Keralam

ബിജെപി ആശയം വിട്ടു വന്നാൽ സന്ദീപ് വാര്യരെ സ്വീകരിക്കും; ബിനോയ് വിശ്വം

മലപ്പുറം: ബിജെപി ആശയം വിട്ടു വന്നാൽ സന്ദീപ് വാര്യരെ സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലമ്പൂരിൽ സിപിഐ ഓഫിസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്. ‘ബിജെപി കോൺഗ്രസ് പാർട്ടികളുടെ നിലപാടിൽ പ്രതിഷേധിച്ച് പുറത്ത് വരുന്നവരെ ഇടതുപക്ഷം സ്വീകരിക്കും. സംസ്ഥാനത്ത് നിരവധി പേരാണ് കോൺഗ്രസ് […]

Keralam

ശോഭാ സുരേന്ദ്രന്റേത് ജനാധിപത്യ വിരുദ്ധമായ നടപടി, ബിജെപിയിൽ നിന്നും ഒറ്റപ്പെട്ടു;മന്ത്രി വി ശിവൻകുട്ടി

ശോഭാ സുരേന്ദ്രൻ നടത്തുന്ന വാർത്ത സമ്മേളനങ്ങളിൽ നിന്ന് ട്വന്റി ഫോറിനെ വിലക്കിയത് ജനാധിപത്യവിരുദ്ധമായ നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി. പല മാധ്യമങ്ങളും പല പാർട്ടികൾക്കെതിരെയും വാർത്തകൾ കൊടുക്കുന്നു അപ്പോഴൊന്നും മാധ്യമ വിലക്ക് ഉണ്ടായിട്ടില്ല. കുറെ നാളുകളായി ശോഭ ബിജെപിയിൽ ഒരു ചെറിയ ഗ്രൂപ്പിൻ്റെ മാത്രം പ്രതിനിധിയായി മാറി, അവർ […]

Keralam

ഉപതെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കി; ശോഭാ സുരേന്ദ്രനെതിരെ ബിജെപിയിൽ പടയൊരുക്കം

ശോഭാ സുരേന്ദ്രനെതിരെ ബിജെപിയിൽ പടയൊരുക്കം. ഉപതെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ശോഭ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് നേതാക്കൾ ആവശ്യപ്പെടുന്നു.കൊടകര വിഷയം സംസ്ഥാന നേതൃത്വം അവഗണിക്കുമ്പോൾ ശോഭ വിഷയം കത്തിച്ചു നിർത്തുന്നുവെന്നാണ് ആരോപണം. തുടർ വാർത്താസമ്മേളനങ്ങളിലൂടെ പ്രകോപനം ഉണ്ടാക്കുന്നുവെന്നും ഈ നീക്കം ബോധപൂർവ്വമാണെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തിരൂർ സതീശനുമായി ശോഭയ്ക്ക് […]

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ചയ്ക്ക് സമാനമായി 59,000ല്‍ താഴെ തന്നെയാണ് സ്വര്‍ണവില. 58,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7370 രൂപ. പണിക്കൂലിയും നികുതിയും ചേരുമ്പോള്‍ വില വീണ്ടും ഉയരും. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞദിവസമാണ് ഇടിഞ്ഞത്. ഉടന്‍ തന്നെ […]

Keralam

ഒളിമ്പിക്‌സ് മാതൃകയിലുള്ള കേരള സ്‌കൂള്‍ കായിക മേളയ്‌ക്ക് ഇന്ന് തിരിതെളിയും

എറണാകുളം: ഒളിമ്പിക്‌സ് മാതൃകയിലുള്ള കേരള സ്‌കൂള്‍ കായിക മേളയ്‌ക്ക് ഇന്ന് തിരിതെളിയും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടിയാണ് സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിക്കൊപ്പം കായികമേള ബ്രാൻഡ് അംബാസഡര്‍ ഒളിമ്പ്യൻ പിആര്‍ ശ്രീജേഷും ചേര്‍ന്ന് ദീപശിഖ […]

Keralam

മുനമ്പം-വഖഫ് ഭൂമി പ്രശ്നത്തില്‍ ഇടപെട്ട് സർക്കാർ; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ്‌ ചെയർമാനും യോഗത്തിൽ പങ്കെടുക്കും. കോടതിയിൽ […]

Keralam

​ഗ്രീഷ്മ കഷായത്തിൽ കലക്കിയത് പാരക്വിറ്റ് കളനാശിനി: ഷാരോണിന് കൊടുക്കും മുൻപ് വിഷത്തേക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞു

തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്താൻ ​ഗ്രീഷ്മ കഷായത്തിൽ കലക്കിയത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റ്. ഡോക്ടർമാരുടെ സംഘമാണ് കോടതിയിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ഏത് കളനാശിനി നൽകിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നതു സംബന്ധിച്ച് നേരത്തെ വ്യക്തതയില്ലായിരുന്നു. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ എം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കൽ […]

Keralam

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

സംസ്ഥാനത്ത് മഴ തുടരും. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. മലയോര മേഖലയിലും തീരപ്രദേശങ്ങളിലും നഗരമേഖലയിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ […]

Health

ക്ഷയരോഗബാധ 18 ശതമാനത്തോളം കുറയ്ക്കാനായത് ഇന്ത്യയുടെ വലിയ നേട്ടം; അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ക്ഷയരോഗത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. 2015 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ക്ഷയരോഗബാധ 18 ശതമാനം കുറയ്ക്കാനിടയാക്കിയ നടപടികള്‍ക്കാണ് ഡബ്ല്യു എച്ച് ഒ-യുടെ അഭിനന്ദനം.  ക്ഷയരോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ അനുവര്‍ത്തിച്ച മാര്‍ഗങ്ങളെയാണ് ലോകാരോഗ്യ സംഘടന അഭിനന്ദിച്ചത്. 2015 മുതല്‍ 2023 […]

District News

കോട്ടയം കൾച്ചറൽ ഫെസ്റ്റ് സമാപിച്ചു

കോട്ടയം : ദർശന സാംസ്കാരിക കേന്ദ്രത്തിൽ കഴിഞ്ഞ നാല് ദിവസം നീണ്ടു നിന്ന കോട്ടയം കൾച്ചറൽ ഫെസ്റ്റിന് സമാപനമായി.ദർശന സാംസ്കാരിക കേന്ദ്രം, ഫിൽകോസ്, ആത്‌മ, കളിയരങ്ങ്, നാദോപാസന എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആയിരുന്നു കോട്ടയം കൾച്ചറൽ ഫെസ്റ്റ് അരങ്ങേറിയത്. അക്ഷയ് പദ്മനാഭൻ ചെന്നൈയുടെ നേതൃത്വത്തിൽ നടത്തിയ സംഗീത സദസോടു […]