽ വിമർശനം

സിപിഎം ആലപ്പുഴ ഏരിയ സമ്മേളനത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം. സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റിയിൽ കച്ചവട താല്പര്യമുള്ളവരും മാഫിയ ബന്ധമുള്ളവരും. മെറിറ്റ് ഉള്ളവരെ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി. അഡ്ഹോക്ക് കമ്മിറ്റി പിരിച്ചു വിട്ടു പുതിയ കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമായെന്നും വിമർശനം. ലഹരി കടത്ത് ആരോപണ വിധേയനായ മുൻ ഏരിയ […]