India

2036ലെ ഒളിംപിക്‌സ് നടത്താന്‍ ഇന്ത്യ റെഡി; അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിക്ക് കത്ത് കൈമാറി

ന്യൂഡല്‍ഹി: 2036 ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ചുള്ള കത്ത് ഇന്ത്യ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിക്ക് കൈമാറി. ഒക്ടോബര്‍ ഒന്നിനാണ് ഇത് സംബന്ധിച്ച് കത്ത് നല്‍കിയതെന്ന് കായിക മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. പാരാലിംപിക്‌സും നടത്താന്‍ തയ്യാറാണെന്നും ഇന്ത്യ ഇന്റര്‍നാഷണല്‍ ഒളിംപിക്‌സ് കമ്മറ്റിക്ക് കൈമാറിയ കത്തില്‍ പറയുന്നു. ‘ഈ മഹത്തായ […]

Keralam

‘ഇടതുപക്ഷ നയം അംഗീകരിച്ച് ആര് വന്നാലും സ്വാഗതം ചെയ്യും’: എം.വി. ഗോവിന്ദൻ

പാലക്കാട്: സന്ദീപ് വാര‍്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും. സന്ദീപ് നിലവിൽ ബിജെപി പ്രവർത്തകനാണെന്നും ഇടതുപക്ഷനയം അംഗീകരിച്ചാൽ പാർട്ടിയിലേക്ക് സ്വീകരിക്കുമെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണ്ൻ പറഞ്ഞു.  സരിനെപോലെയല്ല സന്ദീപ് വാര‍്യരെന്നും സരിൻ ഇടതുപക്ഷ നയം അംഗീകരിച്ച് വന്നയാളാണെന്നും […]

India

സ്വന്തം മണ്ണില്‍ ഇന്ത്യന്‍ ടീമിന്റെ തോല്‍വിക്ക് കാരണമെന്ത്?; വിശദീകരിച്ച് സുനില്‍ ഗാവസ്‌കര്‍

ന്യൂഡല്‍ഹി: സ്വന്തം മണ്ണില്‍ ഇത്രയും വലിയ തോല്‍വി അടുത്തകാലത്തൊന്നും ഇന്ത്യ നേരിട്ടിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതോടെ പരാജയപ്പെട്ട ഇന്ത്യയുടെ ബാറ്റിങ്ങിനെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്. സ്പിന്‍ പിച്ചില്‍ രാജക്കന്മാര്‍ എന്ന പ്രശസ്തി നേടിയിട്ടുള്ള ഇന്ത്യയുടെ ബാറ്റര്‍മാര്‍ പരാജയപ്പെടാനുള്ള കാരണം വിശദീകരിക്കുകയാണ് […]

Keralam

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച. വിശദമായി വാദം കേട്ട ശേഷമാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാൻ മാറ്റിയത്. പി പി ദിവ്യക്ക് ജാമ്യം നല്‍കരുത് എന്ന് നവീന്‍ […]

Keralam

‘ഒന്നും ഒളിപ്പിക്കാനില്ല; പ്രശാന്ത് കൈക്കൂലി നൽകിയതിന് ഒരു തെളിവുമില്ല’; ദിവ്യയുടെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഒന്നും ഒളിപ്പിക്കാനില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. പിപി ദിവ്യയുടെ ജാമ്യപേക്ഷയിൽ വാദം തുടരുകയാണ്. പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരി​ഗണിക്കുന്നത്. ഫോൺ കോളുകൾ എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കളക്ടറുടെ മൊഴി പൂർണമായും ഹാജരാക്കിയെന്ന് പ്രോസിക്യൂഷൻ […]

Keralam

മാണി സി കാപ്പന് എംഎൽഎ ആയി തുടരാം; പാലായിലെ ജയം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

പാലാ എംഎൽഎ മാണി സി കാപ്പന്‍റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാർഥിയായിരുന്ന സി വി ജോൺ നൽകിയ ഹർജി തള്ളി. ജസ്‌റ്റിസ് സി ജയചന്ദ്രന്‍റെ ബഞ്ചാണ് ഹർജി തള്ളിയത്. അനുവദനീയമായത്തിൽ കൂടുതൽ പണം മാണി സി കാപ്പൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവാക്കിയെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. എന്നാൽ, […]

Keralam

മുനമ്പം വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല, അവിടെ ക്രൈസ്തവരും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

പാലക്കാട്: മുനമ്പം വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. മുനമ്പത്ത് ക്രൈസ്തവരും ഉൾപ്പെടുന്നുവെന്നും ഇന്ത‍്യയൊട്ടാകെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ടെന്നും ജാവ്ദേക്കർ പറഞ്ഞു. ഭൂമിക്ക് മേൽ അവകാശം സ്ഥാപിക്കാൻ അവർക്ക് കഴിയുന്നുവെന്നും ഇതിൽ വഖഫ് ബോർഡിനെ തന്നെ സമീപിക്കേണ്ട സ്ഥിതിയാണെന്നും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാൻ […]

India

‘എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മയ്ക്കായി ഏറ്റെടുക്കാന്‍ സാധിക്കില്ല’: സുപ്രീംകോടതി

പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ കഴിയുമെന്ന ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതു സ്വത്ത് ആണെന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണ അയ്യരുടെ നേതൃത്വത്തില്‍ ഉള്ള ബെഞ്ചിന്റെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. അതേസമയം, സ്വകാര്യ ഭൂമികളില്‍ ചിലത് പൊതു സ്വത്ത് ആണെന്ന് […]

Keralam

ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്വം നൂറു ശതമാനം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്വം നൂറു ശതമാനം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്തെങ്കിലും ക്ഷീണം വന്നാല്‍ അതിന്റെ ഉത്തരവാദിത്വം തനിക്കായിരിക്കുമെന്ന് സതീശന്‍ പറഞ്ഞു. ‘വിജയം എന്റേതു മാത്രമല്ല. കൂട്ടായ്മയുടെ വിജയമാണ്. അത്ര ഫലപ്രദമായാണ് മുഴുവന്‍ നേതാക്കളും പണിയെടുക്കുന്നത്. പക്ഷെ രാഷ്ട്രീയമാണ്, തെരഞ്ഞെടുപ്പാണ് എന്തെങ്കിലും ക്ഷീണം വന്നാല്‍ […]

Keralam

‘പരസ്യ പ്രസ്താവനകൾ ഇനി നടത്തരുത്; പ്രശ്നപരിഹാരത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും’; സന്ദീപിനോട് ആർഎസ്എസ്

സന്ദീപിനോട് അഭ്യർത്ഥനയുമായി ആർഎസ്എസ്. പരസ്യ പ്രസ്താവനകൾ ഇനി നടത്തരുത് എന്ന് നിർദ്ദേശം. പ്രശ്നപരിഹാരത്തിന് ആർഎസ്എസ് നേതൃത്വം നേരിട്ട് മേൽനോട്ടം വഹിക്കാമെന്ന് സന്ദീപിനോട് പറഞ്ഞു. ഇന്ന് ഉച്ചയോടെ ധാരണകൾ രൂപപ്പെടുമെന്ന് അറിയിപ്പ്. സന്ദീപ് കൊച്ചിയിൽ ആർഎസ്എസ് കാര്യാലയത്തിൽ ചർച്ചകൾക്കായി എത്തിയേക്കും. പാലക്കാട് തിരിച്ചടി ഉണ്ടാകുന്ന ഒരു ചർച്ചയും ഉണ്ടാകരുതെന്ന് ബിജെപി […]