Keralam

‘ക്ഷണിച്ചു കൊണ്ടുവരാൻ തെരഞ്ഞെടുപ്പ് ആരുടെയും കുടുംബ കാര്യം അല്ല; നേതാക്കൾ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് പോകണം’; രാജ്‌മോഹൻ ഉണ്ണിത്താൻ

കെ മുരളീധരൻ പാലക്കാട്‌ പ്രചരണത്തിനു ഇറങ്ങാത്തതിന് എതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കോൺഗ്രസ്‌ പാർട്ടിയിൽ നിൽക്കാൻ ആഗ്രഹിക്കുന്നവർ സ്ഥാനാർഥിക്കു വേണ്ടി ഇറങ്ങണം. പാർട്ടി അവശ്യപ്പെടാതെ നേതാക്കൾ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനു പോകണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറ‍ഞ്ഞു. മുരളീധരൻ കെപിസിസി പ്രസിഡന്റ് ആയിരുന്ന ആൾ ആണെന്ന് അദ്ദേഹം പറഞ്ഞു. […]

World

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം; വിജയ പ്രതീക്ഷയിൽ ട്രംപും കമല ഹാരിസും

അമേരിക്കയിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രമ്പും തമ്മിലാണ് മത്സരം. അവസാന വോട്ടുകൾ ഉറപ്പാക്കുവാൻ ബാറ്റിൽ ഗ്രൗണ്ട്‌ സ്റ്റേറ്റായ പെൻസിൽ വാനിയയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്‌ ഡോണൾഡ്‌ ട്രമ്പും […]

District News

കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങി കോട്ടയം

കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം എംസി റോഡ് സ്റ്റാർ ജങ്‌ഷനിൽ അതിരൂക്ഷമായവെള്ളക്കെട്ട്. സ്റ്റാർ ജങ്‌ഷൻമുതൽ പറപ്പള്ളി ടയേഴ്‌സ്‌ വരെയുള്ള ഭാഗത്താണ് വെള്ളക്കെട്ട്രൂപപ്പെട്ടത്. ഇതേ തുടർന്ന് നഗരത്തിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കാറുകളും ഇരുചക്രവാഹനങ്ങളും, ഓട്ടോയും പോകാൻ പറ്റാത്ത തരത്തിൽ റോഡിൽ വെള്ളം നിറഞ്ഞു കവിഞ്ഞു.  മുൻപ് സ്റ്റാർ […]

Keralam

കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങളിൽ 148 ശതമാനം വർധന; ലക്ഷ്യമിടുന്നത് സ്ത്രീകളെ; നഷ്ടമായത് 635 കോടി രൂപ

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങളിൽ 148 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ഐടി വിദഗ്ധരും ഡോക്ടർമാരും അടക്കമുള്ള അഭ്യസ്തവിദ്യരായവർ പോലും കേരളത്തിൽ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ട്. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരാണ് ഇവരിൽ ഏറെയും. സ്ത്രീകളെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. കേരളത്തിൽ നിന്ന് 2022ൽ 9619 […]

Automobiles

പാസഞ്ചര്‍ കാറുകളുടെ ഉല്പാദനം കുറച്ചു; യൂട്ടിലിറ്റി വാഹനങ്ങളുടെ ഉല്പാദനം വര്‍ധിപ്പിച്ച് മാരുതി

കാര്‍ വിപണിയില്‍ മുന്‍ നിരയിലുള്ള മാരുതി സുസുക്കി പാസഞ്ചര്‍ കാറുകളുടെ ഉല്പാദനം കുറച്ചു. കഴിഞ്ഞ മാസത്തില്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ ഉല്പാദനം 33 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തു. 2023 ഒക്‌ടോബറിൽ 1,06,190 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ അതിൻ്റെ പാസഞ്ചർ കാർ ഉൽപ്പാദനം 89,174 യൂണിറ്റായിരുന്നു. ഇത് 16% കുറഞ്ഞതായി മാരുതി സുസുക്കി […]

District News

കോട്ടയം തലയോലപ്പറമ്പിൽ ഭാര്യയെയും ഭാര്യ മാതാവിനെയും ക്രൂരമായി കൊലപ്പെടുത്തി

കോട്ടയം:  ഭാര്യയെയും ഭാര്യ മാതാവിനെയും ക്രൂരമായി കൊലപ്പെടുത്തി. കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം. ശിവപ്രിയും അമ്മ ഗീതയും ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നിതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സൂചന. ഭാര്യയെ കുത്തിയും അമ്മയെ ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി ഇവർക്കിടയിൽ മറ്റ് ചില […]

Keralam

സ്വകാര്യതയെ ബാധിക്കരുത്; പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ ചിത്രം പകര്‍ത്തുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി

കൊച്ചി: പൊതുഇടങ്ങളിലെ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യയിടങ്ങളില്‍ വച്ച് സ്ത്രീയുടെ അനുമതിയില്ലാതെ ചിത്രമെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കുറ്റകരമാണെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞു. വീടിന് മുന്നില്‍ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്‌തെന്ന കേസില്‍ പറവൂര്‍ […]

India

‘ക്ഷേത്രം ആക്രമിച്ച സംഭവം,കാന‍ഡ നീതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നു’; പ്രധാനമന്ത്രി

കാനഡയിൽ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം ആക്രമണങ്ങൾ ഇന്ത്യയുടെ ദൃഡനിശ്ചയത്തെ ദുർബലപ്പെടുത്തില്ല. കനേഡിയൻ സർക്കാർ നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ തീവ്രവാദികൾ നടത്തിയ […]

Keralam

ശ്രീകുമാർ മേനോൻ പ്രതിയായ കേസ്; മഞ്ജു വാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി

മഞ്ജുവാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സംവിധായകൻ ശ്രീകുമാർ മേനോൻ പ്രതിയായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജുവിന്റെ പരാതി. ഒടിയൻ സിനിമയ്ക്ക് ശേഷമുള്ള സൈബർ ആക്രമണത്തിലായിരുന്നു മഞ്ജുവിന്റെ പരാതി നൽകിയിരുന്നത്. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ […]

District News

കോട്ടയം റെയിൽവേ സ്റ്റേഷനിൽ മൊബൈൽ മോഷണം നടത്തിയ യുവാവ് റെയിൽവേ പോലീസിൻ്റെ പിടിയിൽ

കോട്ടയം : റെയിൽവേ സ്റ്റേഷനിൽ മൊബൈൽ മോഷണം നടത്തിയ യുവാവ് റെയിൽവേ പോലീസിൻ്റെ പിടിയിലായി. പാല ലാളം മുണ്ടയ്ക്കൽ അമ്പലപുറത്ത് വീട്ടിൽ വിഷ്ണു പ്രഭാകരൻ (27) ആണ് കോട്ടയം റെയിൽവേ പോലീസിൻ്റെ പിടിയിലായത്. റിസർവേഷൻ കൗണ്ടറിൻ്റെ സമീപത്തെ വിശ്രമമുറികളുടെ പരിചാരകൻ്റെ മൊബൈൽ ഫോണാണ് ഇയാൾ മോഷ്ടിച്ച് കടന്നു കളഞ്ഞത്. […]