
ദലിത് വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിന് ‘അംബേദ്ക്കര്‍ സമ്മാന്‍’; തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ദലിത് വിദ്യാര്‍ഥികള്‍ക്ക് തികച്ചും സൗജന്യമായി വിദേശത്ത് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനവുമായി എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും എഎപി അധികാരത്തില്‍ വന്നാല്‍ പദ്ധതി നടപ്പാക്കുമെന്നാണ് കെജ്‌രിവാളിന്‍റെ പ്രഖ്യാപനം. ബിജെപി അംബേദ്ക്കറെ അവഹേളിച്ചതിനുള്ള മറുപടി കൂടിയാണ് ‘അംബേദ്ക്കര്‍ സമ്മാന്‍’ സ്‌കോളര്‍ഷിപ്പെന്ന് അദ്ദേഹം പറഞ്ഞു. […]