Sports

വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തില്‍ അതിവേഗ സെഞ്ച്വറിയുമായി മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തില്‍ അതിവേഗ സെഞ്ച്വറിയുമായി മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍. കര്‍ണാടകയ്‌ക്കെതിരായ പോരാട്ടത്തില്‍ വെറും 50 പന്തില്‍ ശ്രേയസ് 100 റണ്‍സ് അടിച്ചെടുത്തു. 10 സിക്‌സുകള്‍ സഹിതമാണ് വെടിക്കെട്ട് ബാറ്റിങ്. 55 പന്തില്‍ 10 സിക്‌സും 5 ഫോറും സഹിതം ശ്രേയസ് 114 […]

World

ജസ്റ്റിൻ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ; മന്ത്രി സഭയിൽ അഴിച്ചുപണി, പുതിയതായി എട്ട് മന്ത്രിമാർ

കാനഡയിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ. രാജിവെയ്ക്കണമെന്ന ആവശ്യം പാർട്ടിക്കകത്തും ഉയരുന്നതിനിടെ ട്രൂഡോ മന്ത്രിസഭ പുന:സംഘടിപ്പിച്ചു. എട്ട് പുതിയ മന്ത്രിമാരെ ആണ് നിയമിച്ചത്. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ അഴിച്ച് പണിയിൽ മന്ത്രി സഭയിലെ മൂന്നിൽ ഒന്ന് അംഗങ്ങളേയും മാറ്റിയിട്ടുണ്ട് ജസ്റ്റിൻ ട്രൂഡോ. വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയവർക്കാണ് […]

India

കാറിന് മുകളിലേക്ക് കണ്ടെയ്‌നർ ലോറി മറിഞ്ഞു; ബെംഗളൂരുവിൽ ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം

കാറിനു മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് ആറുമരണം. ക്രിസ്തുമസ് അവധിക്കായി വിജയപുരയിലേക്ക് പോവുകയായിരുന്ന ഒരു കുടുംബത്തിലെ 6 പേരാണ് അപകടത്തിൽ മരിച്ചത്. രണ്ടു കുട്ടികളും മരിച്ചവരിൽ ഉണ്ട്. ഇന്ന് രാവിലെ ബെംഗളൂരുവിലെ നെലമംഗലയിൽ ദേശീയ പാത 48ലാണ് അപകടം നടന്നത്. ട്രക്ക് ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട് കണ്ടെയ്നർ എസ്‌യുവി […]

India

നികുതി കുറയ്ക്കല്‍ തീരുമാനം പിന്നീട്; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ അധ്യക്ഷതയില്‍ ജിഎസ്‌ടി കൗണ്‍സില്‍ യോഗം ആരംഭിച്ചു

ജയ്‌സാല്‍മീര്‍: ആരോഗ്യ-ജീവന്‍ രക്ഷാ ഇന്‍ഷ്വറന്‍സുകളുടെ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനം തത്ക്കാലം കൈക്കൊള്ളേണ്ടതില്ലെന്ന് ജിഎസ്‌ടി കൗണ്‍സില്‍ യോഗം. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ഇന്ന് ആരംഭിച്ച ജിഎസ്‌ടി കൗണ്‍സില്‍ യോഗമാണ് ഈ നടപടി കൈക്കൊണ്ടത്. ഇക്കാര്യത്തില്‍ കുറച്ച് കൂടി സാങ്കേതികകള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ഇതിനായി മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു. […]

Keralam

ഡിസംബർ 25,26 തിയതികളിൽ ശബരിമലയിൽ വെർച്വൽ ക്യൂ നിയന്ത്രണം, സ്‌പോട്ട് ബുക്കിങ് 5000മായി പരിമിതപ്പെടുത്തും

ശബരിമല മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ഡിസംബർ 25,26 തിയതികളിൽ വെർച്വൽ ക്യൂ, തൽസമയ ബുക്കിങ്ങുകളിൽ(സ്‌പോട്ട് ബുക്കിങ്) ക്രമീകരണം. തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന ഡിസംബർ 25ന് 50000 തീർഥാടകരെയും മണ്ഡലപൂജാ ദിവസമായ ഡിസംബർ 26ന് 60000 തീർഥാടകരെയുമാണ് വെർച്വൽ ക്യൂ വഴി […]

Keralam

നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി; മൂന്ന് പേര്‍ക്ക് പരിക്ക്

കുന്നംകുളം: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം. കുന്നംകുളം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കാണിപ്പയ്യൂരില്‍ യൂണിറ്റി ആശുപത്രി സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുന്നംകുളം ഭാഗത്ത് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലും രണ്ട് […]

Uncategorized

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

തിരുവനന്തപുരം കരമനയിൽ ബിഎംഡബ്ല്യു കാരന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തി അണച്ചു. കരമന ജംഗ്ഷന് സമീപമാണ് തീപിടുത്തം ഉണ്ടായത്. കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ടയുടൻ ഡ്രൈവർ പുറത്തിറങ്ങി രക്ഷപ്പെട്ടു. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. കഴിഞ്ഞമാസം കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ആള്‍ട്ടോ […]

Health

മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

മഞ്ഞപ്പിത്ത രോഗം വ്യാപനം തുടരുന്ന കളമശ്ശേരിയിലെ വാർഡുകളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് പുരോഗമിക്കുന്നു. മൂന്നു വാർഡുകളിലായി ഇതുവരെ 29 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടർന്ന സംശയിക്കുന്ന ഗൃഹപ്രവേശനം ചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിച്ച 29 പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നാല്പതോളം […]

Keralam

രമേശ് ചെന്നിത്തലയെ എന്‍എസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ എന്‍എസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഘപരിവാറിനെ അകത്ത് കയറ്റാതെ ധീരമായ നിലപാടെടുത്ത നേതൃത്വമാണ് എന്‍എസ്എസിന്റേത്. കഴിഞ്ഞമാസം വെള്ളാപ്പള്ളി നടേശന്‍ പിണറായി വിജയന്‍ മൂന്നാമത് അധികാരത്തില്‍ എത്തുമെന്ന് പറഞ്ഞു. ഇപ്പോള്‍ 2026 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസിന്റെ […]

General

‘തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും തംബ്‌നെയിലുകളും; കര്‍ശന വ്യവസ്ഥകള്‍ നടപ്പാക്കാന്‍ യൂട്യൂബ്

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും തംബ്‌നെയിലുകളും നല്‍കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യൂട്യൂബ്. ഇത്തരത്തില്‍ ഉപയോക്തക്കളെ കബളിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നല്‍കുന്നതിനെതിരെ ഇന്ത്യയില്‍ കര്‍ശനമായ വ്യവസ്ഥകള്‍ കൊണ്ടുവരാനുള്ള നീക്കം യൂട്യൂബ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ബ്രേക്കിങ് ന്യൂസും സമകാലിക സംഭവങ്ങളും ഉള്‍പ്പെടുന്ന വിഡിയോ കണ്ടന്റുകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ ഉപയോഗിക്കുന്നയാണ് […]