Keralam

മുനമ്പം ഭൂമി വിഷയം; ‘നടപടി നിയമപ്രകാരം; ആരെയും കുടിയോഴിപ്പിക്കാൻ ശ്രമിക്കുന്നില്ല’; വഖഫ് ബോർഡ് ചെയർമാൻ

മുനമ്പം ഭൂമി വിഷയത്തിൽ പ്രതികരിച്ച് വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ.സക്കീർ. വഖഫ് ബോർഡ് നിയമപ്രകാരമുള്ള കാര്യങ്ങൾ മാത്രമേ ചെയുന്നുള്ളൂ. ആരെയും കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു. 12 പേർക്ക് മാത്രമേ നോട്ടീസ് അയച്ചിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് ഇതുവരെ എടുത്ത തീരുമാനങ്ങൾ, രേഖകൾ ഇതെല്ലം മുഖ്യമന്ത്രി […]

India

റെയിൽവേയുടെ എല്ലാ സേവനങ്ങൾ‌ക്കും ഇനി ഒറ്റ ആപ്പ്

റെയിൽവേയുടെ എല്ലാ സേവനങ്ങൾക്കുമായി ഒറ്റ ആപ്പ് തയാറാകുന്നു. ടിക്കറ്റ് ബുക്കിങ്, ട്രെയിൻ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കൽ എല്ലാ ലഭ്യമാകുന്ന ആപ്പാണ് റെയിൽവേ തയാറാക്കുന്നത്. ഡിസംബർ അവസാനത്തോടെ ആപ്പ് എത്തിക്കാനാണ് ശ്രമം. ഐ.ആർ.സി.ടി.സി.യുമായി ചേർന്ന് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റമാണ് പുതിയ ആപ്പ് തയാറാക്കുന്നത്. നിലവിൽ ഓരോ […]

Automobiles

ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍; ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് സുസുക്കി, ‘ഇ വിറ്റാര’, അടുത്ത വര്‍ഷം ഇന്ത്യയില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാതൃ കമ്പനിയായ ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ആദ്യ മാസ്-പ്രൊഡക്ഷന്‍ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (ബിഇവി) മോഡല്‍ ‘ഇ വിറ്റാര’ അവതരിപ്പിച്ചു. ഇറ്റലിയിലെ മിലാനില്‍ അവതരിപ്പിച്ച മോഡലിന്റെ ഉല്‍പ്പാദനം അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗുജറാത്തിലെ പ്ലാന്റില്‍ […]

Keralam

സംഘടന മാനദണ്ഡങ്ങള്‍ പാലിച്ചില്ല, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് സാന്ദ്ര തോമസ് പുറത്ത്

സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് സാന്ദ്ര തോമസ് പുറത്ത്. ഒരാഴ്ച മുന്‍പായിരുന്നു നടപടി. അച്ചടക്ക ലംഘനം നടത്തിയതിനായിരുന്നു നടപടി. സംഘടന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് വിമര്‍ശനം. കഴിഞ്ഞ കുറച്ചു നാളുകളായി സാന്ദ്ര തോമസും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള ബന്ധം അത്ര സൗഹൃദപരമായിരുന്നില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് […]

Business

നാലുദിവസത്തിനിടെ 800 രൂപ കുറഞ്ഞു; സ്വര്‍ണവില 59,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,840 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞദിവസം മുതലാണ് ഇടിയാന്‍ തുടങ്ങിയത്. ഉടന്‍ […]

Keralam

സ്‌കൂൾ കായികമേളയില്‍ ആദ്യം ഇൻക്ലൂസീവ് മത്സരങ്ങൾ: ഗെയിംസ് ഇനങ്ങൾക്ക് ഇന്ന് തുടക്കം

എറണാകുളം: കേരള സ്‌കൂൾ കായികമേളയുടെ ഗെയിംസ് ഇനങ്ങൾക്ക് ഇന്ന് തുടക്കം. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, ടെന്നീസ്, വോളിബോള്‍ ഉള്‍പ്പെടെയുള്ള 18 ഇനങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുക. ഇൻക്ലൂസീവ് സ്‌പോർട്‌സിൻ്റെ ഭാഗമായി പ്രത്യേക പരിഗണന ആവശ്യമുള്ള ഭിന്നശേഷി വിദ്യാർഥികളുടെ മത്സരങ്ങളാണ് ആദ്യം. പ്രധാന വേദിയായ മഹാരാജാസിലാകും ഇൻക്ലൂസീവ് മത്സരങ്ങൾ നടത്തപ്പെടുക. ടെന്നീസ് […]

Keralam

‘പറഞ്ഞതെല്ലാം സത്യങ്ങൾ; ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറഞ്ഞില്ല’; തിരൂർ സതീഷ്‌

കൊടകര കുഴൽപ്പണ കേസിൽ‌ പറഞ്ഞതെല്ലാം സത്യങ്ങളാണെന്ന് തിരൂർ സതീഷ്. കണ്ടകാര്യങ്ങൾ മൊഴിയായി നൽകുമെന്ന് തിരൂർ സതീഷ്  പറഞ്ഞു. പറഞ്ഞകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണെന്ന് സതീഷ് വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തും. പാർട്ടിക്ക് നല്ല നേതൃത്വം വേണം. ആരോപണങ്ങൾക്ക് ഇതുവരെ പാർട്ടി നേതൃത്വം മറുപടി പറഞ്ഞിട്ടില്ല. […]

Keralam

പിഎസ്‌സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി

കൊച്ചി: ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാല്‍ അന്വേഷണം നടത്താന്‍ പിഎസ് സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തട്ടിപ്പ് കാണിച്ചാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നതുള്‍പ്പെടെ സംശയം തോന്നിയാല്‍ റവന്യൂ വകുപ്പിനോ ബന്ധപ്പെട്ട ഏജന്‍സിക്കോ വിഷയം റഫര്‍ ചെയ്യണം.  ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും പി എസ് സിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് […]

Keralam

കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണത്തിന് അനുമതി തേടി പോലീസ് കോടതിയിലേക്ക്

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി പോലീസ് നാളെ കോടതിയെ സമീപിക്കും. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ്  നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. അന്വേഷണസംഘം തുടരന്വേഷണത്തിന് നാളെ കോടതിയിൽ അപേക്ഷ നൽകും. കേസിൽ തുടരന്വേഷണം നടത്തുന്നതിന് തടസ്സമില്ലെന്ന് അന്വേഷണസംഘത്തിന് നിയമപദേശം ലഭിച്ചിരുന്നു. അതേസമയം ഔദ്യോഗികമായി സർക്കാർ […]

India

‘ഇന്ത്യയ്ക്ക്‌ ദേശീയ ഭാഷയില്ല’; ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് മന്ത്രി പി രാജീവ്

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയനുസരിച്ച് രാജ്യത്തിന് ദേശീയ ഭാഷയില്ലെന്ന് സംസ്ഥാന വ്യവസായ വകുപ്പു മന്ത്രി പി രാജീവ്. ഭാഷയെച്ചൊല്ലി ദക്ഷിണേന്ത്യൻ എംപിമാരും കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് മന്ത്രി ഇത്തരത്തിലുളള പ്രസ്‌താവന നടത്തിയത്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ആശയവിനിമയം ഇംഗ്ലീഷിൽ ആയിരിക്കണമെന്നും മറ്റേതെങ്കിലും ഭാഷയിലാകരുതെന്നും […]