India

കള്ളപ്പണം വെളുപ്പിക്കൽ കേസ്; അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

എക്സൈസ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയാണ് അനുമതിനൽകിയത്. കഴിഞ്ഞ ഡിസംബർ അഞ്ചിന് പ്രോസിക്യൂഷൻ നടപടികൾക്കായി ഇഡി ലെഫ്റ്റനൻ്റ് ഗവർണറുടെ അനുമതി തേടിയിരുന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്റ്റനന്റ് […]

Banking

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇരുട്ടടി; പലിശ പരിധി നീക്കി സുപ്രിം കോടതി

ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിൻ്റെ 30 ശതമാനം പരിധി നീക്കി സുപ്രിംകോടതി. ലക്ഷക്കണിക്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് തിരിച്ചടിയാകുന്നതാണ് വിധി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതിഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ക്രെഡിറ്റ് കാർഡ് പലിശാ പരിധി 30 […]

Technology

ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

മനുഷ്യചിന്തയുടെ പ്രതീക്ഷയ്ക്കപ്പുറം നിര്‍മിത ബുദ്ധിയെ വളര്‍ത്തുന്ന എഐ മോഡല്‍ ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ് ലോഞ്ച് ചെയ്ത് ഗൂഗിള്‍. ഓപ്പണ്‍ എഐയുടെ ജിപിറ്റി-4 ടര്‍ബോ റീസണിംഗ് സിസ്റ്റത്തോട് നേരിട്ട് ഏറ്റുമുട്ടാന്‍ തന്നെയാണ് ഗൂഗിളിന്റെ പുറപ്പാട്. മനുഷ്യന്‍ ചോദിക്കുന്ന പ്രോംപ്റ്റുകള്‍ക്കനുസരിച്ചുള്ള ഉത്തരങ്ങള്‍ നല്‍കുന്ന സാധാരണ പ്ലാറ്റ്‌ഫോമിന് പകരമായി ആ ഉത്തരത്തിലേക്ക് […]

World

അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി കൂട്ടണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി കൂട്ടണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനുസരിച്ചില്ലെങ്കിൽ അമേരിക്കയിലേക്കുള്ള യൂറോപ്യൻ സാധനങ്ങളുടെ ചുങ്കം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചക്ക്‌ തയ്യാറെന്ന് യുറോപ്യൻ യൂണിയൻ അറിയിച്ചിട്ടുണ്ട്. ഇന്ധനവും എണ്ണയുമെല്ലാം അമേരിക്കയിൽ നിന്ന് വാങ്ങണമെന്നും അല്ലെങ്കിൽ ഉയർന്ന താരിഫുകൾ ഈടാക്കുമെന്നുമാണ് […]

Keralam

ചോദ്യപേപ്പർ ചോർച്ച; MS സൊല്യൂഷൻ ഉടമയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

ചോദ്യപ്പേപ്പർ ചോർച്ചയിൽ MS സൊല്യൂഷൻ ഉടമ ശുഹൈബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നീക്കം. എന്നാൽ, ഇത് മുൻകൂട്ടി കണ്ട ശുഹൈബ് ഒളിവിലെന്നാണ് സൂചന. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ശുഹൈബ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. കൊടുവള്ളിയിലെ MS സൊല്യൂഷനിലും CEO […]

Keralam

എ വിജയരാഘവന്‍ മാടമ്പിതരത്തിന്റെ മാസ്റ്റര്‍ പീസ്; വിമര്‍ശിച്ച് ദീപിക

സിപിഎം പൊളിറ്റ് ബ്യൂറോംഗം എ വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സി.ബി.സി മുഖപത്രം ദീപിക. പൊതുവഴി അടച്ച് സ്റ്റേജ് കിട്ടിയതില്‍ വിജയരാഘവന്റെ ന്യായീകരണം പരാജയഭാഷ്യമെന്നാണ് വിമര്‍ശനം. എ വിജയരാഘവന്‍ മാടമ്പിതരത്തിന്റെ മാസ്റ്റര്‍ പീസെന്നും ദീപിക ആഞ്ഞടിച്ചു. സിപിഐഎം കുന്നംകുളം ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ ആയിരുന്നു എ വിജയരാഘവന്റെ വിവാദ പരാമര്‍ശം. […]

India

രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍ നക്‌സല്‍ ബന്ധമുള്ള സംഘടനകള്‍ പങ്കെടുത്തു: ദേവേന്ദ്ര ഫഡ്‌നാവിസ്

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നക്‌സല്‍ ബന്ധമുള്ള സംഘടനകള്‍ പങ്കെടുത്തെന്ന് ആരോപണവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അര്‍ബന്‍ നക്‌സലുകളെ പ്രത്സാഹിപ്പിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.എന്നാല്‍ ഫഡ്‌നാവിസിനെ വിമര്‍ശിച്ച് രംഗത്ത് വന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോളെ തെളിവുകള്‍ പുറത്ത് വിടാന്‍ വെല്ലുവിളിച്ചു. നിയമസഭയില്‍ […]

India

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ്; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

ബംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണത്തെ തുടര്‍ന്നാണ് നടപടി. ജീവനക്കാരെയും സര്‍ക്കാരിനെയും കബളിപ്പിച്ചുവെന്നാണ് കേസ്. ബംഗളൂരുവിലെ കെആര്‍ പുരത്തെ റീജിയണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറും റിക്കവറി ഓഫീസറുമായ ഷഡക്ഷര ഗോപാല്‍ റെഡ്ഡിയാണ് […]

Keralam

സംസ്ഥാനത്തെ മികച്ച കോളജുകളുടെ പട്ടിക പുറത്ത്, ആദ്യ പത്തില്‍ ഇടം നേടിയത് ഏതൊക്കെയന്നറിയാം

തൃശൂര്‍: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്ത പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടു. മന്ത്രി ആര്‍. ബിന്ദുവാണ് ‘കേരള റാങ്കിങ് 2024’ പ്രഖ്യാപിച്ചത്. ദേശീയതലത്തിലുള്ള എന്‍ഐആര്‍എഫ് മാതൃകയുടെ ചുവടുപിടിച്ച് സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേരള ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (കെഐആര്‍എഫ്) തയാറാക്കിയത്. ഇന്ത്യയിലാദ്യമായാണ് ഒരു […]

District News

കോട്ടയം കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം: ജോര്‍ജ് കുര്യന് ഇരട്ടജീവപര്യന്തം

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ടജീവപര്യന്തം. 20 ലക്ഷം രൂപ പിഴയും ഒടുക്കണം. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണു ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിൽ എട്ടു വർഷവും മൂന്നു മാസവും തടവുശിക്ഷ ആദ്യം അനുഭവിക്കണം. തടവുശിക്ഷ വെവ്വേറെ അനുഭവിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. […]